145 കിലോമീറ്റര്‍ റേഞ്ച്, ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ്, 118 ലധികം കണക്ട്ഡ് ടെക്‌നോളജി ഫീച്ചറുകള്‍; പുതിയ രൂപത്തില്‍ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍

General

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അവരുടെ ജനപ്രിയ മോഡലായ ഐക്യൂബിന്റെ പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂബ് മില്യണ്‍ആര്‍ സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പേരില്‍ വിപണിയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടറിന് 1.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പേര് സൂചിപ്പിച്ചത് പോലെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടര്‍ പത്ത് ലക്ഷം ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതിന്റെ ഓര്‍മ്മയ്ക്കായാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.

3.5kwh ബാറ്ററി പായ്ക്ക് തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് ടിവിഎസ് ഐക്യൂബ് റേഞ്ച് 1.11 ലക്ഷം രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ ബാസ് ഓപ്ഷനിലുള്ള ഐക്യൂബിന്റെ വില 59,999 രൂപ മുതലാണ്.

എക്‌സ്‌ക്ലൂസീവ് അറോറ ഗ്രീന്‍ ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീം ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പ്രീമിയം സീറ്റ് അപ്‌ഹോള്‍സ്റ്ററി, മില്യണ്‍ ആര്‍ ബാഡ്ജിങ്, പുതിയ ഗ്രാഫിക്‌സ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ഫ്രണ്ട് സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഇത് സ്‌കൂട്ടറിന്റെ മൊത്തം സ്‌റ്റോറേജ് ശേഷി 32 ലിറ്ററില്‍ നിന്ന് 35.5 ലിറ്ററായി ഉയര്‍ത്തുന്നു. ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും 118 ലധികം കണക്ട്ഡ് ടെക്‌നോളജി ഫീച്ചറുമാണ് മറ്റു ഫീച്ചറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *