ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരുന്നു; മാസപ്പടി കേസിൽ പിടിച്ചെടുത്ത രേഖകളിൽ വിശദ പരിശോധന

General

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ , ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റ് തുടരുന്നു. ഇതുവരെ 25 പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി ഇന്നലെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.

വീണ ടിയുടെ വീട്ടിൽ നടത്തിയ ഇഡി റെയ്ഡിൽ നിന്നടക്കം പിടിച്ചെടുത്ത രേഖകളിൽ വിശദപരിശോധന നടക്കുന്നു. മരവിപ്പിച്ച അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ സ്രോതസുകളാണ് ഇഡി അന്വേഷിക്കുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ നാളെ പരിഗണിക്കും.ഹർജി പരിഗണിച്ച ശേഷം വീണ -ടിയ്ക്ക് നോട്ടീസ് അയക്കുന്നതിൽ തീരുമാനം ഉണ്ടാകും.

വീണയുടെ ബാങ്ക് ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി തീരുമാനിച്ചിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ‌യായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നാണ് ഇഡിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *