‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

General

എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർഥി നിർണയത്തെ പി ജയരാജൻ കുറ്റപ്പെടുത്തി. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ,ശരിയായ പരിഹാരം കണ്ടെത്താതെ പോയതാണ് തിരിച്ചടിക്ക് കാരണമെന്നും വിമർശനം.

വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാ​ഗങ്ങൾ അകലാൻ കാരണം അതായിരുന്നുവെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സംസ്ഥാന സമിതിയിൽ എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു. പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്.

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് രം​ഗത്തെത്തി. കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ‌ എൽഡിഎഫിൽ നിന്ന് വരെ സിപിഐഎമ്മിന് വിമർശനം നേരിടുന്നതിനിടെയാണ് കെകെ രാ​ഗേഷിന്റെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *