എടവക പഞ്ചായത്തിൽ ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ പ്രക്ഷോഭം

എടവക:എടവക പഞ്ചായത്തിൽ പതിനാറാം വാർഡിൽ വീട്ടിച്ചാൽ പുളച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാൻറ് ഇരുന്നുറോളം വരുന്ന കുടുംബങ്ങൾ ബുദ്ധിമുട്ടായതിനാൽ പ്ലാന്റിതിരെ സമരവുമായി രംഗത്തിറങ്ങി. 2017 മുതൽ പ്രവർത്തനമാരംഭിച്ച പ്ലാൻറ് നിർത്തിവെക്കണമെന്ന് പല ഘട്ടങ്ങളിലായി നടന്ന സമരത്തിൽ സമര സമിതിയുമായി പഞ്ചായത്ത് ഭരണസമിതിയുമായും പോലീസുമായും പലപ്പോഴായി ചേർന്ന യോഗങ്ങളിൽ നിർത്തിവെക്കാൻ തീരുമാനമെടുക്കുകയും അതിനുള്ള ഉറപ്പുനൽകുകയും ചെയ്തിരുന്നു.എന്നാൽ നിലവിൽ എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തിക്കൊണ്ട് പ്ലാൻറ് പ്രവർത്തിക്കുന്നത് ജനങ്ങളോടുള്ള വിശ്വാസവഞ്ചനയും ജനകീയ പ്രശ്നങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് സമരസമിതി പറഞ്ഞു. പ്ലാന്റിന്റെ […]

Continue Reading

കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്

തലപ്പുഴ കമ്പമലയിൽ എൻ.ഐ.എ റെയ്ഡ്. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് വിജി കൃഷ്ണമൂർത്തിക്ക് വാഹനമൊരുക്കിയ ജീപ്പ് ഡ്രൈവറുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. മാവോയിസ്റ്റ് ബന്ധമുള്ള രേഖകൾ ലഭിച്ചതായും സൂചന.

Continue Reading

മന്നം സമാധി ദിനം ആചരിച്ചു

മാനന്തവാടി:മാനന്തവാടി താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം സമാധി ദിനം ആചരിച്ചു.പുഷ്പാർച്ചനക്ക് യൂണിയൻ പ്രസിഡന്റ്‌ ഡോ.പി നാരായണൻ നായർ,എംപി ബാലകുമാർ,വിജയൻ തുണ്ടതിൽ,ദാമോദരൻ നായർ,സ്വദേശൻ നായർ, രമണി ടീച്ചർ,ബിന്ദു തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Continue Reading

തവിഞ്ഞാൽ സേവാഭാരതിയ്ക്ക് ചിതാഗ്നി കൈമാറി

വാളാട്: ദേശീയ സേവാഭാരതി തവിഞ്ഞാൽ സേവാഭാരതിയ്ക്ക് ആധുനീക സംവിധാനത്തോടുകൂടിയ മൃതദേഹ സംസ്കരണ ഉപകരണമായ ചിതാഗ്നി കൈമാറി. സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻറ് പി.പരമേശ്വരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ സേവാഭാരതി പ്രസിഡൻറ് പി.കെ.വീരഭദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ.സുരേഷ്, ഇ.ബി.ഷിംജിത്ത്, ശശി കല്ലംകുന്നേൽ,ഇ.സി.വിജയൻ, എന്നിവർ സംസാരിച്ചു.

Continue Reading

ചരിത്ര പ്രസിദ്ധമായ ബാവലി മഖാം ആണ്ട് നേർച്ച മാർച്ച് 4 മുതൽ 6 വരെ നടത്തപ്പെടും

ബാവലി:കേരള കർണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ബാവ അലി (റ) തങ്ങളുടെ ആണ്ട് നേർച്ച മാർച്ച് 4 മുതൽ 6 വരെ നടത്തപ്പെടും.ജാതി മത ഭേധമന്യേ ആയിരങ്ങൾ നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ബാവലി മഖാം ഉറൂസിൽ സംബന്ധിക്കും.മാർച്ച് 4 ന് ജുമാഅക്ക് ശേഷം പതാക ഉയർത്തും. 5, 6 തീയ്യതികളിലായി മൗലീദ് പരായണം, മജ് ലിസുന്നൂർ വാർഷികം, ദിക്റ് ഹൽഖ, ഖത്തം ദുഅ , കൂട്ട സിയാറത്ത് എന്നിവ നടത്തപ്പെടും. 6 ന് ഉച്ചയ്ക്ക് 1.30. […]

Continue Reading

‘ബീ ദ വാരിയര്‍’ ക്വിസ് മത്സര വിജയികള്‍

കല്‍പ്പറ്റ:ദേശീയ സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച് സ്വീപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ സെന്റ് മേരീസ് കോളേജിലെ മുഹമ്മദ് ആഷിഖ്, പി.എസ് ഷാഹിദ് എന്നിവര്‍ അടങ്ങിയ ടീം വിജയികളായി. മാനന്തവാടി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററിലെ അനുഷ ടോം, അനുഷ ജോസ് എന്നിവരും മീനങ്ങാടി സെന്റ് ജോര്‍ജ് ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളേജിലെ നിമിഷ എബ്രാഹം, എസ് നവ്നീത എന്നിവരും രണ്ടാം സ്ഥാനം പങ്കിട്ടു. പുല്‍പ്പള്ളി സി.കെ.ആര്‍.എം.സി.ടി.ഇയിലെ എ.ആര്‍ ശരത്, കെ.വി ശാരിക എന്നിവര്‍ മൂന്നാം സ്ഥാനത്തിന് […]

Continue Reading

എടവക ഗ്രാമ പഞ്ചായത്ത് പോത്തുകുട്ടികളെ വിതരണം ചെയ്തു

എള്ളു മന്ദം:എടവക ഗ്രാമ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയിൻ കീഴിൽ പട്ടികവർഗ വനിതകൾക്കായി പോത്തുകുട്ടികളെ വിതരണം ചെയ്തു.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടന കർമം നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഷിൽസൺമാത്യു, വെറ്റിനറി സർജൻ ഡോ: ടി.ജി. ശിവദാസൻ, ദിൽഷാദ് കെ ,ബിന്ദു.എസ്;കമല ബാബു പ്രസംഗിച്ചു.പത്ത് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതി വഴി എൺപത്തിമൂന്ന് പട്ടികവർഗ വനിതകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

Continue Reading

പഠന ലിഖ്‌ന അഭിയാന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ:കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ‘പഠന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരതാ ക്ലാസുകളിലേക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹാജര്‍ ബുക്ക് തവിഞ്ഞാല്‍ പ്രേരക് കെ.പി ജോണിക്ക് സംഷാദ് മരയ്ക്കാര്‍ കൈമാറി. സാക്ഷരത പദ്ധതികളുടെ ക്യാമ്പയിന് പരിപൂര്‍ണ്ണ സഹകരണം […]

Continue Reading

ഒഴുകൊല്ലി -കുറുമകൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

ചെറുകാട്ടൂർ:പനമരം ഗ്രാമപഞ്ചായത്ത്‌ 4 വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 10 ലക്ഷം മുതൽമുടക്കി നിർമിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ നിർവഹിച്ചു.ആന്റണി വെള്ളാക്കുഴി അധ്യക്ഷത വഹിച്ചു.പനമരം ക്ഷീരസംഘം പ്രസിഡന്റ്‌ ഇ. ജെ സെബാസ്റ്റ്യൻ,ബിജു മൂലക്കര,ജോണി നടുത്തറപ്പിൽ, സീത എന്റെ വീട്,ഷാജി നടുത്തറപ്പിൽ, ബേബി നെല്ലേടത്,ജോസ് എന്നിവർ നേതൃത്വം നൽകി.

Continue Reading

പാണ്ടിക്കടവ് ഫുട്ബാൾ ലീഗിന് സമാപനമായി

മാനന്തവാടി:പാസ്ഫിയെസ്റ്റയുടെ ഭാഗമായി സംഘടിപ്പിച്ച പാണ്ടിക്കടവ് ഫുട്ബാൾ ലീഗിന് സമാപനം.പാസ്ക് പാണ്ടി ക്കടവ് ജേതാക്കളയി. സമാപന ചടങ്ങ് എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ. റഫീഖ് മുഖ്യാതിഥിയായിരുന്നു. കെ.ഇ വിജയൻ,വിനോദ് തോട്ടത്തിൽ, ഷിഹാബ് മലബാർ, കുഞ്ഞുമുഹമ്മദ് വിൻ സ്പോട്ട്, ഷബാന യാസ്മിൻ,അബ്ദുള്ള ആയങ്കി,ഷനൂബ് കെ, സാജിദ് എ.പി തുടങ്ങിവർ പങ്കെടുത്തു.

Continue Reading