പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണം – കുറിച്യ സമുദായ സംരക്ഷണ വികസന സമിതി

മാനന്തവാടി: പട്ടികവർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടികവർഗ സംവരണം സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മത പരിവർത്തനം നടത്തിയവർ ജോലിയുൾപ്പെടെയുള്ള പട്ടികവർഗ വിഭാഗങ്ങളുടെ സംവരണ ആനുകൂല്യങ്ങൾ മിക്കതും കവർന്നെടുക്കുകയാണ്. ഇതുമൂലം യഥാർത്ഥ പട്ടികവർഗക്കാർ എല്ലാ മേഖലകളിൽ നിന്നും പിൻതള്ളപ്പെടുന്ന സ്ഥിതിയുണ്ട്. പട്ടിക വർഗ സംവരണം ഗോത്ര സംസ്കാരമുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി കൊണ്ട് പാർലമെൻ്റിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. […]

Continue Reading

കലാ-സംസ്‌കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണം- അഡ്വ. ടി. സീദ്ധീഖ് എം.എല്‍.എ

കല്‍പ്പറ്റ: കലാ-സാസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കലാമേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും ദുരിതങ്ങളില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും, കലാകാരന്‍മാരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും കലാകാരന്‍മാര്‍ക്ക് കൈതാങ്ങായി നില്‍ക്കുമെന്നും കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് കലാ-സംസ്‌കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ നാഷണല്‍ കള്‍ച്ചറല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത്‌കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാത്യൂസ് എ.സി അദ്ധ്യക്ഷനായിരുന്നു. നാസ സംസ്ഥാന പ്രസിഡന്റ് ദേവികാട് മഹാദേവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജഗത്മയന്‍ ചന്ദ്രപുരി, ഡോക്യൂമെന്ററി […]

Continue Reading

കര്‍ഷകരും വ്യാപാരികളും യോഗം ചേര്‍ന്നു

ബത്തേരി: സുൽത്താൻ ബത്തേരിൽ വെച്ച് കർഷകരുടെയും വ്യാപാരികളുടെയും ഒരു സംയുക്ത യോഗം നടന്നു.ഇഞ്ചിയുടെ വില തകർച്ചയിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് വില വർദ്ധിക്കാൻ വേണ്ട നടപടികളടക്കം ചർച്ച ചെയ്തു. ചർച്ചയിൽ കച്ചവടക്കാരെ കൊണ്ട് ഇടപെടാൻ പറ്റുന്ന മേഘലയിൽ ഇടപെട്ട്സഹായ നടപടികൾക്ക് കച്ചവടക്കാർ മുന്നിട്ടിറങ്ങാനും മീറ്റിംഗിൽ ധാരണയായി. വ്യാപാരികളുടെ കൂട്ടായ്മയിൽ നിന്നും കർഷകക്കൂട്ടായ്മയിൽ നിന്നും വന്നവരെ ഉൾപെടുത്തി ഒരു കോർ കമ്മറ്റി രൂപീകരിക്കുകയും ഭാവിയിൽ വരുന്ന പ്രശ്നപരിഹാരത്തിന് ഈ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടാവണെമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ഫിലിപ്പ് , […]

Continue Reading

ചീക്കല്ലൂരില്‍ വീട് കത്തിനശിച്ചു

കമ്പളക്കാട്: കമ്പളക്കാട് സ്‌റ്റേഷന്‍ പരിധിയിലെ ചീക്കല്ലൂരില്‍ വീട് കത്തിനശിച്ചു. ഹെല്‍ത്ത് സെന്ററിന് സമീപം താമസിക്കുന്ന ചൂരല്‍ കച്ചവടക്കാരനായ ബിജുവിന്റെ ഓട് മേഞ്ഞ വീടാണ് കത്തി നശിച്ചത്. നിലവില്‍ ഈ വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. ബിജുവും കുടുംബവും കോഴിക്കോടാണ് താമസിച്ചുവരുന്നത്. വീടിനകത്തെ ഫര്‍ണ്ണിച്ചറുകളും, മരം കൊണ്ട് നിര്‍മ്മിച്ച വീടിന്റെ മച്ചും പൂര്‍ണമായി കത്തി നശിച്ചു.

Continue Reading

ജില്ലയിൽ ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

മാനന്തവാടി:യുഎഇയിൽ നിന്നും വന്ന മാനന്തവാടി താലൂക്കിൽ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്.ജനുവരി ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. ഇതോടെ ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി

Continue Reading

ലഹരിമരുന്ന് പാർട്ടി; റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു

ലഹരിമരുന്ന് പാർട്ടി നടത്തിയ പടിഞ്ഞാറത്തറ സിൽവർവുഡ് റിസോർട്ടിനെതിരെ പോലീസ് കേസെടുത്തു . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. വിവാഹ വാർഷിക ആഘോഷത്തിൽ 50 പേർ ഉണ്ടാകും എന്നാണ് അറിയിച്ചത്. എന്നാൽ ഇരുന്നൂറോളം പേർ റിസോർട്ടിൽ ഒത്തുകൂടിയിരുന്നതായി പോലീസ് പറഞ്ഞു

Continue Reading

കോടികണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് ; ധനകാര്യ സ്ഥാപന ഉടമ പോലീസ് പിടിയിൽ

കോടികണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ കോടിഷ് നിധി ധനകാര്യ സ്ഥാപന ഉടമ അബ്ദുള്ളക്കുട്ടി പോലീസ് കസ്റ്റഡിയിൽ. ഇന്നലെ നിലമ്പൂരിലെ വനത്തോട് ചേർന്ന വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. അബ്ദുള്ളക്കുട്ടിക്കെതിരെ വയനാട്ടിലും നിരവധി കേസുകളുണ്ട്. കൽപ്പറ്റ,മീനങ്ങാടി,ബത്തേരി സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുകൾ ഉള്ളത്.50000 രൂപ മുതൽ 12 ലക്ഷം രൂപ വരെയാണ് നിക്ഷേപകരിൽ നിന്നും വാങ്ങിയത്. വലിയ ലാഭവിഹിതം നൽകാമെന്ന് നിക്ഷേപകാരോട് പറയുകയും ചെയ്തു.നിക്ഷേപ കാലാവധി അവസാനിച്ചതോടെ വാങ്ങിയ തുകയോ ലാഭവിഹിതം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു.

Continue Reading

പടിഞ്ഞാറത്തറ ലഹരി പാര്‍ട്ടി:കിര്‍മാണി മനോജടക്കമുള്ള മുഴുവന്‍ പ്രതികളും റിമാന്‍ഡില്‍

പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി റിമാണ്ട് ചെയ്തു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി പോലീസ് നടത്തിയ റെയിഡിലാണ് സംഘം കുടുങ്ങിയത്

Continue Reading

കമ്മീഷിയർമാരെ ആദരിച്ചു

കൽപ്പറ്റ:ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടന്ന ജില്ലാ റോഡ് സൈക്ലിംങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന സൈക്ലിങ് അസോസിയേഷൻ കമ്മീഷിയർമാരായി തിരഞ്ഞെടുക്കപെട്ട സുബൈർ ഇളകുളം, സാജിദ് എൻ.സി, മിഥുൻ വർഗീസ് എന്നിവരെ വയനാട് സൈക്ലിങ്ങ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Continue Reading

റൂസ കോളേജ് നടപടികൾ വേഗത്തിലാക്കണം:രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വരാൻ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷൻ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്‌രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആസ്പിരേഷണൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പ്രത്യേകം പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് 2019-ൽ വയനാട്ടിലെ മാനന്തവാടിയിൽ റൂസ മോഡൽ ഡിഗ്രി കോളേജ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ കേന്ദ്ര ധനസഹായമായി അനുവദിച്ച 7.2 കോടിയാണ് ഇനി ലഭിക്കാനുള്ളത്. കേരള […]

Continue Reading