മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം

തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പറഞ്ഞുള്ള സാമ്പത്തിക തട്ടിപ്പ് പരാതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ നീക്കം. അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനും അനുമതി തേടി ഗവർണറെ ഉടൻ സമീപിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നിർണായക നീക്കം. ​ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ കേസെടുക്കുന്നതിലേക്കും തുടർ അന്വേഷണത്തിലേക്കും കടക്കാനാകും. മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് […]

Continue Reading

സുരക്ഷാ ആശങ്കകള്‍; റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി

റിയാദ്: സൗദി അറേബ്യയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ വീണ്ടും നീട്ടി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അകാസ എയര്‍ എന്നിവയാണ് സര്‍വീസുകള്‍ കൂടുതല്‍ ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരു, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാരെ ഈ തീരുമാനം ബാധിക്കും. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ വെല്ലുവിളികളും ഭീഷണികളും കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നീട്ടിവെക്കാന്‍ തീരുമാനിച്ചത്. പുതിയ അറിയിപ്പ് അനുസരിച്ച് എയര്‍ ഇന്ത്യ […]

Continue Reading

ഫ്‌ലൈദുബൈ: ഇന്ത്യന്‍ പൈലറ്റിനെതിരായ ആക്രമണം, കേസെടുത്ത് എന്‍ഐഎ

ന്യൂഡല്‍ഹി: ഫ്‌ലൈദുബൈ യാത്രാവിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഒമാനി പൗരനായ സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് എംഐഎ നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് നിര്‍ദേശിച്ചതായും എഫ്‌ഐആര്‍ പറയുന്നു. വിമാനം റാഞ്ചാനോ തകര്‍ക്കാനോ ഉള്ള ശ്രമത്തിനിടെയാണ് സഹപൈലറ്റ് ഇന്ത്യന്‍ ക്യാപ്റ്റനെ കുത്തിയതെന്ന് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തില്‍ സ്മിത് മച്ചാറിന്റെ തലയിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ […]

Continue Reading

‘യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു…, ഞാന്‍ ഒപ്പമുണ്ട്’; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ഇന്ത്യയിലെ യുവാക്കളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി. യുവാക്കളോട് സമരം തുടരാന്‍ ആവശ്യപ്പെട്ട രാഹുല്‍ താന്‍ ഒപ്പമുണ്ടെന്ന ഉറപ്പും നല്‍കി. ബിജെപി ഭരണകൂടവും ഭരണഘടനയെ ആക്രമിച്ച ആളുകളും പരാജയപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ 10-15 വര്‍ഷമായി ഇന്ത്യയോട് ചെയ്തത് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി താന്‍ നരേന്ദ്ര മോദിക്കെതിരെയും ആര്‍എസ്എസിനെതിരെയും പോരാടുകയാണ്. അവരുടെ പ്രധാന സവിശേഷത ഭീരുത്വമാണ്. ഭരണഘടനയെയും […]

Continue Reading

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിൽ നേരത്തെ സർക്കാർ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു […]

Continue Reading

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഡോളറിന്റെ മൂല്യം മന്ദഗതിയിലായതും അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനം ഇടിഞ്ഞതും സ്വര്‍ണത്തിന് കരുത്തായി. വെള്ളിയാഴ്ച സ്‌പോട്ട് ഗോള്‍ഡ് വില 1.1 ശതമാനം വര്‍ധിച്ച് ഔണ്‍സിന് 4,177.44 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 1.1 […]

Continue Reading

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,09,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,710 രൂപ നല്‍കണം. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കേന്ദ്രബാങ്ക് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരുവിഭാഗം പലിശനിരക്ക് വര്‍ധിപ്പിക്കണമെന്ന് വാദിക്കുമ്പോള്‍ പലിശനിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് മറുപക്ഷത്തിന്റെ അഭിപ്രായം. ഇതിന് പുറമേ […]

Continue Reading

‘വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു’; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. ലഹരി വലിക്കാനായി നല്‍കിയിട്ടുണ്ട്. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട്. കൂടാതെ വലിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ് നടക്കുന്നത് എന്ന് അറിയില്ലെന്നും യുവതി പറഞ്ഞതായി ഭര്‍ത്താവ് വെളിപ്പെടുത്തി. കേസില്‍ രണ്ടു പ്രതികളെ കൂടി ഇനി പിടികൂടാനുണ്ട്. യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. കേസില്‍ […]

Continue Reading

ഓഹരി വിപണിയില്‍ ഇന്നും ‘കരടി വിളയാട്ടം’, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു; എണ്ണവില 102 ഡോളറിന് മുകളില്‍

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 450 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,450 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. പലിശനിരക്ക് വര്‍ധിപ്പിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനവും എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിന് മുകളിലാണ്. ഇന്ന് മാത്രം രണ്ടുശതമാനമാണ് ഉയര്‍ന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി […]

Continue Reading

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം മെസിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. മത്സരത്തിലെ അവസാനഗോള്‍ സ്വന്തം പേരിലെഴുതിയാണ് മെസി കളം വിട്ടത്. കളം നിറഞ്ഞുകളിച്ച മെസിയുടെ അസിസ്റ്റില്‍ 48ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടോമെന്‍ഡിയാണ് ആദ്യ ഗോള്‍ നേടിയത്. അളന്നുമുറിച്ചുനല്‍കിയ കോര്‍ണര്‍ കിക്ക് അനായാസം ഓട്ടോമെന്‍ഡി വലയിലെത്തിച്ചു. 60ാം മിനിറ്റില്‍ നിക്കോ പാസ് രണ്ടാം ഗോള്‍ നേടി. 71ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മെസി വലയിലെത്തിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് […]

Continue Reading