സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന സെക്ടര്‍ സ്‌പെസിഫിക് പരിശീലനം സമാപിച്ചു. ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വിത്ത് ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത ഹോട്ടലില്‍ നടന്ന പരിശീലനത്തിന്റെ സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. സംരംഭങ്ങളുടെ മത്സരക്ഷമത, സാങ്കേതിവിദ്യയുടെ പ്രയോജനം, ഉത്പാദനക്ഷമത, ബിസിനസ് വളര്‍ച്ച മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ […]

Continue Reading

അവക്കാഡോ കൃഷിയിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി അഡ്വ ടി. സിദ്ദീഖ്

സംസ്ഥാനത്ത് അവക്കാഡോ കൃഷിക്കുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. ലോക അവക്കാഡോ ദിനചാരണത്തിന്റെ ഭാഗമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വയനാട് കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഷിക കോളേജ്, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവക്കാഡോ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തേക്ക് പ്രതിവര്‍ഷം 1,62,200 ത്തോളം ടണ്‍ അവക്കാഡോ ഇറക്കുമതി ചെയ്യുന്നതിലൂടെ കോടിക്കണക്കിന് രൂപ […]

Continue Reading

‘പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം’; UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രം

പിഎം ശ്രീ പദ്ധതിയിൽ വീണ്ടും യുഡിഎഫ് സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിന്റെ മറുപടി. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രസർക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതി ആനുകൂല്യങ്ങൾ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നൽകി. പിവി അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് മറുപടി. പിഎം ശ്രീ ധാരണാ പത്രത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്മാറാൻ കഴിയില്ലെന്നായിരുന്നു വാദം. സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാനും […]

Continue Reading

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി

ഓപ്പറേഷൻ തുഫാൻ, സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിലും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ […]

Continue Reading

തദ്ദേശ വകുപ്പിലെ ഡ്രൈവർ നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം വയനാട്ടിൽ മൊഴിയെടുത്തു

കമ്പളക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 621/2024) നിയമനങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തിരുവനന്തപുരത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉദ്യോഗാർത്ഥികളിൽ നിന്ന് മൊഴിയെടുത്തു. ബുധനാഴ്ച രാവിലെ കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഹിയറിംഗ്. ഐ.ജി. അജിതാ ബീഗം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐ. മുനീർ, എസ്.ഐ. രതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സനൂജ് എന്നിവരാണ് പരാതിക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.പി.എസ്.സി. വഴിയുള്ള നിയമനം അകാരണമായി […]

Continue Reading

ഉന്നതികളിൽ സന്ദർശനം നടത്തി

കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് ചിറ്റൂർ, പുളിക്കൽകുന്ന്, കൊഴിഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ഉന്നതികളിൽ സൗഹൃദ സന്ദർശനം നടത്തി.വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി, പഠനസാഹചര്യങ്ങൾ, ആവശ്യമായ പിന്തുണ എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി വിശദമായി ചർച്ച […]

Continue Reading

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ ഭീകരരാത്രിയെ കണക്കാക്കുന്നത്. കുടഞ്ഞെറിയുന്ന ഏതു ദുരന്തവും ആഞ്ഞടിക്കുന്ന ഏതു രാക്ഷസ തിരകളും മൂന്നാം പക്കമോ നാലാം പക്കമോ ഇരകളോട് നീതി കാണിക്കും. ജീവനെടുത്തിട്ടൊടുവില്‍ ശരീരങ്ങളെ ഉറ്റവര്‍ക്ക് വിട്ടുകൊടുക്കും. പക്ഷേ വയനാടിന്റെ കാര്യത്തില്‍ പ്രകൃതി ആ […]

Continue Reading

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ചോര്‍ന്നത് മഹാരാഷ്ട്രയില്‍ നിന്ന്; പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഉള്‍പ്പെട്ട വന്‍ ശ്രംഖല

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടന്നത് വന്‍ ആസൂത്രണവും രാജ്യവ്യാപക ഗൂഢാലോചനയുമെന്ന് സിബിഐ. പിന്നില്‍ പരീക്ഷാ വിദഗ്ധരും, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരും, ഇടനിലക്കാരും ഉള്‍പ്പെട്ട വന്‍ ശൃംഖല എന്നാണ് കുറ്റപത്രത്തില്‍ കണ്ടെത്തല്‍. ചോര്‍ച്ചയുടെ ഉറവിടം മഹാരാഷ്ട്രയാണെന്നും കുറ്റപ്പത്രത്തിലുണ്ട്.  മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ആര്‍സിസി കോച്ചിങ് സെന്റര്‍ ഉടമ ശിവരാജിന്റെ ഫോണില്‍ നിന്ന് 36 ചിത്രങ്ങളില്‍ 132 കെമിസ്ട്രി ചോദ്യങ്ങള്‍ കണ്ടെത്തി. ഇവയില്‍ 111 ചോദ്യങ്ങള്‍ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുണ്ട്. മഹാരാഷ്ട്ര – രാജസ്ഥാന്‍ – ഹരിയാന, മഹാരാഷ്ട്ര – രാജസ്ഥാന്‍ […]

Continue Reading

എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ആരോഗ്യ വകുപ്പ്, എന്‍.എസ്.എസ് യുവ ജാഗരണ്‍ സംയുക്തമായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 39 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ തൊണ്ടര്‍നാട് എം.ടി.ഡി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജെ ദില്‍നത്ത്, വി.ജി ഡെല്‍വിന്‍, എന്നിവര്‍ ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൈഷ്ണവ് രജീഷ്, ആന്‍ […]

Continue Reading

ലോഗോ പ്രകാശനം ചെയ്തു

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ 90-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേബറില്‍ നടന്ന പപരിപാടിയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമര്‍ ലൈല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല മുഹമ്മദ്, ആദ്യകാല ലൈബ്രറി ഭാരവാഹികളായ പി.ജെ ആന്റണി, വി.കെ ശ്രീധരന്‍, ടി.എല്‍.സി അംഗം എം മുരളീധരന്‍, മേരാ യുവ ഭാരത് കോ-ഓര്‍ഡിനേറ്റര്‍ കെ.എ അഭിജിത്ത്, മാധ്യമ പ്രവര്‍ത്തകരായ സി.വി ഷിബു, വി.ആര്‍ രാജിത്ത്, ലൈബ്രറി പ്രവര്‍ത്തകരായ മിഥുന്‍ മുണ്ടക്കല്‍, […]

Continue Reading