‘പരാജയം അപ്രതീക്ഷിതം; സഖാക്കൾക്ക് പറയാനുള്ളത് കേൾക്കും; സത്യസന്ധമായ വിലയിരുത്തൽ നടത്തും’; എംവി ​ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെുടപ്പിലെ എൽഡിഎഫ് പരാജയം അപ്രതീക്ഷിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. തോൽവിക്ക് കാരണം സംഘടന പരമായ പ്രശ്നങ്ങളും സിപിഐഎമ്മിനെതിരായ പ്രചാരണവുമെന്ന് സംസ്ഥാന സെക്രട്ടറി. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന്‌ അദേഹം പറഞ്ഞു. തിരിച്ചടിയെ കുറിച്ചുള്ള പരിശോധനയും നിലപാടും പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തീരുമാനിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സത്യസന്ധമായ […]

Continue Reading

മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി: ശനിയാഴ്ച BJP മുഖ്യമന്ത്രി ചുമതലയേൽക്കും

പശ്ചിമബംഗാൾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി. കനത്ത പരാജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് മമത. ഇതിനിടെ ശനിയാഴ്ച ബംഗാളിൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രി ചുമതലയേൽക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്. സന്ദേശ് ഖാലിയിൽ രാത്രി നടന്ന സംഘർഷങ്ങൾ നേരിടാൻ ഇറങ്ങിയ പൊലീസിനും കേന്ദ്രസേന ഉദ്യോഗസ്ഥർക്കും നേരെ നാടൻ ബോംബ് എറിഞ്ഞു. വെടിവെപ്പിൽ പോലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. പോലീസ് ലാത്തി വീശി. മുർഷിദാബാദിൽ ലെനിൻ പ്രതിമ തകർത്തു. […]

Continue Reading

വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്; AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ, സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ​ഗാന്ധി എത്തും

സർക്കാർ രൂപീകരണത്തിനുള്ള AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പാക്കി വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി. ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. ടിവികെയിലേക്കെത്തിയവരെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി നാളെ രാവിലെ പതിനൊന്നരയ്ക്ക് സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യും. 108 സീറ്റുകളാണ് ടിവികെ നേടിയത്. 118 സീറ്റുകളെന്ന […]

Continue Reading

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാൻ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമുണ്ടാകും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.  പ്രതിപക്ഷത്തെ മുതിർന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ചോദ്യം ഉയർത്തുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക. സംഘടനാ […]

Continue Reading

വാണിജ്യ സിലിണ്ടർ വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ യുദ്ധം […]

Continue Reading

മുഖ്യമന്ത്രി ആരാകും? ; AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും ചേരുന്നുണ്ട്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍,എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി പെരുമ്പാവൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.രമേശ് ചെന്നിത്തലയും വി ഡി സതീശനും […]

Continue Reading

‘അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ […]

Continue Reading

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ മത്സരിച്ച […]

Continue Reading

യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്; അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും

സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും. 5 വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനം, ടീം യുഡിഎഫിനെ ഒരുക്കിയതില്‍ നിര്‍ണായക പങ്ക് എന്നിവ വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുത്താകും. 25 വര്‍ഷമായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ പിന്തുണ. […]

Continue Reading

യുഡിഎഫ് പറഞ്ഞത് പോലെ ചെയ്തു; എല്‍ഡിഎഫിനെ സംപൂജ്യരാക്കിയത് ആറ് ജില്ലകളില്‍

ആറ് ജില്ലകളാണ് എല്‍ഡിഎഫിനെ സമ്പൂര്‍ണമായി കൈവിട്ടത്. വയനാടും മലപ്പുറവും എല്‍ഡിഎഫിനോട് കടക്ക് പുറത്ത് പറഞ്ഞു. എറണാകുളത്തും കോട്ടയത്തും ഇടുക്കിയിലും യുഡിഎഫിന്റെ സമ്പൂര്‍ണ ആധിപത്യം. മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. തവനൂരും പൊന്നാനിയും ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളും യുഡിഎഫിന് പതിനയ്യായരത്തിന് മുകളില്‍ ഭൂരിപക്ഷം നല്‍കി. താനൂരില്‍ നിന്ന് മണ്ഡലം മാറിയെത്തിയ വി അബ്ദുറഹിമാനെ തിരൂറുകാര്‍ നിലം തൊടീച്ചില്ല. തവനൂരില്‍ കെടി ജലീലിനും ദയനീയ പരാജയം. വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നു. മാനന്തവാടിയില്‍ മന്ത്രി ഒ ആര്‍ […]

Continue Reading