ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നേരിട്ട് വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്. റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ […]

Continue Reading

‘താരങ്ങൾ ഒന്നായ് തിളങ്ങുന്നു’; സ്പെയിൻ ടീമിന് മാ‍ഡ്രിഡിൽ രാജകീയ വരവേൽപ്പ്

മാഡ്രിഡ്: രണ്ടാം ലോക കിരീടവുമായി രാജ്യത്ത് തിരിച്ചെത്തിയ സ്പെയിൻ ടീമം​ഗങ്ങൾക്ക് തലസ്ഥാനമായ മാഡ്രിഡിൽ വൻ വരവേൽപ്പ്. തിങ്കളാഴ്ച തിരിച്ചെത്തിയ ടീമിന് രാജ കുടുംബം കൊട്ടാരത്തിൽ സ്വീകരണമൊരുക്കി. ടീം മാഡ്രിഡ് ന​ഗരത്തിൽ എത്തിയപ്പോൾ 20 ലക്ഷത്തോളം ആളുകളാണ് സ്വീകരിക്കാനായി ഒഴുകിയെത്തിയത്. ഫിലിപെ രാജാവും കുടുംബാം​ഗങ്ങളും നേരിട്ടെത്തിയാണ് മാഡ്രിഡിൽ വിമാനമിറങ്ങിയ താരങ്ങളെ സ്വീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും താരങ്ങളെ വരവേൽക്കാൻ എത്തിയിരുന്നു. ‘താരങ്ങൾ ഒന്നായ് തിളങ്ങുന്നു’ എന്നെഴുതിയ ഓപ്പൺ ബസിൽ സ്പാനിഷ് താരങ്ങൾ ട്രോഫിയുമായി ന​ഗരം ചുറ്റി. ആരാധകരുമായി […]

Continue Reading

സംസ്ഥാനത്ത് ഇന്നുമുതൽ ഓൺലൈൻ ടാക്സികൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി അനിശ്ചിത കാല പണി സമരത്തിലേക്ക്. നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി നിർത്തലാക്കുക എന്നിങ്ങനെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാരുടെ സമരം. മുമ്പ് പ്രതിഷേധിച്ചതിനെ തുടർന്ന് കമ്പനികൾ നിരക്ക് വർധിപ്പിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചതാണ് നിലിവിൽ പണിമുടക്കിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്. കമ്പനികൾ ഉയർന്ന കമ്മീഷൻ ഈടാക്കുകയാണെന്നാണ് ഓൺലൈൻ ടാക്സികൾ ആരോപിക്കുന്നത്. ആയിരം രീപക്ക് ഓടിയാൽ 500 രൂപ കമ്പനി കമ്മീഷൻ എടുക്കുമെന്നും നഷ്ടത്തിലാണ് സർവിസ് നടത്തുന്നതെന്നുമാണ് ഡ്രൈവർമാർ പറയുന്നത്. പണിമുടക്കിന്‍റെ […]

Continue Reading

കെ.പി.സി.സി പ്രസിഡന്‍റ് ചർച്ച പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഡൽഹിയിൽ

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകൾക്കുൾപ്പെടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് തലസ്ഥാനത്തേക്ക് മടങ്ങും. സർക്കാറും പാർട്ടിയും തമ്മിലെ ഏകോപനത്തിന്റെ അഭാവം കല്ലുകടിയായി മാറിയ പശ്ചാത്തലത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഹൈകമാൻഡും തിരക്കിട്ട നീക്കത്തിലാണ്. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് ആലോചന. മുതിർന്ന നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെങ്കിലും ഡൽഹിയിലേക്ക് വിളിപ്പിച്ചുള്ള […]

Continue Reading

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും വിട്ടയച്ചു

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഡെന്‍റൽ വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യാ കേസിൽ പ്രതി ഡോ. റാമിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത ശേഷം വീണ്ടും ജാമ്യം നൽകി പൊലീസ് വിട്ടയച്ചു. രണ്ട് ദിവസത്തിനകം ഹാജരാകാൻ നോട്ടീസ് നൽകി. അറസ്റ്റിനു ശേഷം ഇന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ റാമിനെ ഹാജരാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് ചെയ്തതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കോടതി റാമിനെ വിട്ടയച്ചു. എന്നാൽ കോടതിയിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ക്രൈംബ്രാഞ്ച് എത്തി […]

Continue Reading

നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴ

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കാനും വിധിയായി. അപൂര്‍വത്തില്‍ അപൂര്‍വം എന്നാണ് കേസ് കോടതി വിലയിരുത്തിയത്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് നേരത്തെ തന്നെ ജീവപര്യന്തം വിധിച്ചിട്ടുണ്ട്. ആ ശിക്ഷ അനുഭവിച്ചു വരുകയാണ്. മുത്തശ്ശിയെ കൂടി കൊന്നത്തോടെ സുധാകരന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള അത്താണി നഷ്ടമായി എന്നും കോടതി […]

Continue Reading

കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല

ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും […]

Continue Reading

ഫിഫ ലോകകപ്പ് ഫൈനൽ; മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും നാളെ അവധി

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. നാളെ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ പറഞ്ഞു. കാലിക്കറ്റ്, കേരളാ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഇന്ന് രാത്രി, കുട്ടികൾക്ക് സമാധാനത്തോടെ ഫൈനൽ കാണാം. ഫൈനലിൽ ഏത് ടീം […]

Continue Reading

തലസ്ഥാനത്ത് ഹണിട്രാപ്പ് തട്ടിപ്പ്; വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്ന് പരാതി

തിരുവനന്തപുരത്ത് ഹണിട്രാപ്പ് തട്ടിപ്പിലൂടെ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന് പരാതി. യുവതിക്കും മൂന്ന് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. അഞ്ചു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് തെലങ്കാന സ്വദേശിയുടെ പരാതി. തെലങ്കാന സ്വദേശിയും വ്യവസായിയുമായ വിജയകുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്. നെയ്യാറ്റിന്‍കര സ്വദേശിനിയായ യുവതിയും മൂന്ന് യുവാക്കളും ചേര്‍ന്ന് പണം തട്ടിയെന്നാണ് പരാതി. പണം തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തെയടക്കം അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Continue Reading

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സർവെന്റ്, സ്റ്റോർമാൻ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നൽകിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളിൽ ചോദ്യപേപ്പർ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പർ ചോർന്നതായി വ്യക്തമാവുകയായിരുന്നു. ഉച്ചക്ക് ശേഷം 1.30 […]

Continue Reading