വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്ക് പ്രത്യേക വാർഡ് ആരംഭിക്കണം;മുസ്ലിം യൂത്ത് ലീഗ്

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു . ബത്തേരി താലൂക്ക് ആശുപത്രിയിൽ 2010 ൽ അരിവാൾ രോഗികൾക്കായി പ്രത്യേക വാർഡ് ആരംഭിച്ചിരുന്നെങ്കിലും വളരെ കുറച്ച് കാലമാണ് പ്രവർത്തിച്ചത്. ഇപ്പോഴാകട്ടെ ഇവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്നു. പ്രതിരോധ ശക്തി തകരാറിലായ അരിവാൾ രോഗികൾക്ക് ഇതിലൂടെ കോവിഡ് ബാധിക്കാനുളള സാഹചര്യം വളരെ കൂടുതലാണ്. ചെറിയ രോഗങ്ങൾ ബാധിച്ചാൽ പോലും ദിവസങ്ങളോളം കിടത്തി […]

Continue Reading

ഐക്യ ദാര്‍ഡ്യ സദസ്സും,വിശദീകരണവും നടത്തി

കാട്ടിക്കുളം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് എതിരെയായും, വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന് എതിരെയായും അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകേണ്ടി വന്ന പോണ്ടിച്ചേരിയിലെയും, ചണ്ഡീഗഡിലെയും വൈദ്യുതി ജീവനകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് (എന്‍സിസിഒഇഇഇ ) കാട്ടിക്കുളത്ത് ഐക്യദാര്‍ഢ്യ സദസ്സും,പ്രകടനവും നടത്തി.

Continue Reading

കോവിഡ് രോഗികള്‍ക്കുളള ഡയാലിസിസ് യൂണിറ്റ് പനമരത്ത്

പനമരം:പനമരം സി.എച്ച്.സിയിലെ ഡയാലിസിസ് യൂണിറ്റിനെ കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികകളെ മാത്രം ചികില്‍സിക്കുന്നതിനുളള യൂണിറ്റാക്കി മാറ്റും. നിലവില്‍ ഇവിടെ ഡയാലിസിസ് നടത്തുന്നവര്‍ക്ക് തൊട്ടടുത്തുളള ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ / സ്വകാര്യ ഡയാലിസിസ് യൂണിറ്റില്‍ ചികില്‍സ നല്‍കും. ഇതിനാവിശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡയാലിസിസ് രോഗികള്‍ക്ക് ഇടയിലും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്ക് പ്രത്യേകമായി ഒരു ഡയാലിസിസ് യൂണിറ്റ് സജ്ജമാ ക്കുന്നത്. ജില്ലയിലെ പലഭാഗത്ത് നിന്നും കോവിഡ് ബാധിച്ച ഡയാലിസിസ് രോഗികളെ […]

Continue Reading

ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: ചെതലയം റേഞ്ചിലെ പാതിരി വെള്ളുപാടി താഴെചാലിൽ വനത്തിൽ ആനകുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.നാലര വയസ് പ്രായം തോന്നുന്ന കുട്ടിയാനയുടെ ശരീരത്തിൽആനകൾ തമ്മിൽ കുത്തു കൂടിയ പരിക്കുകൾപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Continue Reading

പഠനോപകരങ്ങൾ വിതരണം ചെയ്യ്തു

മാനന്തവാടി: മാനന്തവാടി നഗരസഭ വള്ളിയൂർക്കാവ് എൻ.എം.യു.പി.സ്ക്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡപൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സിന്ധു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ശ്യാമള, പ്രശാന്ത് മാസ്റ്റർ, എം.പി, സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.സി.ചന്ദൻ എന്നിവർ സംസാരിച്ചു.

Continue Reading

എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി:മീഡിയ വൺന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലിമുൻസിപ്പൽ പ്രസിഡണ്ട് ഫൈസൽ പഞ്ചാരക്കൊല്ലി മുനിസിപ്പൽ സെക്രട്ടറി സുബൈർ മാനന്തവാടി എന്നിവർ നേതൃത്വം നൽകി.

Continue Reading

കൽപ്പറ്റയിൽബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം ഇന്നലെ രാത്രി പത്തരയോടെ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.കൽപ്പറ്റ ബൈപ്പാസ് റോഡിലെ കുന്നുമ്മൽ ധനുപ് (33) ആണ് മരിച്ചത്.ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ചാണ് അപകടം.സഹയാത്രികൻ കൽപ്പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജംഷീറിനെ പരിക്കുകളോടെ മേപ്പാടി ഡിഎംവിംസ് മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.വിദേശത്ത് നിന്ന് ധനുപ് കഴിഞ്ഞ മാസമാണ് നാട്ടിൽ വന്നത്. ആർ ടി ഒ ഓഫിസ് മുൻ ജീവനക്കാരനായ സുബ്രമണ്യനാണ് പിതാവ്.മാതാവ്: വിലാസിനി :ഭാര്യ ഐശ്വര്യ.മകൻ പ്രിലോഗ്.ദിലീപ് ധന്യ എന്നിവർ […]

Continue Reading

സ്പര്‍ശ് – 2022 ജില്ലയില്‍ തുടക്കമായി

കൽപ്പറ്റ:കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് (സ്പര്‍ശ്-2022) ജില്ലയില്‍ തുടക്കമായി. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍. ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനവും ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. ഡി.എം.ഒ ഡോ. കെ സക്കീന പോസ്റ്റര്‍ ഏറ്റുവാങ്ങി. കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ കെ.കെ ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അന്തസ്സിനായി ഒരുമിക്കാം (United for dignity) […]

Continue Reading

എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി:ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സയുടെ കോലം കത്തിച്ചും തൂക്കിലേറ്റിയും പ്രതിഷേധിച്ചു.പഞ്ചാരക്കൊല്ലിയിൽ നടന്ന പ്രതിഷേധം എസ്.ഡി.പി. ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി ഉദ്ഘാടനം ചെയ്തു.ഗോഡ്‌സയാവാൻ കത്തുനിൽക്കുന്നവരുടെ ഇന്നിന്റെ ഇന്ത്യയിൽ എല്ലാവർക്കും തുല്യ നീതി ലഭിക്കുന്ന ഒരു നല്ല നാളേക്കായ് RSS നെതിരെ എസ്.ഡി.പി.ഐ നടത്തുന്ന പോരാട്ടത്തിൽ എല്ലാ ജനാധിപത്യ മതേതരത്വ വിശ്വാസികളുടേയും പിന്തുണ ഉണ്ടാവണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.വിവിധ ബ്രാഞ്ചുകളിൽ നടന്ന പ്രതിഷേധത്തിന് മുൻസിപ്പൽ പ്രസിഡന്റ് […]

Continue Reading

ലാപ് ടോപ്പുകൾ വിതരണം ചെയ്തു

എള്ളു മന്ദം:വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എടവക എ.എൻ.എം.യു.പി സ്ക്കൂളിലെ പട്ടിക വർഗ വിദ്യാർഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. അനന്തറാം അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശാന്തി. സി.കെ, ഐ.ടി. കോ ഓർഡിനേറ്റർ സി.കെ.വിപിൻ , സീനിയർ അസിസ്റ്റന്റ് പി.ജെ. ആനീസ്,ടി.എ. ഹംസ, അമൃത.ജി , ശ്രീ ജ പ്രസംഗിച്ചു.

Continue Reading