മഴ ഇന്നും തുടരും, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഒഡിഷ, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാക്കിയത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും, ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഞായറാഴ്ച […]

Continue Reading

ഒഴുകിപ്പോയത് 50 കിലോമീറ്ററോളം; ഗായത്രിപ്പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പാലക്കാട്: ഗായത്രിപ്പുഴയില്‍ തരൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നില്‍ ഭാരതപ്പുഴയിലെ കടവില്‍ ആണ് മൃതദേഹം അടിഞ്ഞത്. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകന്‍ പ്രണവാണ് (21) മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് അന്‍പത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാന്റ്സ് ധരിച്ച് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം പട്ടാമ്പിയില്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയത്. തരൂര്‍ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകീട്ടാണ് പ്രണവ് അപകടത്തില്‍പ്പെട്ടത്. […]

Continue Reading

കേറ്ററിങ് സ്ഥാപന ഉടമ കാറിൽ മരിച്ചനിലയിൽ

കോട്ടയം: ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ. പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽ വീട്ടിൽ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 7നു മാർക്കറ്റിൽ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ എത്തിയതെന്നു പൊലീസ് പറഞ്ഞു.

Continue Reading

‘കാപ്പ കുത്തിയ പ്രതിയാണോ ഞാന്‍? ഞാന്‍ പന്ത്രണ്ട് കെട്ടിയാലും ഇവന്മാര്‍ക്കെന്താ?’; പൊലീസ് പരാതി കേള്‍ക്കാതെ ദേഷ്യപ്പെട്ടുവെന്ന് രേണു സുധി

പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് രേണു സുധി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കതിരെ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസ് ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നാണ് രേണു സുധി പറയുന്നത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലാണ് രേണു പരാതി നല്‍കാനെത്തിയത്. പൊലീസ് പരാതിക്കാരനെ ന്യായീകരിച്ചെന്നും രേണു പറയുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും കരഞ്ഞു കൊണ്ടിറങ്ങി വരുന്ന രേണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ”ഞങ്ങള്‍ പരാതിയുമായി ചെന്നപ്പോള്‍ ഇവിടുത്തെ സാറുമാര്‍ ഞങ്ങളോട് ദേഷ്യപ്പെടുകയാണ്. അവന് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നാണ് പറയുന്നത്” എന്നാണ് രേണു […]

Continue Reading

പുസ്തകപരിചയം-സൈനു വയനാട്

താളുകളിലൂടെ.-സൈനു വയനാട് – ജുനൈദ് കൈപ്പാണിയുടെ “വികേന്ദ്രീകൃതാസൂത്രണം :ചിന്തയും പ്രയോഗവും”എന്ന ഗ്രന്ഥം ഒരു പാഠശാലയാണ്.നാടിന്റെ വികസനത്തിനുതകുന്ന,നാടിന്റെയാഴമറിഞ്ഞുള്ള , എഴുത്തുകാരന്റെ അനുഭവങ്ങൾ സ്പന്ദിക്കുന്ന,യാത്രകൾ സമ്മാനിച്ച പഠനങ്ങൾ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ,മഹാത്മാഗാന്ധിയുടെയും ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹർ ലോഹ്യയുടെയുമെല്ലാം ആശയങ്ങൾ നടപ്പിൽവരുത്തുകയാണെങ്കിൽനമ്മുടെ ഗ്രാമങ്ങൾ എത്ര സുന്ദരമാകുമെന്നത്,എഴുത്തുകാരൻ സ്വയംപറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ ബോധ്യപ്പെടുത്തുക കൂടിയാണ്.ദന്തഗോപുര ആശയങ്ങളല്ല നമുക്ക് വേണ്ടതെന്നും സാധാരണക്കാരന്റെജീവൽ പ്രശ്നങ്ങൾ സ്പർശിക്കുന്ന പരിപാടികളാണ് ആസൂത്രണത്തിന്റെ ഉറവിടമായിക്കാണേണ്ടതെന്നുംനാടിന്റെ വികസനത്തിനേറ്റവുമനുയോജ്യം ഒരു ജനപ്രതിനിധിയുടെ കണ്ണും കാതും തുറന്നുള്ള , ജനങ്ങൾക്കിടയിലൂടെയുള്ള യാത്രകളാണെന്നും അദ്ദേഹം അനുഭവ […]

Continue Reading

‘കദനം’ -സൈനു വയനാട്

കദനം. നീർമാതളത്തളിരിലലയുംപൂങ്കാറ്റിൽ പോലും മൗനം.ചായും വെയിൽ ചിന്ത് പോലുംമൂവന്തിയിൽ നിരാലംബം. വഴി തേടും പറവ തൻ ചിറകിൽരണ്ടു കുഞ്ഞിളം തൂവലിൻ ഭാരം.പുലരുന്ന നാളെകൾക്കേതോനിറം മാഞ്ഞ സ്വപ്നത്തിൻ കദനം. ഇനിയുണ്ടോ മലരേ എനിക്കായ്പൂക്കളിൽ നിറയും വസന്തം.ഇനിയുണ്ടോ മഴയേ എനിക്കായ്നീ നെയ്‌ത വില്ലിൻ സുഗന്ധം.

Continue Reading

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ട്രംപ്

വാഷിങ് ടൺ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ നേരിട്ടു പങ്കുചേർന്ന് അമേരിക്ക. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. ഫോർദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇസ്രയേൽ–ഇറാൻ സംഘർഷം ആരംഭിച്ച് പത്താം നാളിലാണ് ഇറാനിൽ യുഎസിന്റെ നേരിട്ടുള്ള ആക്രമണം. ആക്രമണം പൂർത്തിയാക്കി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെത്തിയെന്നും ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തിലൂടെ അറിയിച്ചു. […]

Continue Reading

നിലമ്പൂര്‍ ആര്‍ക്കൊപ്പം?, വോട്ടെണ്ണല്‍ നാളെ; പ്രതീക്ഷയോടെ മുന്നണികള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ജനവിധി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മുന്നണികള്‍. വോട്ടെണ്ണലിന് വേണ്ട ഒരുക്കങ്ങള്‍ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍ത്തിയായി. 120 ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകളാകും ആദ്യം എണ്ണുക. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ ആദ്യമെണ്ണുക വഴിക്കടവ് പഞ്ചായത്തിലേതാണ്. വഴിക്കടവിലെ ഒന്നാം ബൂത്തായ തണ്ണിക്കടവിലെ വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷം മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകള്‍, നിലമ്പൂര്‍ […]

Continue Reading

​ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി സവാദ് റിമാൻഡിൽ

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡിൽ. തൃശ്ശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്. ഈമാസം 14ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14നായിരുന്നു സംഭവം. മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ […]

Continue Reading

ഗുരുവായൂരിൽ ഭണ്ഡാര വരവ് 7.25 കോടിരൂപ; 2 കിലോ 672 ഗ്രാം സ്വർണ്ണവും ലഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ജൂൺ മാസത്തെ ഇതുവരെയുള്ള ഭണ്ഡാര വരവ് 7.25 കോടിരൂപ. ജൂൺ 21 ന് വൈകീട്ട് എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 7,25,24602 രൂപയാണ്. 2 കിലോ 672 ഗ്രാം 600 മി.ഗ്രാം സ്വർണ്ണം ലഭിച്ചു. 14കിലോഗ്രാം 240 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 19ഉം അഞ്ഞൂറിൻ്റെ 48 കറൻസികളും ലഭിച്ചു. എസ്.ഐ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതലയുണ്ടായിരുന്നത്. ഇ […]

Continue Reading