‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മൈക്ക് ഓഫ് ചെയ്തേക്കാം, എന്നാൽ വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽഗാന്ധിയുടെ എക്സ് പോസ്റ്റ്. സഭയിൽ പറയാൻ അനുവദിക്കാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ തുറന്നു പറയുമെന്നും രാഹുൽഗാന്ധി വ്യക്തമാക്കി. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ ആർഎസ്എസി നെയും രാഹുൽഗാന്ധി കടന്നാക്രമിച്ചിരുന്നു. പൊതുപരീക്ഷ ഭേദഗതി ബില്ലിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി രം​ഗത്തെത്തി. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് അമിത് ഷായെന്നാണ് […]

Continue Reading

പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി; ചർച്ചയിൽ പോരടിച്ച് ഭരണ-പ്രതിപക്ഷം

പൊതുപരീക്ഷ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് കേന്ദ്രം ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയിലുടനീളം സഭയിൽ ഭരണ-പ്രതിപക്ഷം കടുത്ത വാക്പോരാണ് നടത്തിയത്. നാളെ രാജ്യസഭയിൽ ബിൽ ചർച്ചയ്ക്കെത്തും. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം. ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉൾപ്പെട്ടവർക്കെതിരെ കൂടുതൽ കർശന ശിക്ഷ ഉറപ്പാക്കും. ബിൽ പ്രകാരം, നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം […]

Continue Reading

‘പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പോസ്റ്റ്’; കേസെടുത്ത് പൊലീസ്, എക്‌സിന് നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചെന്ന പരാതികളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. അധിക്ഷേപ ഉള്ളടക്കങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഉള്‍പ്പെടെ പൊലീസ് നോട്ടീസ് അയച്ചു. കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഉള്ളടക്കങ്ങളാണ് പൊലീസിന്റെ നിരീക്ഷണത്തിലുള്ളതില്‍ ഭൂരിഭാഗവുമെന്നാണ് വിവരം. ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലിന് കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് […]

Continue Reading

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി രണ്ടുദിവസം മാത്രം; തീയതി നീട്ടുമോ?

ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരക്കംപാച്ചിലിലാണ് നികുതിദായകര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂട്ടത്തോടെ നികുതിദായകര്‍ എത്തിയത് മൂലം ഫയല്‍ ചെയ്യുന്നതിനിടെ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതായി നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ പരാതിപ്പെട്ടിട്ടുണ്ട്. അവസാന തീയതി അടുത്തുവരുന്നതോടെ, കൂടുതല്‍ ആളുകള്‍ ഇനിയും ഐടിആര്‍ ഫയല്‍ ചെയ്യാന്‍ എത്താന്‍ സാധ്യതയുണ്ട്. നികുതി ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നതിനാല്‍ പോര്‍ട്ടലില്‍ […]

Continue Reading

SFI നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം; ഡൽഹി AKG ഭവനിൽ പൊലീസ് സംഘം

ഡൽഹി എകെജി ഭവനിൽ പൊലീസ് സംഘം. എസ്എഫ്ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ് എന്ന് സൂചന. ഐഷി ഘോഷ് എകെജി ഭവനിലാണ് നിലവിലുള്ളത്. ഡല്‍ഹി പൊലീസ് നേതാക്കളുമായി സംസാരിക്കുകയായിരുന്നു. സിജെപിയുടെ ആദ്യഘട്ട പ്രതിഷേധത്തിലും തുടര്‍ പ്രതിഷേധങ്ങളിലും ഐഷി ഘോഷ് പങ്കെടുത്തിരുന്നു. ഐഷിയെ അറസ്റ്റ് ചെയ്യാന്‍ തയാറെടുത്ത് തന്നെയാണ് പൊലീസ് എകെജി ഭവനില്‍ എത്തിയത്. സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുമെന്ന് കേന്ദ്രം […]

Continue Reading

റിക്ടർ സ്കെയിലിൽ 7.1 തീവ്രത, ജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജപ്പാനിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി ചലനമാണ് അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ക്യൂഷു ദ്വീപിലെ കുമമോട്ടോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തീരപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. 3.28 അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാമെന്നാണ് പ്രവചനം. പ്രദേശവാസികളോട് ഉയരമുള്ള ഇടങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കടലിനടിത്തട്ടിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി (JMA) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ തെക്കൻ […]

Continue Reading

‘എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു’; ഹരിപ്പാട് ശീതളപാനീയ കട ഇടിച്ചു നിരത്തിയ സംഭവം; അശോകന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല

ആലപ്പുഴ ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ഇടിച്ചു നിരത്തിയ ശീതളപാനീയ കടയുടെ ഉടമ അശോകന്റെ വീട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി. മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു എന്ന് അശോകന്‍ പറഞ്ഞു. ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്‌സിനു മുന്നിലെ ഒറ്റമുറി കട […]

Continue Reading

കുണ്ടറയില്‍ കസ്റ്റഡി മര്‍ദന ആരോപണം; ‘പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ല’; സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം തള്ളി പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സിയാദിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങളില്‍ കുണ്ടറ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാര്‍മശം. ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിയാദ് മരണപ്പെട്ടതിന് ശേഷമാണ് ലോക്കല്‍ പൊലീസിന് കുടുംബം പരാതി നല്‍കിയത്. പരാതിയില്‍ പക്ഷെ പൊലീസ് മര്‍ദിച്ചിരുന്നു എന്ന് പറയുന്നില്ല. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ട ഇന്റിമേഷന്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് […]

Continue Reading

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ്

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്. കുണ്ടറ സ്വദേശി സിയാദിന്റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്നാണ് ആരോപണം.ഒരു മാസം മുൻപായിരുന്നു സംഭവം. സിയാദിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. വിഷയത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഒന്നര മാസം മുൻപാണ് 13 വയസ്സുകാരനെ കാണാൻ ഇല്ലെന്ന പരാതിയിൽ അയൽവാസിയായ സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്ത് […]

Continue Reading

‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു

നീറ്റ് പരീക്ഷാ ചോർച്ചയിൽ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. അൽപ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു. പന്ത്രണ്ട് വർഷത്തിനിടയിൽ ഒരു പ്രതിപക്ഷ പാർട്ടിക്ക് ചെയ്യാൻ കഴിയാതെ പോയതാണ് ഒന്നരമാസം കൊണ്ട് കോക്രോച്ച് ജനതാ പാർട്ടി ചെയ്തുകാണിച്ചത്. കേവലം […]

Continue Reading