കാപ്പാ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധം; പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായ സിപിഒയെ പിരിച്ചുവിട്ടു

General

2026 ഒക്ടോബർ 18 ഞായർ

ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു

പത്തനംതിട്ട: കാപ്പാ ക്രിമിനൽ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്‌റ്റേഷനിലെ സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ് ഇയാൾ.

പീച്ചി സ്വർണക്കവർച്ച കേസിൽ ഉൾപ്പെട്ട ഗുണ്ടാ സംഘവുമായി നിഷാന്ത് പി. ചന്ദ്രന് ബന്ധമുണ്ടെന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതിനൊടുവിലാണ് ഇയാളെ പിരിച്ചുവിടാൻ ജില്ലാ പോലീസ് മേധാവി തീരുമാനിച്ചത്. നിഷാന്തിനെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചിരുന്നു. എന്നാൽ മറുപടികൾ തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പിരിച്ചുവിടൽ നടപടിയെടുത്തത്.

രേഖാമൂലം മറുപടി നൽകാനായി 15 ദിവസമാണ് നിഷാന്തിന് അനുവദിച്ചത്. അതിനുള്ളിൽ കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ പിരിച്ചുവിട്ട നടപടി പ്രാബല്യത്തിൽ വരുമെന്നാണ് ഇയാൾക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *