കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

ബത്തേരി:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നെഹ്റു യുവകേന്ദ്രയുടെയും നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജില്‍ നടന്ന ക്ലാസ് ബത്തേരി രൂപതാ അദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ എ.വി തരിയത്ത് അധ്യക്ഷത വഹിച്ചു. ഏവിയേഷന്‍ ഇന്‍ഡസ്ട്രി എന്ന വിഷയത്തെ ആസ്പദമാക്കി എ.കെ ശ്രീജിത്ത് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജി, ഫാദര്‍ തോമസ് മണി തോട്ടത്തില്‍, പ്രവീണ്‍ പി.പി, ഷിനോജ് കെ.എം, അമല്‍ തോമസ്, അനീഷ് […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

ബത്തേരി:വയനാട് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇടച്ചിലാടി – പുളിമരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ജോയി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മണി സി ചോയിമൂല, വാര്‍ഡ് മെമ്പര്‍ അനില്‍ എം.സി , ടി. അവറാന്‍, എന്നിവര്‍ സംസാരിച്ചു.

Continue Reading

വാളാട് വോളി പ്രീമിയർ ലീഗ് നടത്തപ്പെടും

വാളാട് : വോളിബാൾ എന്ന മാമാങ്കത്തെ നെഞ്ചിലേറ്റിയ വാളാട് പ്രദേശത്ത് CHUNKZ VOLLEY VALAD കഴിഞ്ഞ വർഷം തുടക്കം കുറിച്ച വാളാട് വോളീ പ്രീമിയർ ലീഗിന്റെ രണ്ടാം സീസൺ 2022 മാർച്ച് മാസം ആദ്യ വാരം നടത്താൻ തീരുമാനിച്ചു . VPL 2.0 എന്ന പേരിലാണ് ഈ വര്ഷം മത്സരങ്ങൾ സംഘടിപ്പിക്കുക .ഓൺലൈൻ അപേക്ഷകളിലൂടെ ലഭിക്കുന്ന മത്സരാർത്ഥികളെ ലേലം വഴിയാണ് ടീമുകളിൽ എത്തിക്കുക . വാളാട് പ്രദേശത്തുള്ള മത്സരാർത്ഥികൾക്ക്മാത്രമാണ് അപേക്ഷിക്കുവാനുള്ള യോഗ്യത . 100 രൂപയാണ് ഈ […]

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും മേപ്പാടി അഡീഷണൽ എസ്.ഐ എം.അബ്ദുവും സംഘവും മേപ്പാടി പുതിയ പാടി നെടുംകരണയിൽ നടത്തിയ പരിശോധനയിൽ എസ്റ്റേറ്റ് പാടികളിൽ കഞ്ചാവ് വിൽപ്പന നടത്തിവരുന്ന യുവാവിനെ കഞ്ചാവ് സഹിതം പിടികൂടി. മൂപ്പൈനാട് റിപ്പൺ കാളങ്ങാടൻ കെ.ജംഷീർ (33) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 70 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Continue Reading

വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നു;കിഫ്ബി 2134 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കള്ളാടിയില്‍നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ […]

Continue Reading

സി കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക്

കൽപ്പറ്റ: സഹകരണ ക്ഷേമ നിധി ബോർഡ് വൈസ് ചെയർമാനും കൽപ്പറ്റ മുൻ എംഎൽഎയുമായ സി.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനമിടിച്ച് കാൽനട യാത്രക്കാർക്ക് പരിക്ക് . വയനാട് പൊഴുതന സ്വദേശികളായ സെയ്ഫുദീൻ, ഭാര്യ ബാബിത, മകൻ മുഹമ്മദ്‌ സഹൽ എന്നിവർക്കാണ് പരിക്കേറ്റത്. കൽപ്പറ്റ പിണങ്ങോട് ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. സി കെ ശശീന്ദ്രൻ വാഹനത്തിലുണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാബിതയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Continue Reading

തിരുനെല്ലി ക്ഷേത്ര ദർശന സമയത്തിൽ മാറ്റം

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം ചുറ്റമ്പല നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ക്ഷേത്ര പ്രവേശനത്തിന്റെ സമയക്രമം മാറ്റി.രാവിലെ അഞ്ചിനു നടതുറന്ന് 11 വരെയും വൈകീട്ട് ആറുമുതൽ എട്ടുവരെയും ദർശനം അനുവദിക്കും.രാവിലെ ആറുമുതൽ 10 വരെ മാത്രമേ ബലിതർപ്പണം ഉണ്ടാകൂ.

Continue Reading

യാത്രക്കാർ ശ്രദ്ധിക്കുക; ചുരത്തിൽ ചരക്കുലോറി കുടുങ്ങി നേരിയ ഗതാഗത തടസ്സം

താമരശ്ശേരി : ചുരം എട്ടാം വളവിനു മുകളിൽ റബർഷീറ്റ് കയറ്റി വന്ന ചരക്കുലോറി കുടുങ്ങി നേരിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ലോറിയുടെ സൈഡിറങ്ങി ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുകയാണ്. ഭാഗികമായി വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കുന്നുണ്ട്. ഹൈവേ പോലീസും , അടിവാരം ഔട്ട് പോസ്റ്റ് പോലീസും , ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥലത്തുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഒരു മണിക്കൂറോളം നേരം എടുക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

സമ്മാന കൂപ്പണുകൾ നറുക്കെടുത്തു

മാനന്തവാടി :മാർച്ച് ആദ്യവാരം മാനന്തവാടിയിൽ നടക്കുന്ന ജില്ലാക്ഷീര സംഗമത്തോടനുബന്ധിച്ച് സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻബേബി, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. ഉഷാദേവി, മിൽമ ജനറൽ മാനേജർ കെ.സി ജയിംസ്, MRDF CEO ജോർജ്കുട്ടിജേക്കബ്, പി.ടി ബിജു, വി.കെ.നിഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ കൂപ്പൺനമ്പർ1152,2356,2142 എന്നിവയ്ക്ക് യഥാക്രമം സ്വർണനാണയം, ഫ്രിഡ്ജ്, സൈക്കിൾ എന്നിവ ലഭിച്ചു.ഇതോടൊപ്പം 25 പ്രോൽസാഹനസമ്മാന വിജയികളെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

Continue Reading

മോട്ടോർ വീൽചെയറുകൾ നല്കി

കുഴിനിലം:ഇല്ലാത്തവരെങ്കിലും ആത്മബലം കൊണ്ട് ബലഹീനതയെ അതിജീവിച്ച രണ്ട് യുവ വ്യക്തിത്വങ്ങൾക്ക് മോട്ടോർ ഘടിപ്പിച്ച് സ്വയം പ്രവർത്തിക്കാവുന്ന വീൽ ചെയറുകൾ നല്കി സ്പന്ദനം മാനന്തവാടി മാതൃകയായി.കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നൈപുണ്യ പരിശീലകയായി സൗജന്യ സേവനം നടത്തുന്ന തൃശൂർ സ്വദേശിനിയായ സോന ജോസ്, തലപ്പുഴ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ഫിയറോ ജയ്സൻ എന്നിവർക്കാണ് മോട്ടോർ വീൽ ചെയറുകൾ നല്കിയത്. കുഴിനിലം ടെസ്സാസ് സ്പെഷൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് […]

Continue Reading