കാശുള്ളവര്‍ സൗജന്യം പറ്റാന്‍ നില്‍ക്കരുത്; നിര്‍ധനരുടെ അവകാശം പിടിച്ചുപറിക്കില്ലെന്ന് പ്രഖ്യാപിക്കണം; സുരേഷ് ഗോപി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വളരെ നല്ല പദ്ധതിയാണ്. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നു. […]
Continue Reading