പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

മാനന്തവാടി:പുതികാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി ശാഖയിൽ യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിൻ മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ പി.വി എസ് മുസ്സസാഹിബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി,റെഫീഖ് വള്ളാഞ്ചരി,മമ്മീക്ക,നൗഷാദ്,നസീർ, റഹൂഫ്,ശുഹൈബ്,സുബൈർ എന്നിവർ സംസാരിച്ചു

Continue Reading

അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

കൽപ്പറ്റ: കൽപ്പറ്റ വില്ലേജ് പരിധിയിലെ പുഴമുടി പ്രദേശത്ത് നിന്ന് അനധികൃതമായി അവധി ദിവസത്തിൽ മണ്ണ് നീക്കം ചെയ്ത ജെ.സി.ബി വൈത്തിരി താലൂക്ക് സ്പെഷ്യൽ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേർന്ന് പിടികൂടി. വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീൽദാർ സെൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗമായ എം.സി. സജീഷ്, വില്ലേജ് ജീവനക്കാരായ ആർ. നിഷ, ബാലൻ തേരി എന്നിവർ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അവധി ദിവസങ്ങളിലും, രാത്രിയിലും അനധികൃത മണ്ണെടുപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ […]

Continue Reading

വാഹന വകുപ്പിന്റെ നടപടികൾ അപലപനീയംഃ ടൂറിസം അസോസിയേഷൻ

വൈത്തിരി :- പതുക്കെ കര കയറി വരുന്ന ടൂറിസം മേഖലക്ക് കനത്ത ആഘാതം ഏൽപ്പിക്കുകയാണ് പല ഗവൺമെന്റ് നടപടികളും. അത്തരം ഒരു നടപടിയാണ് ടൂറിസ്റ്റ് ബസ്സുകൾ ക്കെതിരെ അനാവശ്യ പിഴചുമത്തി ബുദ്ധിമുട്ടിക്കുന്ന വയനാട് മോട്ടോർ വാഹന വകുപ്പ് ഇത്തരം സംഭവങ്ങൾ തുടർ കഥ ആവുകയാണ്. സർക്കാർ ഉദ്യോഗസ്ഥർ കാണിക്കുന്ന ഇത്തരം കാര്യങ്ങൾ വെച്ച് പൊറുപ്പിക്കാൻ ആവില്ല. ഇതിനെതിരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ജില്ലാ പ്രസിഡന്റ്‌ സൈദലവി […]

Continue Reading

സംസ്ഥാന ഗുസ്തിയിൽ വീണ്ടും മേഡൽ നേട്ടവുമായി വയനാട്..

സംസ്ഥാന ജൂണിയർ ഗുസ്തി മത്സരത്തിൻ്റെ രണ്ടാം ദിനo ഫ്രീസ്റ്റൈൽ 70 കിലോയിൽ വെങ്കല മെഡൽ നേടിയ ആശേർ K J (ഇടത്ത് )ഫ്രീസ്റ്റൈൽ 79 കിലോയിൽ വെങ്കല മെഡൽ നേടിയ റിൻഷാദ് ഇസ്മയിൽ ( നടുക്ക് ) ഫ്രീസ്റ്റൈൽ 74 കിലോയിൽ വെങ്കല മെഡൽ നേടിയ സത്യജിത്ത് (വലത്ത് ) ആശേർ ദ്വാരക പുലിക്കാട് ജോൺസൺ സ്മിത ദമ്പതികളുടെ മകനുo, റിൻഷാദ് വൈത്തിരി ഇസ്മയിൽ നസ്രിയ ദമ്പതികളുടെ മകനും, സത്യജിത്ത് തൃശ്ശിലേരി റിട്ടയർട് പ്രിൻസിപ്പൽ ശശിധരൻ ലൈല […]

Continue Reading

ഡി.വൈ.എഫ്.ഐ നിവേദനം നൽകി

പനമരം:പനമരം ടൗണിലെ മാഞ്ഞുപോയ സീബ്ര ലൈൻ പുനസ്ഥാപിക്കുന്നതിനും,തിരക്കേറിയ പി.ഡബ്ല്യു. ഡി റോഡിൽ അനധികൃതമായി കാണുന്ന ടാറിങ്ങിന് ഉപയോഗിക്കുന്ന മെഷീൻ നീക്കം ചെയ്യാൻ വേണ്ടിയും പി.ഡബ്ല്യു. ഡി പനമരം അസിസ്റ്റന്റ് എൻജിനീയർക്കു ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് നിവേദനം നൽകി.

Continue Reading

ബെഡ്ഷീറ്റും തലയണയും കൈമാറി

പനമരം: ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ കൃസ്തുമസ് പുതുവത്സരത്തിന്റെ ഭാഗമായി പനമരം നവജ്യോതി വൃദ്ധ മന്ദിരത്തിലെ അന്തേവാസികൾക്ക് ബെഡ്ഷീറ്റും തലയണയുംയൂണിറ്റ് സെക്രട്ടറി ഹബീബ്. എം കൈമാറി. പ്രസിഡന്റ് ഷബ്‌നസ്‌ ലുബിൻ ചാക്കോ, ബാസിത് മുക്താർ തുടങ്ങിയവർ പങ്കെടുത്തു

Continue Reading

സൈൻ ട്രെയിനിങ് സെന്ററിൽ പുതിയ ബാച്ചുകൾക്ക് തുടക്കം

കൂളിവയൽ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന് കീഴിൽ വരുന്ന ഡി ഡി യു – ജി കെ വൈ പദ്ധതിയുടെ ഭാഗമായി കേന്ദ്ര – കേരള സർക്കാറുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വയനാട് സൈൻ ഡി ഡി യു – ജി കെ വൈ ട്രെയിനിങ് സെന്ററിൽ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് കോഴ്സിലെ നാലാം ബാച്ചിനും അക്കൗണ്ട്സ്‌ എക്സിക്യൂട്ടീവ് കോഴ്സിന്റെ ഒന്നാം ബാച്ചിനും തുടക്കമായി. ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലന കോഴ്സ് നൽകുക എന്നുള്ളതാണ് […]

Continue Reading

ഹന്ന ഫാത്തിമയെ ആദരിച്ചു

കണിയാമ്പറ്റ : എം.ജിയൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഹിന്ദി യിൽ ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ ഹന്ന ഫാത്തിമ ക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഗ്ലോബൽ കെ.എം.സി.സി ട്രഷറർ ഗഫൂർ പാറമ്മൽ സ്നേഹോപഹാരം കൈമാറി. ചടങ്ങിൽ കെ.എം.സി.സി യുടെയും പോഷക സംഘടനകളുടെയും നേതാക്കളായ ഷാജി ചോമയിൽ , നാസർ എം.കെ, റിയാസ് പാറപ്പുറം, ജലീൽ കമ്പളക്കാട്, ഷബീർ കരണി, എം.കെ ബഷീർ,നുഹൈസ് അണിയേരി, യൂനുസ് മില്ല് മുക്ക്, ഹന്നയുടെ പിതാവ് […]

Continue Reading

കരാട്ടെ മത്സരം

കൽപ്പറ്റ: ഒളിംമ്പിക്സ് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന കരാട്ടെ മത്സരം ജനുവരി 9 ന് രാവിലെ 9.30 ന് കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്. എസ്.എസ്. സ്കൂളിൽ നടക്കും. സീനിയർ വിഭാഗത്തിൽ മാത്രമാണ് മത്സരങ്ങൾ. ജനുവരി 6 ന് വൈകിട്ട് 5 വരെ എൻടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കരാട്ടെ അസോസിയേഷൻ സെക്രട്ടറി സുരേഷ് പി.വി. അറിയിച്ചു. ഫോൺ : 9048213015.

Continue Reading

വോക്കല്‍ജീം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ നവരസ സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക്കും കലാകേന്ദ്ര മ്യൂസിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വോക്കല്‍ജീം എന്ന നൂതനസംഗീതഭ്യാസ പരിപാടി വയനാട് ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സെമി ക്ലാസിക് നൃത്തവും അവതരിപ്പിച്ചു. മനേജിംഗ് ഡയറക്ടര്‍ സലാം കല്‍പ്പറ്റ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അധ്യാപകരായ ഫൈസല്‍ കലാകേന്ദ്ര, ടി പി അറഫാത്ത്, രേണുക സലാം, കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ്, ഹൊഫുസിറ്റ […]

Continue Reading