സ്റ്റുഡന്റ് പോലീസ് കേഡറ്റിന് യോഗ പരിശീലനം നല്‍കി

General

മാനന്തവാടി:കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുഷ്ഗ്രാമം വയനാട്, ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി മാനന്തവാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനത്തിന് ഭാഗമായി എസ്.പി.സി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലന പരിപാടിയും പോസ്റ്റര്‍ പ്രകാശനവും മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ എച്ച്.എം സുരേഷ്‌കുമാര്‍ കെ.കെ നിര്‍വ്വഹിച്ചു. ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.അനൂപ പി.പി യോഗ ദിന സന്ദേശം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി യോഗ ഇന്‍സ്ട്രക്ടര്‍ സോന.സി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ പരിശീലനം നല്‍കി.

‘Yoga for Healthy Ageing’ എന്ന ഔദ്യോഗിക സന്ദേശത്തെ മുന്‍നിര്‍ത്തി, വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനത്തിന് ഭാഗമായി വിദ്യാര്‍ത്ഥികളില്‍ യോഗയെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. യോഗയുടെ പ്രാധാന്യവും ആരോഗ്യവശങ്ങളും വ്യക്തമാക്കുന്ന പ്രത്യേക പോസ്റ്റര്‍ പ്രകാശനവും സ്‌കൂളില്‍ വെച്ച് നടന്നു. ആയുഷ്ഗ്രാമം അറ്റന്‍ഡര്‍ ബിബിന്‍ പി.എഫ് പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *