കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടെത്തിയതിനെ തുര്‍ന്ന് ഒക്സ്ഫോഡ്-അസ്ട്രസെനെക കൊവിഡ് വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചു. പരീക്ഷണ പദ്ധതിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്റെ അവസാന ഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിെടയാണ് സംഭവം. വാക്സിന് കുത്തിവെച്ച ഒരാളില്‍ അജ്ഞാതരോഗം കണ്ടത് മരുന്നിന്റെ പാര്ശ്വഫലമായിരിക്കാമെന്നാണ് കരുതപ്പെടുന്നത്.