വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയിൽ.വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്.തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളിൽ ഊന്നി ആയിരിക്കും പ്രസംഗം.നിയമസഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക. ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങൾ ആരംഭിക്കും. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ […]

Continue Reading

CMRL – എക്സാലോജിക് ഇടപാട് ; പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ED

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടി യെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. ഇടപാടിൽ വീണക്ക് സമൻസ് അയച്ചേക്കും. നോട്ടീസിൽ നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കണ്ടെത്തിയ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീണയുടെ പൂട്ടിയ അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇ ഡി. വീണയ്ക്ക് പുറമെ […]

Continue Reading

മൗനം തുടർന്ന് മുഖ്യമന്ത്രി; ഇ ഡി റെയ്‌ഡിൽ ഇന്നും പ്രതികരണം ഇല്ല

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നും പ്രതികരിച്ചില്ല. രാവിലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മാധ്യമപ്രവർത്തകരോട് മുഖം തിരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡൽഹി മുതൽ തിരുവനന്തപുരം വരെ പല തവണ മാധ്യമങ്ങളെ കണ്ടിട്ടും വി ഡി സതീശൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല. ഇഡി റെയ്ഡിന് പിന്നിൽ കോൺഗ്രസ് – ബിജെപി ഡീൽ എന്ന ആരോപണം സിപിഐഎം […]

Continue Reading

ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്ക് അപകടത്തിൽ കേസെടുത്ത് പൊലീസ്. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്.കളക്ടർക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകും. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പൊട്ടി വീണായിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിരുന്നു. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങൾ പാർക്കിൽ ഇല്ലായിരുന്നു. ആംബുലൻസ് എത്താൻ വൈകിയെന്നും പ്രദേശവാസികൾ പറഞ്ഞു. ഹാപ്പി ലാൻഡിൽ മുൻപും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ലൈസൻസ് പുനഃപരിശോധധിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട […]

Continue Reading

ചോദ്യപേപ്പർ ചോർച്ച: പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന

ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിന് പിന്നാലെ, രാജ്യത്തെ പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ സുരക്ഷ സൈന്യത്തിന് നൽകാൻ ആലോചന. പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെവസതിയിൽ നിർണായക യോഗം ചേർന്നു. നീറ്റ് അടക്കമുള്ള പ്രധാന അഖിലേന്ത്യ പരീക്ഷകളുടെ സുരക്ഷ ചുമതലയാകും നൽകുക. നടപടി നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ. ‌നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയുടെ സുരക്ഷ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ എൻടിഎ […]

Continue Reading

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട്, നാളെ 6 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനൽ മഴ തുടരും.തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും നാളെയും ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Continue Reading

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവം: അഞ്ച് പ്രതികൾ റിമാൻഡിൽ

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിച്ച സംഭവത്തിൽ സിപിഐഎം പ്രവർത്തകരായ അഞ്ച് പ്രതികൾ റിമാൻഡിൽ. മറ്റ് നാല് പ്രതികളെ ഉടൻ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. വധശ്രമം ഉൾപ്പടെ ചുമത്തിയടുത്ത കേസിൽ ഒൻപത് പ്രതികൾ പിടിയിലായത്. അനിൽകുമാർ, കിരൺ,അമൽ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതിൽ തന്നെ ഡിവൈഎഫ്ഐ പ്രവർത്തകൻ അമലിനെ കോട്ടയത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതിൽ നേരിട്ടു പങ്കാളികളായത് പത്തു പേരെന്നാണ് പൊലീസിന്റെ നിഗമനം.കൂടുതൽപേർ ഉണ്ടോയെന്നു ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ച് […]

Continue Reading

തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്ക് പറ്റിയെന്നു പ്രാഥമിക വിവരം. ഗുരുതര പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവിൽ സ്വദേശികൾക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മനോരതി (54), സീമണി (49), […]

Continue Reading

മന്ത്രി കെ.എം. ഷാജിക്ക് വയനാട്ടിൽ ചരിത്ര സ്വീകരണം നൽകാൻ മുസ്ലിം ലീഗ്

മാനന്തവാടി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജന്മനാട്ടിൽ ചരിത്ര സ്വീകരണം നൽകാൻ ഒരുങ്ങി വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി. വയനാടിന്റെ മുസ്ലിം ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ നിന്നുള്ള ഒരാൾക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ഇത് വൻ ആഘോഷമാക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ​മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് നിരവിൽപുഴയിൽ എത്തുന്ന മന്ത്രിയെ അഞ്ഞൂറോളം വാഹനങ്ങളുടെ റോഡ് ഷോയുടെ അകമ്പടിയോടെ കമ്പളക്കാട്ടേക്ക് സ്വീകരിച്ചാനയിക്കും. പരിപാടി ചരിത്ര വിജയമാക്കാൻ മാനന്തവാടി […]

Continue Reading

വിജയോത്സവം 2026” മന്ത്രി ടി സിദ്ദിഖ് 30ന് ഉദ്ഘാടനം ചെയ്യും

വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ആദരിക്കുന്നതിന് “വിജയോത്സവം 2026” സംഘടിപ്പിക്കുന്നു. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മെയ് 30ന് രാവിലെ ഒൻപത് മണിക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. പ്രിയങ്കാ ഗാന്ധി വദ്ര എം.പി, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാ വിജയന്‍ എന്നിവർ മുഖ്യതിഥികളാകും.ജില്ലാതലത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 100 ശതമാനം […]

Continue Reading