വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

2026 ഒക്ടോബർ 14 ബുധൻ വടകര: വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിൻ്റെയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത് പുറവൂർ സ്വദേശി പൊൻ അജ്‌മലിൻ്റെയും അടുത്ത കൂട്ടാളിയാണ്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരനായ ഇയാളാണ് കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ അധ്യാപികമാരെ ഉൾപ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നു പറയുന്നു. […]

Continue Reading

രാജു കൊലക്കേസ്: പ്രതിയായ ഭാര്യ ലേഖ മേരിയെ ചീമുട്ടയെറിഞ്ഞ് നാട്ടുകാർ

2026 ഒക്ടോബർ 14 ബുധൻ കൊല്ലം∙ ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനെത്തിച്ചപ്പോൾ അസഭ്യവർഷവും ചീമുട്ടയേറും. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി കൊലപാതകം നടന്ന വീട്ടിൽ പ്രവേശിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലേഖ നാട്ടുകാർക്കു മുന്നിലൂടെ നടന്നു നീങ്ങിയത്. ഈ മാസം മൂന്നിനാണ് രാജു എഡ്വേഡ് മരണപ്പെട്ടത്. സ്വത്തുതർക്കത്തെത്തുടർന്നു ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറയുന്നു. 3ന് പുലർച്ചെ ലേഖയും […]

Continue Reading

തിരുവനന്തപുരത്ത് ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’

തിരുവനന്തപുരത്ത് ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’ ഐൻസ്റ്റീനും ന്യൂട്ടനും ടെസ്‌ലയും നഗരവീഥികളിൽ തിരുവനന്തപുരം: അന്താരാഷ്ട്ര സയൻസ് ആൻഡ് ഫ്രീ തിങ്കിംഗ് കോൺഫറൻസായ ‘ലിറ്റ്‌മസ് 26’-ന്റെ പ്രചാരണത്തിന് വേറിട്ട മുഖം നൽകി എസ്സെൻസ് ഗ്ലോബൽ. അൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ, നിക്കോള ടെസ്‌ല തുടങ്ങിയ ശാസ്ത്രപ്രതിഭകളുടെ വേഷമണിഞ്ഞ് നഗരവീഥികളിലെത്തിയ സംഘം തലസ്ഥാനവാസികളിൽ കൗതുകമുണർത്തി. ഒക്ടോബർ 20-ന് തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലിറ്റ്‌മസ് 26-ന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിറ്റി സയന്റിസ്റ്റ്’ ക്യാമ്പയിനാണ് ശ്രദ്ധേയമായത്. തമ്പാന്നൂർ ബസ് […]

Continue Reading

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടി, കൗൺസിലിം​ഗിനിടെ ഇറങ്ങിയോടിയത് ഇന്നലെ, യുവതിയുടെ മൃതദേഹം കണ്ടെത്തി

2026 ഒക്ടോബർ 13 ചൊവ്വ കണ്ണൂർ: വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ സ്വദേശിയായ 24കാരി ശ്രുതിയുടെ മൃതദേഹമാണ് കിട്ടിയത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് ആൺസുഹൃത്ത് പിന്മാറിയതാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവർക്കും കഴിഞ്ഞ ദിവസം കൗൺസിലിംഗ് നൽകിയിരുന്നു. ആ സ്ഥലത്തുനിന്നാണ് ശ്രുതി ഇറങ്ങിയോടി പുഴയിൽ ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്‍റേയും വിവാഹ നിശ്ചയം നടന്നത്.

Continue Reading

യുപിഐ ഇടപാടുകൾക്ക് ഫീസ് ഉടനില്ല;എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

2026 ഒക്ടോബർ 13 ചൊവ്വ ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി. ദീപാവലിക്ക് ശേഷം നടപ്പിലാക്കുമെന്നാണ് പുതിയ അറിയിപ്പ്. തിയതി പിന്നീട് അറിയിക്കും. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണിലെ തിരക്കുകൾ കണക്കിലെടുത്താണ് യുപിഐ ഇടപാടുകൾക്കായുള്ള എംഡിആർ നടപ്പിലാക്കുന്നത് മാറ്റിയതെന്ന് യുപിഐ ആൻഡ് സർവീസസ് സ്റ്റീയറിങ് കമ്മിറ്റി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ […]

Continue Reading

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകം

കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോ എടുക്കുന്നതിനും, വിഡിയോ റെക്കോര്‍ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഏര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രജിസ്ട്രാര്‍ ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, കരാറുകാര്‍, സന്ദര്‍ശകര്‍ തുടങ്ങി ഹൈക്കോടതിവളപ്പില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം നിയന്ത്രണം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. കോടതി ഹാളുകള്‍കത്തും ജഡ്ജിമാരുടെ ചേംബറിലും രജിസ്ട്രി ഓഫിസുകള്‍, സെക്ഷനുകള്‍, റെക്കോര്‍ഡ് റൂമുകള്‍, സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമുകള്‍, സെര്‍വര്‍ റൂമുകള്‍ എന്നിവിടങ്ങളിലും […]

Continue Reading

‘മുകളിലെ നിലയില്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും’; മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുകളിലെ നിലയില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും. എല്ലാ ടോയ്‌ലറ്റുകളും ചോര്‍ന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസന്‍സഡ് ഏഷ്യാനെറ്റ് ന്യൂസ് എന്‍ജിനീയേഴ്‌സ് അവാര്‍ഡ്‌സ് ആന്‍ഡ് കോണ്‍ക്ലേവ് വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ആകെ തകരാറിലാണ്. തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ പുതിയത് നിര്‍മ്മിക്കുന്നതിനേക്കാള്‍ ചെലവാണെന്നാണ് പറയുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടമാണ്. ആര്‍ക്കാണ് […]

Continue Reading

മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം. അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും അനുമതി തേടി ഗവർണറെ ഉടൻ സമീപിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം. ​ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ കേസെടുക്കുന്നതിലേക്കും തുടർ അന്വേഷണത്തിലേക്കും കടക്കാനാകും. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് […]

Continue Reading

സുരക്ഷാ ആശങ്കകള്‍; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാസ എയര്‍ എന്നിവയാണ് സര്‍വീസുകള്‍ കൂടുതല്‍ ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരു, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാരെ ഈ തീരുമാനം ബാധിക്കും. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. പുതിയ അറിയിപ്പ് അനുസരിച്ച് എയര്‍ ഇന്ത്യ […]

Continue Reading

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് നിര്‍ദേശിച്ചതായും എഫ്‌ഐആര്‍ പറയുന്നു. വിമാനം റാഞ്ചാനോ തകര്‍ക്കാനോ ഉള്ള ശ്രമത്തിനിടെയാണ് സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റനെ കുത്തിയതെന്ന് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ സ്മിത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ […]

Continue Reading