മിഷൻ പ്ലസ് വൺ: കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത്, കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ എന്നിവയുടെയും നേതൃത്വത്തിൽ മിഷൻ പ്ലസ് വൺ പദ്ധതിയുടെ ഭാഗമായി കരിയർ ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ പരിചയപ്പെടുത്തുന്നതിനായുള്ള ക്ലാസ് തൊണ്ടർനാട് എം.ടി.ഡി.എം.എച്ച്.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ പ്ലസ് […]

Continue Reading

സാമൂഹ്യ പഠനമുറികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വൈത്തിരി താലൂക്കിലെ ഒൻപത് സാമൂഹ്യ പഠനമുറികളിലെ 200 ഗോത്രവർഗ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ രാജീവ് നഗർ പഠനമുറിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വിതരണോദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കാവുംമന്ദം കള്ളംത്തോട് വീട്ടിൽ എസ്. സനയെ 10,000 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംറ്റ്ടെക്ക് കമ്പനിയുടെ സഹകരണത്തോടെയാണ് സാമൂഹ്യ പഠനമുറികളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം […]

Continue Reading

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ വിദഗ്ധനെ കസ്റ്റഡിയിലെടുത്തു. ഡോക്ടര്‍ മനോജ് ഷിരോളെയാണ് സിബിഐ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം. കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ […]

Continue Reading

‘പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാട്, ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരും’; വി കുഞ്ഞികൃഷ്ണൻ

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാടെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജനങ്ങൾ നൽകിയ ഉത്തരവാദിത്വമാണ് അവർ ആഗ്രഹിക്കുന്ന […]

Continue Reading

59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; TVK സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ

തമിഴ്നാട്ടിൽ ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി വിശ്വനാഥൻ എന്നിവർ മന്ത്രിമാരാകും. ലിസ്റ്റ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്. 59 വർഷത്തിന് ശേഷമാണ് തമിഴ് നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്. 1967ന് ശേഷമാണ് കോൺ​ഗ്രസിന് തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. […]

Continue Reading

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും വകുപ്പുകളും മുഖ്യമന്ത്രി വി ഡി സതീശൻ – ധനകാര്യം, നിയമം, പൊതുഭരണം,തുറമുഖം,സയൻസ് & ടെക്നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ , ജയിൽ, കയർ സണ്ണി ജോസഫ് […]

Continue Reading

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. ജൂൺ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. വിലവർധനവുമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. മറ്റ് പാലുൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കും. വലിയ […]

Continue Reading

യുവതിക്കെതിരെ ലൈംഗികാതിക്രമം:യുവാവ് പിടിയിൽ

ബത്തേരി: നടന്നു പോകുന്ന യുവതിയെ ബൈക്കിലെത്തി ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നെന്മേനി, മലവയൽ, പറമ്പിൽവീട്ടിൽ മുഹമ്മദ് ഫസൽനെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17.05.2026 തീയതി വൈകീട്ടോടെ വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയും അശ്ലീലം വിളിക്കുകയും ചെയ്തത്. സംഭവ ശേഷം കടന്നു കളഞ്ഞ ഇയാളെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Continue Reading

സിപിഐ മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം വി കെ ശശിധരന്‍, മണ്ഡലം സെക്രട്ടറി ശോഭ രാജന്‍, ജില്ല കൗണ്‍സില്‍ അംഗം നിഖില്‍ പദ്മനാഭന്‍, രജിത് കമ്മന, കെ.സജീവന്‍, ബിജു പി.എസ്, സന്തോഷ്.കെ, സനൂപ് വി.സി, വിജേഷ്, അലക്‌സ് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Continue Reading

പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; സ്ഥാപനത്തിന് 25,000 രൂപ പിഴ

പൊഴുതന: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടുകയും കത്തിക്കുകയും ചെയ്ത സ്ഥാപനത്തിന് എതിരെ കര്‍ശന നടപടിയുമായി പൊഴുതന ഗ്രാമപഞ്ചായത്ത്. അച്ചൂര്‍ ടീ മ്യൂസിയത്തിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ബാണാസുര അമ്യൂസ്‌മെന്റ് ആന്‍ഡ് അഡ്വഞ്ചര്‍ സോണിനാണ് പഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തിയത്.ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്തതിനാണ് നടപടി. പൊഴുതന ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍ ആണ് പിഴ ഉത്തരവിട്ടത്.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികളെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിനോജ് പി.ടി (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പൊഴുതന […]

Continue Reading