ഓണം അവധി: സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ഓണക്കാലത്തെ വര്‍ധിച്ച യാത്രാത്തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. പുതുതായി 3 സര്‍വീസുകള്‍ കൂടിയാണ് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് – ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്. (01 സര്‍വീസ്) മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് […]

Continue Reading

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; യുഎസ് തീരുവ ചര്‍ച്ചയാകും

ബെയ്ജിങ് : ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30 നാണ് ചര്‍ച്ച. അമേരിക്കയുമായുള്ള തീരുവ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് മോദി- ജിന്‍പിങ് കൂടിക്കാഴ്ച. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പരസ്പര വിശ്വാസവും വ്യാപാര ബന്ധങ്ങളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കണമെന്ന് മോദി നിര്‍ദേശം മുന്നോട്ടുവെച്ചേക്കും. ബ്രിക്‌സ് […]

Continue Reading

റേഷൻ കടകൾ ഇന്ന് തുറക്കും; ഈ മാസത്തെ റേഷൻ വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് ( ഞായറാഴ്ച) തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റിലെ റേഷൻ വിതരണവും സ്പെഷൽ അരിയുടെ വിതരണവും ഇന്നു പൂർത്തിയാകും. ഓഗസ്റ്റിലെ റേഷൻ ഇനിയും വാങ്ങാത്തവർ ഇന്നു തന്നെ വാങ്ങേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ ഒന്നിന് (തിങ്കൾ) റേഷൻകടകൾക്ക് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസിൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും. സെപ്റ്റംബർ 2 ( ചൊവ്വാഴ്ച) മുതൽ ആ മാസത്തെ റേഷൻ വിതരണം […]

Continue Reading

ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് മടക്കി; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം

തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് തകര്‍പ്പന്‍ ജയം. തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി സീസണിലെ അഞ്ചാം ജയമാണ് ടൈഗേഴ്സ് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊച്ചി മറികടന്നു. കൊച്ചിയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി സെമി ഫൈനല്‍ പ്രവേശം ഏറെക്കുറേ ഉറപ്പാക്കിയിരിക്കുകയാണ് കൊച്ചി. […]

Continue Reading

കണ്ണപുരം സ്‌ഫോടന കേസ്; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി പിടിയിലായി. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലികിനെ കണ്ണപുരം പൊലീസ് കാഞ്ഞങ്ങാട് വെച്ചാണ് പിടികൂടിയിരിക്കുന്നത്. അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. അനൂപ് മാലികിന്റെ ബന്ധുവാണ് മരിച്ച മുഹ്മദ് ആഷാ. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് […]

Continue Reading

ഓണക്കാലത്ത് വമ്പന്‍ ഹിറ്റുമായി സപ്ലൈകോ; 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവ്, സാധനം വാങ്ങാനെത്തിയത് 10 ലക്ഷം പേര്‍

തിരുവനന്തപുരം: ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാരിന്റെ കണക്ക്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതില്‍ 125 കോടി സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പന വഴിയാണ്. ഈ മാസം […]

Continue Reading

മാനേജര്‍ ബീഫ് നിരോധിച്ചു, പിന്നാലെ ബാങ്കിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി ജീവനക്കാര്‍

കൊച്ചി: കനറാ ബാങ്ക് ശാഖലയില്‍ പുതിയതായെത്തിയ ബാങ്ക് മാനേജര്‍ ക്യാന്റീനില്‍ ബീഫ് നിരോധിച്ചതിനെത്തുടര്‍ന്ന് ബാങ്കിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബാങ്കില്‍ നടത്തിയ ബീഫ് ഫെസ്റ്റിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബിഹാറി സ്വദേശിയായ റീജണല്‍ മാനേജരാണ് ക്യാന്റീനില്‍ ബീഫ് വിളമ്പരുതെന്ന് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Continue Reading

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു, പ്രതിഷേധക്കാര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ബിഹാറില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ ചിലര്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രതിഷേധം. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ മിഠായി നീട്ടുകയായിരുന്നു രാഹുല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ചിലര്‍ പ്രധാനമന്ത്രി […]

Continue Reading

ഓണം; നാളെ റേഷൻ കടകൾ പ്രവർത്തിക്കും, തിങ്കളാഴ്ച തുറക്കില്ല.

സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കും. ഓണത്തേോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം നാളെ അവസാനിക്കും. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ നാളെ തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് തിങ്കളാഴ്ച റേഷൻകടകൾക്ക് അവധി നൽകിയിരിക്കതുന്നത്. ചൊവ്വാഴ്ച മുതൽ(2-09-2025) മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബർ […]

Continue Reading

കണ്ണൂരില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം, ചിന്നിച്ചിതറി ശരീരാവശിഷ്ടങ്ങള്‍

കണ്ണുര്‍: കണ്ണപുരം കീഴറയില്‍ വന്‍ സ്‌ഫോടനം. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പൊട്ടിത്തെറി. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനം നടന്ന വീടിന് സമീപം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് വീട്ടില്‍ താമസിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. പടക്ക നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് നിര്‍മാണം സംബന്ധിച്ച സാധ്യതകളും പരിശോധിക്കുന്നുണ്ട്. […]

Continue Reading