’22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയം’; നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

നീറ്റ് -യുജി പുനഃപരീക്ഷയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 22 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം ഏകപക്ഷീയമെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരീക്ഷയ്ക്ക് മുന്‍പ് ആര്‍ക്കും ചോദ്യപേപ്പര്‍ ലഭ്യമല്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ചോദ്യപേപ്പര്‍ നല്‍കാം എന്ന വാഗ്ദാനമോ, വ്യാജ വെബ്‌സൈറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും എന്‍ടിഎ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പുനഃപരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍ടിഎയ്ക്കും വിദ്യാര്‍ഥികള്‍ നിവേദനം നല്‍കി. ഒരു […]

Continue Reading

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്. ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു […]

Continue Reading

മൈസൂരുവിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു

ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെ റെസ്റ്റോപബ്ബിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഡാർജിലിംഗ് സ്വദേശി സാഹിൻ(26), നേപ്പാളിൽ സ്വദേശി പ്രകാശ്(24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സോനു, രമേശ്, മഹാദേവ് പ്രസാദ്, പ്രജ്വാൾ, അവിനാശ്, പബ് ഉടമ പ്രീതം പുമീത് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്‍റെ കാരണം പോലീസും ഫയർഫോഴ്‌സും അന്വേഷിച്ചുവരികയാണ്.

Continue Reading

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വൈത്തിരി : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട്, അത്തോളി, കോയിലോത്ത് വീട്ടിൽ ആദിഷ് അബൂബക്കർ (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 2026 ജൂൺ 10 നാണ് ഇയാൾ കൂട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Continue Reading

തമിഴ്നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടി; പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് വിജയ് സർക്കാർ

തമിഴ്നാട്ടിൽ പൂട്ടിയ ടാസ്മാക് കടകളുടെ കണക്ക് പുറത്ത് വിട്ട് സർക്കാർ. 717 മദ്യവിൽപന ശാലകളാണ് പൂട്ടിയത്. മധുര റീജ്യനിൽ പൂട്ടിയത് 290 കടകൾ. കോയമ്പത്തൂർ റീജ്യൻ 179. ചെന്നൈ റീജ്യണിൽ 82 കടകളും പൂട്ടി. തമിഴ്‌നാട്ടിൽ 717 മദ്യവിൽപന ശാലകൾ പൂട്ടാൻ വിജയ് സർക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ മദ്യവിൽപന ശാലകളാണ് അടയ്ക്കുക. ഇവയുടെ 500 മീറ്റർ ദൂരപരിധിയിലുള്ള കടകളെല്ലാം പൂട്ടാനാണ് ഉത്തരവിൽ പറയുന്നത്. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഏറ്റവും കൂടുതൽ ചർച്ച […]

Continue Reading

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ചെന്നൈ ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ബിപിന്‍ മഞ്ചി അറസ്റ്റില്‍. സിപ്‌കോട്ടിലെ ബിഹാര്‍ സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ആളുകള്‍ തന്നെയാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ബിപിന്‍ മഞ്ചിക്കൊപ്പം കുട്ടി അയാളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്ന് അയല്‍വാസിയായ സ്ത്രീ പറയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയെ […]

Continue Reading

സ്വര്‍ണ വിലയില്‍ വര്‍ധന; ഒറ്റയടിക്ക് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 1800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,890 രൂപയായി. ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെന്‍ഡ് ഇന്നും തുടരുകയായിരുന്നു. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച 5000 […]

Continue Reading

കാശുള്ളവര്‍ സൗജന്യം പറ്റാന്‍ നില്‍ക്കരുത്; നിര്‍ധനരുടെ അവകാശം പിടിച്ചുപറിക്കില്ലെന്ന് പ്രഖ്യാപിക്കണം; സുരേഷ് ഗോപി

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നു. […]

Continue Reading

KSRTC സൗജന്യ യാത്ര;’പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്, സൗജന്യ യാത്രയ്ക്ക് നിബന്ധനകൾ ഇല്ല’ , ഗതാഗത മന്ത്രി സി പി ജോൺ

KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. ഇതോടെ വിദ്യാർഥിനികൾക്കും സൗജന്യ യാത്ര ഉറപ്പായി കഴിഞ്ഞു. കെഎസ്ആർടിസിയുടെ വലിയ വിജയമാണ് പ്രിയദർശിനി സൗജന്യ യാത്ര. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ കുടുംബ ബജറ്റിൽ ഇത് വലിയ സ്വാധീനം ചെലുത്തും. […]

Continue Reading

ശബരിമല സ്വർണക്കൊള്ള; ‘പാളിയാൽ വീണ്ടും അന്വേഷണം’ , ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്,മന്ത്രി കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതേസമയം, കേസിൽ എസ്ഐ ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം […]

Continue Reading