ഫ്‌ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി മേഖലയിലേക്ക്; സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വന്‍ വെല്ലുവിളി
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. വൈകാതെ സേവനം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. അഭിപ്രായങ്ങളും പ്രതികരണങ്ങളും വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും സേവനം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുക. ഫ്‌ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്‌സ് […]
Continue Reading