തൃശൂരില്‍ രണ്ട് നവജാതശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിക്കഷണങ്ങളുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍

തൃശൂര്‍: അവിവാഹിതരായ മാതാപിതാക്കള്‍ നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തല്‍. ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിച്ചു. തൃശൂര്‍ പുതുക്കാടാണ് സംഭവം. അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ പുതുക്കാട് വെള്ളിക്കുളങ്ങര സ്വദേശിയായ 26 കാരനേയും 21 കാരിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു വര്‍ഷം മുമ്പാണ് ആദ്യ സംഭവം. അവിവാഹിതരായ ഇവര്‍ക്ക് ഒരു കുട്ടി ജനിച്ചു. സ്വന്തം വീട്ടിലെ ശുചിമുറിയിൽ വെച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവശേഷം കുട്ടി മരിച്ചതായും, കുഞ്ഞിനെ കുഴിച്ചിട്ടതായും […]

Continue Reading

കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയില്‍ തന്നെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് […]

Continue Reading

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Continue Reading

ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം; ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ആപ്പ്. ആപ്പില്‍ നിന്ന് നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ നിലവില്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകുന്നതോടെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ ഇനി ആശ്രയിക്കേണ്ടി വരില്ല. പിഡിഎഫ് ഫോര്‍മാറ്റില്‍ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും മാറ്റാനും കഴിയുന്ന ഫീച്ചര്‍ ആഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് ലഭ്യമാകുക. ആന്‍ഡ്രോയിഡ് പതിപ്പ് 2.25.18.29-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഏറ്റവും […]

Continue Reading

സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ലെന്ന് സാഹിത്യ അക്കാദമി; വിശദീകരണവുമായി സെക്രട്ടറി

തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു. 2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ […]

Continue Reading

സിനിമയ്ക്ക് ‘ജാനകി’ എന്ന പേരിട്ടാല്‍ എന്താണ് കുഴപ്പം? സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി

സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റിലീസ് തടഞ്ഞതില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പം എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ജാനകി, ഗീത തുടങ്ങിയവ പൊതുവായി ഉപയോഗിക്കുന്ന പേരാണ്. മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്താണെന്നും കോടതി ചോദിച്ചു. സിനിമയുടെ പ്രദര്‍ശനാനുമതി വൈകുന്നതിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. എന്തിനാണ് നിര്‍മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും […]

Continue Reading

‘താലിബാനിസത്തിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം’; സൂംബ വിവാദത്തില്‍ വി പി സുഹ്‌റ

കോഴിക്കോട്: സൂംബ ഡാന്‍സ് വിവാദത്തില്‍ ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിന്റെ നിലപാടുകള്‍ക്കെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ വി പി സുഹറ രംഗത്ത്. താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ടി കെ അഷ്‌റഫിന്റെതെന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാന്‍ കഴിയുമെന്നും വി പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും സുഹറ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന ജീവിതത്തെ എതിര്‍ക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. […]

Continue Reading

‘വയറിന് ഇടിച്ചു, ക്യാമറ പിടിച്ചു തിരിച്ചു’; ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതായി പരാതി. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ജയസൂര്യ. താരത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സജീവന്‍ നായരാണ് തന്നെ മര്‍ദ്ദിച്ചതായി കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജയസൂര്യയുടെ കൂടെ വന്നയാളുകളാണ് തന്നെ തല്ലിയതെന്നാണ് സജീവന്‍ പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൊട്ടിയൂര്‍ ഉത്സവം കഴിയുന്നത് വരെ ചിത്രങ്ങള്‍ പകര്‍ത്താനായി ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ച ഫോട്ടോഗ്രാഫറാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായർ. രാവിലെ ജയസൂര്യ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ […]

Continue Reading

സ്‌കൂളിലെ സൂംബ; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍; ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതെന്ന് സമസ്ത

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ വിവാദം കനക്കുന്നു. സൂംബ പരിശീലനം നല്‍കുന്നതിനെ എതിര്‍ത്ത് കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ […]

Continue Reading

ഇറാൻ – ഇസ്രയേൽ സംഘർഷം : ഗതാഗത നിയമ ലംഘനങ്ങളുടെ പിഴത്തുക ഒഴിവാക്കി ഖത്തർ

ദോഹ: ഖത്തറിലെ യുഎസ് വ്യോമത്താവളത്തിൽ അപ്രതീക്ഷിതമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണം നടത്തിയ ദിവസം ജനങ്ങൾ ഉത്തരവാദിത്വത്തോട് പെരുമാറിയെന്ന് സർക്കാർ. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ 23ന് റജിസ്റ്റർ ചെയ്ത എല്ലാ ഗതാഗത ലംഘനങ്ങളുടെയും പിഴത്തുക ഒഴിവാക്കിയതായും ഖത്തർ അറിയിച്ചു. രാജ്യത്തുണ്ടായ അടിയന്തര സാഹചര്യത്തിൽ ദേശീയവും തൊഴിൽപരവുമായ ചുമതലകൾ നിറവേറ്റുന്നതിന് പൊതുജനങ്ങളിലെ ഒരു വലിയ വിഭാഗത്തിന് അവരുടെ ജോലിസ്ഥലങ്ങളിലേക്കും സേവന കേന്ദ്രങ്ങളിലേക്കും അതിവേഗം എത്തിച്ചേരേണ്ട സാഹചര്യമുണ്ടായി. സമയബന്ധിതമായി എത്തിച്ചേരാൻ ജനങ്ങൾ കാണിച്ച ഉത്തരവാദിത്തപൂർവമായ സമീപനത്തിനെ അഭിനന്ദിക്കുന്നു. അന്നേ ദിവസം റജിസ്റ്റർ […]

Continue Reading