സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും […]

Continue Reading

മാസപ്പടി കേസ്: പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? CPIൽ ആശയക്കുഴപ്പം

മാസപ്പടി കേസിലെ ഇഡി റെയ്ഡിന് എതിരായ സിപിഐഎം പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതിൽ സിപിഐയിൽ ആശയക്കുഴപ്പം. വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. ബിസിനസുളള മകളുടെ കേസിനെ രാഷ്ട്രീയമായി പിന്തുണക്കുന്നത് ഉചിതമല്ല. ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ സംസ്ഥാന നേതൃത്വം അമിതാവേശം കാട്ടരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പാർട്ടിക്കുളളിൽ ഭിന്നാഭിപ്രായം ഉയർന്നതോടെയാണ് ഇന്നലെ ബിനോയ് വിശ്വം നിലപാട് മയപ്പെടുത്തിയത്. അത്തരം സീനുകൾ ഒഴിവാക്കേണ്ടത് ആയിരുന്നു എന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. […]

Continue Reading

കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും […]

Continue Reading

ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽസർവകലാശാല ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു മണിപ്പൂർ ഇന്റർനാഷണൽ സർവകലാശാല സ്കിൽ ഡിവിഷൻ പഠനവകുപ്പിന്റെ കേരളത്തിലെ അംഗീകൃത പഠനകേന്ദ്രങ്ങളിലൊന്നായലെറ്റ്‌സ് ലൈഫ് സ്കിൽ അക്കാദമിയിൽ വിവിധ സ്കിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ്, ജേർണലിസം കോഴ്സ്, മറ്റ് ഷോർട് ടെം സ്കിൽ കോഴ്സുകൾ തുടങ്ങിയവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം ഫോൺ നമ്പറിൽ ബന്ധപ്പെടുക 70121 57141

Continue Reading

നിയന്ത്രണം വിട്ട ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു

വാകേരി: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പൻഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവൻ – ശാരദ ദമ്പതികളുടെ മകൻ അഖിൽ (18) ആണ് മരണപ്പെട്ടത്. വാകേരി – കക്കടംകുന്ന് റൂട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി […]

Continue Reading

സാമ്പത്തിക സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

മീനങ്ങാടി:സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷനായി. പങ്കെടുത്തവർക്ക് കുട വിതരണവും നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ബിനു, നാഷണൽ എസ് ടി […]

Continue Reading

മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 195 മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിനെ തുടർന്ന് ഒളിവിൽ പോയ കോഴിക്കോട് കരുവൻപൊയിൽ സ്വദേശി ചെമ്പട്ടൻ കണ്ടിയിൽ സിദ്ദിഖ് (41) ആണ് അറസ്റ്റിൽ ആയത്. കേസിൽ മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു. കേസിൽ പിടിയിലായ വിദേശ പൗരനു മായി നേരിട്ട് ബന്ധമുള്ളയാളാണ് ഇയാൾ. വയനാട് അസിസ്റ്റൻറ് എക് സൈസ് കമ്മീഷണർ ആർ എൻ ബൈജുവിൻറെ നേതൃത്വത്തിൽ എക് സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ, പ്രിവന്റ്റ് ഓഫീസർ (ഗ്രേഡ്) […]

Continue Reading

ഹരിതകര്‍മ്മ സേനയ്ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി

ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നല്‍കി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. പി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും രോഗ പ്രതിരോധത്തെക്കുറിച്ചും പകര്‍ച്ചവ്യാധികളെക്കുറിച്ചും പനമരം സി എച്ച് സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഷാജി ക്ലാസെടുത്തു. പനമരം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജാനകി ബാബു അധ്യക്ഷത വഹിച്ചു. ഹരിതകര്‍മ്മ സേന ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ അനുശ്രീ […]

Continue Reading

പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വിശ്വനാഥന്‍ പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഗിരീഷ് കല്‍പറ്റ അധ്യക്ഷനായി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ, കെ സുഗതന്‍, ടി മണി, […]

Continue Reading

തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍

പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ (ഇന്റേണല്‍ കമ്മിറ്റി) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ. തൊഴില്‍ ചെയ്യുന്ന പല സ്ത്രീകള്‍ക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്. നിയമപ്രകാരം തൊഴിലിടങ്ങളില്‍ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും അതിന്റെ അധ്യക്ഷ ആരാണെന്നതും പരാതികള്‍ എവിടെയാണ് നല്‍കേണ്ടതെന്നുമടക്കമുള്ള നോട്ടീസ് […]

Continue Reading