പുൽപ്പള്ളിൽ പോത്തിനെ കടുവ കൊന്നു

പുൽപ്പള്ളി: പുൽപ്പള്ളി മുടിക്കോട് വയലിൽ മേയാൻ വിട്ട പോത്തിനെ കടുവ കൊന്നു. അരീക്കോട് പത്മനാഭന്റെ – രണ്ട് വയസ് പ്രായമുള്ള പോത്തിനെയാണ് കടുവ കൊന്നത്.ഒരു കടുവയും കുഞ്ഞും ഇവിടെ സ്ഥിരമായുണ്ട് എന്ന് നാട്ടുകാർ പറയുന്നു.

Continue Reading

10 ലിറ്റർ വിദേശ മദ്യം പിടികൂടി

കേണിച്ചിറ:ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 10 ലിറ്റർ വിദേശ മദ്യം കേണിച്ചിറ പോലീസ് പിടികൂടി രണ്ട് പേർ അറസ്റ്റിൽ ബത്തേരി മൂലങ്കാവ് സ്വദേശികളായ അജീഷ് (38) അജി (44) എന്നിവരാണ് അറസ്റ്റിലായത് വാഹന പരിശോധനക്കിടെ ഇരുളം മാതമംഗലത്ത് നിന്നാണ് കേണിച്ചിറ എസ് ഐ പി പി റോയിയും സംഘവും പ്രതികളെ പിടികൂടിയത്.

Continue Reading

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി

മേപ്പാടി:മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം.കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത്. 5 വയസ്സ് പ്രായമുള്ള ആൺപുലിയെ സ്ഥലത്തെത്തിയ വനം വകുപ്പ്‌ സംഘം രക്ഷപ്പെടുത്തി. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേത്യത്യത്തിലുള്ള സംഘം മയക്കുവെടി വെച്ചാണ്‌ പുലിയെ രക്ഷപ്പെടുത്തിയത്‌.പുലിയ്ക്ക് കാര്യമായ പരിക്കുകളില്ല.വനത്തിൽ തന്നെ തുറന്നുവിടാനാണ്‌ വനം വകുപ്പിന്റെ തീരുമാനം.

Continue Reading

ലോക സഞ്ചാരികൾകളെ ആദരിച്ചു

ജർമൻ ദമ്പതികളായ തോർബെനും മിച്ചിയും മക്കളേയും കൂട്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി കാരവനിൽ കറങ്ങി ലോകം കണ്ടുകൊണ്ടിരിക്കു കയാണ്. നൂറ്റി മൂന്ന് രാജ്യങ്ങൾ താണ്ടിയാണത്രേ ഇന്ത്യയിലെത്തിയത്. വയനാട്ടിൽ അവർ രണ്ട് ദിവസം മുൻപാണ് എത്തിയത്. അവരെവയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി മെമ്പർമാർ അവർക്ക് ഒരു ഉപഹാരം നൽകുന്നതിന് ചെമ്പ്ര ബംഗ്ലാവിന് എത്തുകയും അവർക്ക് സ്നേഹോപഹാരം കൈമാറുകയും ചെയ്തു .ജില്ലാ ടൂറിസം വകുപ്പിൽ നിന്നും മുഹമ്മദ്‌ സലിം, പ്രഭാത് എന്നിവരും, വയനാട് ടൂറിസം അസോസിയേഷനിൽ നിന്നും സൈഫ് […]

Continue Reading

കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ന്

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണുക്ഷേത്ര നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി പുതുക്കിപ്പണിയുന്ന ചുറ്റമ്പലം നിര്‍മ്മാണ പ്രവര്‍ത്തിയുടെ കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 11 മണിക്കും 12 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

Continue Reading

വിദ്യാകിരണം പദ്ധതി;പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്

കല്ലോടി :കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, ജി സ്യൂട്, ഗൂഗിൾ ക്ലാസ്സ്‌റും, ഗുഗിൾ മീറ്റ് തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. കൂളി പോയിൽ കോളനിയിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരിശീലനം നൽകിയത്. കൈറ്റ് മാസ്റ്റർ ഫിലിപ് ജോസഫ്,മിസ്ട്രെസ് ഗോൾഡ ലൂയിസ്, SITC […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

അഞ്ചുകുന്ന്:പനമരം പഞ്ചായത്ത് 22 ,23 വാർഡുകളിൽപ്പെടുന്ന അഞ്ച് കുന്ന്-കാപ്പുംകുന്ന് റോഡിൻ്റെ ടാറിംഗ് പണി പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് തുറന്ന് കൊടുക്കുന്നതിൻ്റെ ഉദ്ഘാടനം മെമ്പർമാരായ ആഷിഖ് എം കെയും ശ്രീമതി ലക്ഷ്മിയും ചേർന്ന് നിർവഹിച്ചു.22 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് പ്രവർത്തി പൂർത്തീകരിച്ചത്. കൊറോത്തറ മജീദ്, കുനിങ്ങാരത്ത് നാസർ, ജോസ്, ശംസുദ്ധീൻ ഇ. വി, ശംസുദ്ധീൻ അഞ്ചുകുന്ന് എന്നിവർ പങ്കെടുത്തു.

Continue Reading

ടി നസറുദ്ദീൻ അനുസ്മരണം നടത്തി കെ ആർ എഫ് എ

മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻറെ നിര്യാണത്തിൽ കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻറ് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡൻറ് കെ സി അൻവർ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി പി വി മഹേഷ്, മാനന്തവാടി മർച്ചൻറ്സ് […]

Continue Reading

മഹിളാകോണ്‍ഗ്രസ് അമ്മനടത്തം നടത്തി

കൽപറ്റ:കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഷുഹൈബിന്റെയും രക്തസാക്ഷിത്വദിനം മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ പിണറായി കൊല്ലരുത് ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയര്‍ത്തി കല്‍പ്പറ്റ നഗരത്തില്‍ അമ്മനടത്തം സംഘടിപ്പിച്ചു.ഇനി ഒരു ജീവനും രാഷ്ട്രീയത്തിന്റെ പേരിൽ ഈ നാട്ടിൽ കൊലചെയ്യപ്പെടരുത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാതിരിക്കാൻ ഭരണത്തലപ്പത്ത് ഇരിക്കുന്നവർ ജാഗ്രത കാട്ടിയില്ലെങ്കിൽ മഹിളാകോൺഗ്രസ് അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിവിധ മഹിളാകോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പരിപാടി ഉദ്ഘാടനം […]

Continue Reading

കടുവ കുഴിയില്‍ വീണു

ബത്തേരി:ബത്തേരി കുപ്പാടി റെയിഞ്ചിന് കീഴിലെ മന്ദം കൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയില്‍ കടുവ അകപ്പെട്ടു.ഏകദേശം 6 മാസം പ്രായമുള്ള കടുവയാണ് കുഴിയില്‍ വീണത്. രാവിലെ നാട്ടുകാരാണ് സംഭവം കണ്ടത്.വനപാല കർ സ്ഥലത്തെത്തി കടുവയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Continue Reading