രക്തസാക്ഷി അനുസ്മരണം നടത്തി

ബത്തേരി:യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്ത സാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണയോഗം യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ പടപ്പച്ചാലിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹാരിസ് കല്ലുവയൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടിമാരായ ഷമീർ പഴേരി, ജിനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി അനുരാജ്.ടി.ജെ സ്വാഗതവും ജിലി ജോർജ്ജ് നന്ദിയും പറഞ്ഞു. സിബി പഴേരി, അമൽ ശങ്കർ, നിവിൻ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

ഹരിത കര്‍മ്മ സേനയോടൊപ്പം ഒരു ദിനം

പൂതാടി:ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി പൂതാടി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. ഒരു ദിനം ഹരിത കര്‍മ്മ സേനയോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. പൂതാടി ചിയമ്പത്താണ് വീടുകള്‍ കയറിയും തൊഴിലുറപ്പു സൈറ്റുകള്‍ കയറിയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കിയത്. മാലിന്യവും, യൂസര്‍ഫീയും നല്‍കാത്ത വീടുകളില്‍ യൂസര്‍ഫീ കാര്‍ഡുകളും ക്യാമ്പയിനിലൂടെ വിതരണം ചെയ്തു. .വീടുകള്‍ക്ക് 50 രൂപയും സ്ഥാപനങ്ങള്‍ക്ക് 100 രൂപയുമാണ് യൂസര്‍ഫീ നിശ്ചിയിച്ചിട്ടുള്ളത്. റിസോര്‍ട്ടുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് […]

Continue Reading

പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു

മാനന്തവാടി:മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ചെക്ക് വിതരണം ചെയ്തു. 2021-2022 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയിൽ ആകെ 268 വീടുകളാണ് അഞ്ചു പഞ്ചായത്തുകളിലായി നിർമ്മിക്കുന്നത്.എസ്ടി വിഭാഗത്തിന് വീടിന് ആറ് ലക്ഷം രൂപയും മറ്റുള്ളവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകുന്നത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കല്യാണി അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഫണ്ട് വിതരണം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡൻ്റ് വത്സലകുമാരി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് […]

Continue Reading

‘വായന ചങ്ങാത്തം’ ശില്പശാലക്ക് തുടക്കമായി

മാനന്തവാടി : സമഗ്ര ശിക്ഷ കേരളം വയനാട് ജില്ലയുടെ നേതൃത്വത്തിൽ നടക്കുന്ന “‘വായനാ ചങ്ങാത്തം”വടക്കൻ മേഖല ശില്പശാലക്ക് മാനന്തവാടിയിൽ തുടക്കമായി . ഫെബ്രുവരി 16,17,18 തിയതികളിലായി കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ അദ്ധ്യാപകരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. വായനയെ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് കുട്ടികളെ നയിക്കുകയും , സർഗ്ഗത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം സംസ്ഥാനതല പരിശീലനത്തിനു ശേഷം ജില്ലാതല പരിശീലനവും, ബി.ആർ.സി തലവും ക്ലസ്റ്റർതല പരിശീലനവും മുഴുവൻ അധ്യാപകർക്കും […]

Continue Reading

സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു

ചുണ്ടേൽ:മേപ്പാടി ഡി എം വിംസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും ജെ.സി.ഐ കൽപ്പറ്റയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പ്രേമേഹ രോഗ നിർണ്ണയ ക്യാമ്പ്‌ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം.വി. വിജേഷ് ഉത്ഘാടനം നിർവഹിച്ചു. രജിസ്ട്രേഷൻ, ഡോക്ടറുടെ പരിശോധന, രക്തത്തിലെ മൂന്നുമാസത്തെ ശരാശരി പഞ്ചസാരയുടെ അളവ് നിർണ്ണയിക്കുന്ന എച്ച് ബി എ 1സി ടെസ്റ്റ്‌ എന്നിവ സൗജന്യമായ ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കായിരിക്കും അവസരം.ജെ.സി.ഐ കല്പറ്റ ചാപ്റ്റർ പ്രസിഡന്റ്‌ പി.ഇ.ഷംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ […]

Continue Reading

സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികൾ;എം.ടി.രമേശ്

വാളാട്: സംസ്ഥാനത്തിൻ്റെ അജണ്ട നിശ്ചയിക്കുന്നത് മതമൗലികവാദികളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെസ്മൃതി ദിനത്തോടനുബന്ധിച്ച് നടന്നബി.ജെ.പിയുടെ എടത്തന 10-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ ഭീകരവാദ സംഘടനകളുടെയും താവളമായി കേരളം മാറി കഴിഞ്ഞു. ഈ സംഘടനകളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ മുന്നോട്ട് വെച്ച ഏകാത്മ മാനവ ദർശനം ഇന്ന് ലോകം മുഴുവൻ അംഗീകരിച്ചു കഴിഞ്ഞു. ഈ പ്രത്യയശാസ്ത്രം അടിസ്ഥാനമാക്കിയാണ് […]

Continue Reading

രക്തസാക്ഷിത്വ ദിനചാരണം നടത്തി

തലപ്പുഴ:തലപ്പുഴ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ, കൃപേഷ്, ഷുഹൈബ് അനുസ്മരണം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നിധിൻ തലപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം ജി ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോസ് പാറയ്ക്കൽ, എൽസി ജോയ്,പി എസ് മുരുകേശൻ, ജോസ് കൈനിക്കുന്നേൽ, എംജി ബാബു,ലൈജി തോമസ്, റോസമ്മ ബേബി,സലാം ചുങ്കം, ഷാനവാസ്‌, സിറാജ്, സഞ്ജു, ജിജോ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ശരത്ത് ലാൽ,കൃപേഷ് അനുസ്മരണം നടത്തി

പനമരം:പനമരം മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്ത് ലാൽ,കൃപേഷ് അനുസ്മരണം നടത്തി. പനമരം മണ്ഡലം പ്രസിഡണ്ട് സച്ചിൻ സുനിൽ മണ്ഡലം സെക്രട്ടറി അമൽ സി മാത്യു മണ്ഡലം ഭാരവാഹികളായ വിബിൻ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കമ്പ്യൂട്ടർ പരിശീലനം നൽകി

പനമരം:വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് ലഭ്യമായ കുട്ടികൾക്ക് പരക്കുനി ആൾട്ടർണേറ്റ് സ്കൂളിൽ വെച്ച് പനമരം ഗവണ്മെന്റ് ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ കമ്പ്യൂട്ടർ ബോധവൽക്കരണ ക്ലാസ്സ്‌ നൽകി.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആസ്യ ടീച്ചർ നിർവഹിച്ചു.ശ്രീമതി സുജാത പി.കെ സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ ശ്രീ മോഹനൻ സാർ അധ്യക്ഷത വഹിച്ചു.കൈറ്റ് പ്രതിനിധി ശ്രീ ബാലൻ മാസ്റ്റർ പദ്ധതി വിശദീകരണം ചെയ്തു.ഹസീന ടീച്ചർ, ബിന്ദു ടീച്ചർ, മനോജ്‌ സാർ, സുലൈഖ ടീച്ചർ,പ്രിയ ഇ. വി,സോണിയ […]

Continue Reading

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ

കൽപ്പറ്റ:കൽപ്പറ്റയിലെ വിമുക്തഭടൻ്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയായ സ്റ്റാൻലി സൈമൺ (42) എന്നയാളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇയാൾക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. കൽപ്പറ്റ ഡിവൈഎസ്പി എംഡി സുനിൽ കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അന്വേഷണം നടത്തിവരവെ ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് സൈബർ സെല്ലിൻ്റെ സഹായത്തോടെ കോഴിക്കോട് […]

Continue Reading