കൽപറ്റ : ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സെലക്ഷൻ ട്രയൽ നവംബർ 22 ന് കാര്യമ്പാടി – കൊളവയൽ റോഡിൽ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുക്കപെടുന്നവർക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ റോഡ് സൈക്കിൾ, ഹെൽമെറ്റ് എന്നിവ സഹിതം അന്നേ ദിവസം രാവിലെ 7 മണിക്ക് കാര്യമ്പാടി ടൗണിൽ എത്തിചേരണമെന്ന് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു
ഫോൺ :9446 733 143