കെല്ലൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ചു

കെല്ലൂർ: മാനന്തവാടി-പനമരം റോഡിൽ കല്ലൂർ സ്കൂളിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കുറ്റാടി ഊട്ടുപറത്ത് താഴെ റിയാസ് (30) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.കാലിന് സാരമായ പരിക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.റിയാസ് കുറ്റ്യാടിയിൽ നിന്നും ബത്തേരിക്ക് പോകുകയാ യിരുന്നു. പനമരത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറുമായാണ് ബൈക്ക് കുട്ടിയിടിച്ചത്

Continue Reading

മുസ്ലിം യൂത്ത്‌ ലീഗ്‌ സ്പോർട്ട്സ്‌ കിറ്റുകൾ നൽകി

കെല്ലൂർ:കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്ട്സ്‌ ഇനങ്ങൾക്കുള്ള കിറ്റുകളുടെ വിതരണോത്ഘാടനം മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ല ട്രഷറർ ഉവൈസ്‌ എടവെട്ടൻ നിർവ്വഹിച്ചു.സി കെ അബ്ദുറഹ്മാൻ,ആഷിഖ്‌ എം.കെ,എൻ റസാഖ്‌,എം.കെ അഷ്കർ,റഷീദ്‌ കമ്പർ,ഷമീർ തുരുത്തിയിൽ,ഉനൈസ്‌ കാഞ്ഞായി,മഷ്‌ഹൂദ്‌ പുറക്ക എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുഞ്ഞോം:പുതിയ കാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ കുഞ്ഞോം ശാഖയിൽ പ്രയാണം 2021 – 22- ക്യാമ്പയിൻനിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. അഹമ്മദ് മാസ്റ്റർ, കബീർ മാനന്തവാടി,ജലീൽ പടയൻ,ടി.മൊയ്തു,സലീം അസ്ഹരി,അനീസ് കാപ്പിക്കണ്ടി,ഹംസ്സ,മുനീർ എന്നിവർ സംസാരിച്ചു

Continue Reading

ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പുല്‍പ്പള്ളി: ബത്തേരി റോഡിലെ ചീയമ്പം ഇറക്കത്തിലുള്ള വളവില്‍ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറഞ്ഞു. റോഡരികിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം. ചീയമ്പത്ത് മത്സ്യവില്‍പ്പനശാലയിലെ സന്തോഷിനാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്നും അരിയുമായി പുല്‍പ്പള്ളിലേക്ക് വരികയാരിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഈ വളവില്‍ അപകടം ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

ആസ്റ്റർ വയനാടിൽ കീമോതെറാപ്പി യൂണിറ്റ് ആരംഭിച്ചു

മേപ്പാടി: കാൻസർ ചികിത്സാ രംഗത്ത് വളരെ അനിവാര്യമായ കീമോതെറാപ്പിക്കായി ജില്ലയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം രോഗികൾക്ക് ആശ്വാസമേകാൻ ആസ്റ്റർ വയനാട് കാൻസർ രോഗ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. നിതിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാർഡും മെഡിസിൻ മിക്സിങ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. ഇതോടെ കീമോതെറാപ്പിക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചുവരുന്ന രോഗികൾക്ക് നീണ്ട യാത്രകളും അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവുകളും ഒഴിവാക്കാൻ […]

Continue Reading

കെ.സി.വൈ.എം നിവേദനം നൽകി

പേരിയ:ആലാറ്റിൽ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആലാറ്റിൽ ഹെൽത്ത്‌ സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പേരിയ സി.എച്.സി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നിവേദനം സമ്മർപ്പിച്ചു. നാളെറേയായിട്ടും ഹെൽത്ത്‌ സെന്ററിൽ ആവിശ്യമായ സേവനങ്ങൾ ലഭ്യമല്ല. 20,21,22 വാർഡുകളിലെ ജനങ്ങൾ എന്തെങ്കിലും ചെറിയ ആവിശ്യങ്ങൾക്ക് വേണ്ടി മറ്റു സ്ഥലങ്ങൾ അനോഷിക്കേണ്ട അവസ്ഥയാണ്. ഇതിനെതിരെ പരിഹാരം കാണുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിറ്റ് ഭാരവാഹികളായ അഷ്‌ജാൻ സണ്ണി കൊച്ചുപാറയ്ക്കൽ, അജിൻ ബിജു നെല്ലിക്കുന്നേൽ, ജെറിൻ ജോർജ് പേപ്പതിയിൽ, അതുൽ മോളത്ത് മറ്റു യൂണിറ്റ് […]

Continue Reading

നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

തിരുനെല്ലി:തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെടുംതന, കക്കേരി കോളനികള്‍ ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. വനാവകാശ നിയമപ്രകാരം കൈവശ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. കക്കേരി,നെടുംതന കോളനിയില്‍ നിന്ന് 111 അപേക്ഷകളാണ് കൈവശ രേഖ അനുവദിക്കുന്നതിനായി പരിഗണിക്കുന്നത്. കൈവശ രേഖ ഇല്ലാത്തതിനാല്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും കുടുംബങ്ങള്‍ ആശങ്ക പങ്കുവെച്ചു. സബ് ഡിവിഷന്‍ കമ്മറ്റി കൂടി രണ്ടുമാസത്തിനകം പരിഹാര നടപടികള്‍ ഉണ്ടാകുമെന്ന് കളക്ടര്‍ കോളനിവാസികള്‍ക്ക് ഉറപ്പുനല്‍കി. കാട്ടുനായ്ക, പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ ഏറെയുളള നെടുംതന, കക്കേരി […]

Continue Reading

നവീകരിച്ച ബസ്‌ കാത്തിരിപ്പ് കേന്ദ്രം ഉൽഘാടനം ചെയ്തു

എടവക : എടവക ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച പതിനേഴാം വാർഡിലെ കമ്മോം ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം അഹമ്മദ് കുട്ടി ബ്രാൻ, കെ വി സി അമ്മദ്,ശിഹാബ് മുതുവോടൻ ,ഷിജോ ചിറ്റിലപ്പള്ളി ,ഇബ്രാഹിം കൊണിയൻ നിസാർ കുരുടൻ, സുനീർ ബ്രാൻ,ജമാൽ സഹദി, അബ്ദുള്ള ആലി പടിക്കലക്കണ്ടി എന്നിവർ സംബന്ധിച്ചു

Continue Reading

കെ.ഗോവിന്ദന്‍ നമ്പ്യാര്‍ അനുസ്മരണം നടത്തി

കണിയാരം: സിപിഐ(എം) നേതാവായിരുന്ന കെ.ഗോവിന്ദന്‍ നമ്പ്യാരുടെ രണ്ടാമത് ചരമവാര്‍ഷിക ദിനം മാനന്തവാടി കണിയാരത്ത് ആചരിച്ചു. സിപിഐ(എം) കണിയാരം ലോക്കല്‍ സെക്രട്ടറി കെ.വി ജുബൈര്‍ പതാകഉയര്‍ത്തി. എ.സോമദാസ് അധ്യക്ഷനായിരുന്നു. ടി.കെ ചന്ദ്രന്‍, രമാദേവി, ജെയിസ് വര്‍ഗ്ഗീസ്, രാജു മൈക്കിള്‍, കെ.വി രാജു, എ.കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

പള്ളിക്കുന്നിൽ വഴിയോര കച്ചവടങ്ങൾ നിരോധിച്ചു

കമ്പളക്കാട്: വയനാട് ജില്ല ബി കാറ്റഗറിയിലായതിനാല്‍ പള്ളിക്കുന്ന് ദേവാലയ മഹോത്സവത്തോടനുബന്ധിച്ച് ദേവാലയ പരിസരത്ത് വഴിയോര കച്ചവടങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ കച്ചവടങ്ങളും നിരോധിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു. ദൂരെ നിന്നും മറ്റും കച്ചവടക്കാരെത്തി കച്ചവടം നടത്താനാകാതെ തിരിച്ചു പോകേണ്ട ദുരവസ്ഥ ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് പോലീസ് മുന്നറിയിപ്പ്. ദേവാലയത്തിലെ തിരുന്നാള്‍ ഉത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടത്തപ്പെടുക.

Continue Reading