അരിയിൽ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജനെയും ടി.വി രാജേഷിനെയും വെറുതെവിട്ടു

General

2026 നവംബർ 19 വ്യാഴം

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ 18 പ്രതികൾക്ക് ആശ്വാസം. കേസിൽ സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് എന്നിവരെ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനും കുറ്റവിമുക്തി ലഭിച്ചു. ഗണേശൻ, ഉമേശൻ, നിതിൻ നാരായണൻ, സുധാകൻ, അജയകുമാർ എന്നിവരെയും കോടതി വെറുതെ വിട്ടു. എംഎസ്എഫ് നേതാവും യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും ഉൾപ്പെടെ 33 പേരായിരുന്നു കേസിലെ പ്രതികൾ. രണ്ടുപേർ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരിൽ ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ എന്നിവരും ഉൾപ്പെടുന്നു. 12-ാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ.വി. സജിത്ത് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവൻ കടവിന് സമീപം ഷുക്കൂർ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎൽഎ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. ലോക്കൽ പൊലീസിന്റെ ആദ്യ അന്വേഷണവും പിന്നീട് ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങളും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനാ ആരോപണങ്ങൾ ഉയർന്നതും കേസിനെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കി. 17 മാസം നീണ്ട വിചാരണയ്ക്കിടെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സിബിഐ കുറ്റപത്രത്തിൽ 81 സാക്ഷികളും 238 രേഖകളും 21 തൊണ്ടിമുതലുകളുമുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട തടങ്കലിന് പിന്നാലെ കൊലപാതകം സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടതെന്നാണ് കേസ് രേഖകളിലുള്ളത്. സിപിഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണപുരം കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം. തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആക്രമണമുണ്ടായെന്നും സക്കറിയ രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ കുത്തേറ്റു മരിച്ചെന്നുമാണ് കേസ്. പി. ജയരാജനും ടി.വി രാജേഷും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നുവെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. കേസിൽ യഥാക്രമം 32, 33 പ്രതികളാണ് ഇരുവരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിലെ പ്രതിപ്പട്ടികയിലുണ്ട്. വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനും രാജേഷും കൊലപാതകത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. എന്നാൽ, ഇവർക്കെതിരെ മൊഴി നൽകിയിരുന്ന രണ്ട് പ്രധാന സാക്ഷികൾ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരായിരുന്നില്ലെന്നതും കേസിൽ ശ്രദ്ധേയമാണ്. 17 മാസം നീണ്ട വിചാരണ ആദ്യം ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാൽ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 2016 ഫെബ്രുവരി എട്ടിന് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പിന്നീട് സിബി.ഐ അന്വേഷണം ഏറ്റെടുത്ത് അധിക കുറ്റപത്രം സമർപ്പിച്ചു. 2025 മേയ് അഞ്ചിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 17 മാസം നീണ്ട വിചാരണയ്ക്കിടെ 41 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സിബിഐ കുറ്റപത്രത്തിൽ 81 സാക്ഷികളും 238 രേഖകളും 21 തൊണ്ടിമുതലുകളുമുണ്ടായിരുന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും അധിക സാക്ഷികളെ കോടതിയിൽ ഹാജരാക്കിയിരുന്നു. ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ എത്തുന്ന വിധി കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്. ഷുക്കൂറിന്റെ കുടുംബത്തിനും രാഷ്ട്രീയ കേരളത്തിനും ഒരുപോലെ നിർണായകമാണ് കോടതിയുടെ ഇന്നത്തെ തീരുമാനം. ഷുക്കൂർ വധക്കേസിൽ 33 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. സിപിഎം നേതാക്കളും പ്രവർത്തകരും ഉൾപ്പെടുന്ന പ്രതിപ്പട്ടികയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും ഉൾപ്പെടുന്നു. കേസിൽ 19-ാം പ്രതിയാണ് ശ്യാംജിത്ത്. മുൻ എംഎൽഎ ടി.വി. രാജേഷ് 33-ാം പ്രതിയും സിപിഎം നേതാവ് പി. ജയരാജൻ 32-ാം പ്രതിയുമാണ്. രണ്ട് പ്രതികൾ മരണപ്പെട്ടതോടെ 31 പേരാണ് വിചാരണ നേരിട്ടത്. ഷുക്കൂർ വധക്കേസിലെ പ്രതികൾ 1. കെ.വി. സുമേഷ് 2. ഗണേശൻ പി. 3. അനൂപ് 4. വിജേഷ് ബാപ്പുട്ടി 5. പ്രകാശൻ കെ. 6. ഉമേശൻ വി. 7. പവിത്രൻ പോരയിൽ 8. ലതീഷ് ചാലിൽ 9. മനോഹരൻ പി.വി. 10. മൈന ദിനേശൻ 11. സി.എൻ. മോഹനൻ 12. ബിജുമോൻ 13. നിഥിൻ നാരായണൻ 14. ഇ.പി. രാധാകൃഷ്ണൻ 15. ഷിജിൻ മോഹൻ 16. സജിത്ത് 17. സുധാകൻ കെ. 18. നവീൻ നാരായണൻ 19. ശ്യാംജിത്ത് 20. എ. സരീഷ് 21. ഷാജി കെ.വി. 22. പ്രകാശൻ മുതുവാനി 23. അജയകുമാർ എൻ.പി. 24. രാജീവൻ 25. വി.വി. മോഹനൻ 26. പുരുഷോത്തമൻ എം.വി. 27. പി.കെ. അജിത്ത് കുമാർ 28. പി.പി. സുരേശൻ 29. കെ. ബാബു

  1. യു.വി. വേണു 31. എ.വി. ബാബു 32. പി. ജയരാജൻ 33. ടി.വി. രാജേഷ് കോടതി വെറുതെവിട്ട 18 പ്രതികൾ: 1. രണ്ടാം പ്രതി – ഗണേശൻ 2. നാലാം പ്രതി – വിജേഷ് 3. അഞ്ചാം പ്രതി – കെ. പ്രകാശൻ 4. ആറാം പ്രതി – ഉമേശൻ 5. എട്ടാം പ്രതി – ലതീഷ് 6. പതിനൊന്നാം പ്രതി – സി.എൻ. മോഹനൻ 7. പതിമൂന്നാം പ്രതി – നിതിൻ 8. പതിനേഴാം പ്രതി – സുധാകരൻ 9. പതിനെട്ടാം പ്രതി – നവീൻ 10. പത്തൊൻപതാം പ്രതി – ശ്യാംജിത്ത് 11. ഇരുപത്തിയൊന്നാം പ്രതി – ഷാജി 12. ഇരുപത്തിരണ്ടാം പ്രതി – പ്രകാശൻ മുതുവാനി 13. ഇരുപത്തിമൂന്നാം പ്രതി – അജയകുമാർ എൻ.പി. 14. ഇരുപത്തിനാലാം പ്രതി – രാജീവൻ പി.എസ്. 15. ഇരുപത്തൊൻപതാം പ്രതി – ബാബു 16. മുപ്പതാം പ്രതി – യു.വി. വേണു 17. മുപ്പത്തിരണ്ടാം പ്രതി – പി. ജയരാജൻ 18. മുപ്പത്തിമൂന്നാം പ്രതി – ടി.വി. രാജേഷ് കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾ 1-ാം പ്രതി: സുമേഷ് 3-ാം പ്രതി: അനൂപ് 7-ാം പ്രതി: പവിത്രൻ 9-ാം പ്രതി: മനോഹരൻ 10-ാം പ്രതി: എം.വി. ദിനേശൻ 12-ാം പ്രതി: ബിജുമോൻ 14-ാം പ്രതി: ഇ.പി. രാധാകൃഷ്ണൻ 15-ാം പ്രതി: ഷിജിൻ മോഹൻ 16-ാം പ്രതി: കെ.വി. സജിത്ത് 25-ാം പ്രതി: വി.വി. മോഹനൻ 26-ാം പ്രതി: പുരുഷോത്തമൻ 27-ാം പ്രതി: പി.കെ. അജിത് കുമാർ 28-ാം പ്രതി: പി.പി. സുരേശൻ കേസിൽ ആരോപണവിധേയരായവരാണ് പ്രതിപ്പട്ടികയിലുള്ളവർ. കുറ്റം തെളിയിക്കപ്പെട്ടതായി ഇതിനെ കാണാനാകില്ല. കോടതിയുടെ വിധിയാണ് കേസിലെ പ്രതികളുടെ നിയമപരമായ ഉത്തരവാദിത്തം നിർണയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *