യുദ്ധവിരുദ്ധ അസംബ്ലി നടത്തി

വഞ്ഞോട്:വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ അസംബ്ലി നടത്തി.റഷ്യ-യുക്രൈന്‍ യുദ്ധകാലത്ത് ഏറ്റവും ആദ്യവും ക്രൂരവുമായി ബലിയാടവുന്നത് കുഞ്ഞുങ്ങളാണ്.യുദ്ധഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിലാപങ്ങള്‍’ ഓര്‍ത്തും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന,രാഖി.കെ, മുഹമ്മദ് ഫസല്‍ ഇ.കെ, സുബൈര്‍ എന്‍.പി എന്നിവര്‍ സംസാരിച്ചു.

Continue Reading

പഠന ലിഖ്‌ന അഭിയാന്‍ ക്ലാസ്സ് സന്ദര്‍ശിച്ചു

മേപ്പാടി:പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരത ക്ലാസ്സ് മോണിറ്ററിംഗിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പഠന ലിഖ്‌ന അഭിയാന്‍ സാക്ഷരത ക്ലാസ്സ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വൈസ് പ്രസിഡണ്ട് റംല ഹംസ, ക്ഷേമ കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയ്ര്‍മാന്‍ രാജു ഹെജമാടി. മെമ്പര്‍മാരായ നാസര്‍, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ . അസിസ്റ്റന്റ് സെക്രട്ടറി സലീം പാഷ, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പി. കെ.അഷറഫ്, ഇന്‍സ്ട്രാക്ടര്‍. സലൂജ പ്രേരകമാരായ. ഗിരിജ.പി. […]

Continue Reading

മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

മക്കിയാട്:മക്കിയാട്, കുഞ്ഞോം മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വനസംരക്ഷണത്തിലുടെ ജനസംരക്ഷണം സാധ്യമാക്കാൻ വനം വകുപ്പ് ജീവനക്കാർ ശ്രമിക്കണമെന്നും ഇത്തരത്തിലുള്ള മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളെ അതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. 90 ലക്ഷം രൂപ വീതം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ പുനർനിർമ്മിച്ചത്. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ ഡോർമിറ്ററി സംവിധാനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ […]

Continue Reading

ഹിജാബ് നിരോധനത്തിനെതിരെ വനിതാ ലീഗ് പ്രതിഷേധ ധർണ്ണ

കൽപ്പറ്റ: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധനത്തിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.കെ അബൂബക്കർ, വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റസീന അബ്ദുൽഖാദർ, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജില്ലാ പഞ്ചായത്ത് […]

Continue Reading

പാസിംഗ് ഔട്ട് പരേഡ് നടത്തി

എള്ളു മന്ദം:എടവക ഗ്രാമ പഞ്ചായത്തിലെ എള്ളു മന്ദം വാർഡിൽ നിന്നും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇരുനൂറ് പ്രവൃത്തി ദിനങ്ങൾ പൂർത്തീകരിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രജിത മണിയൻ പുതൂർ, സുമ ബാലകൃഷ്ണൻ പിലാക്കണ്ടി, സുജാത ബാബു മാക്കണ്ടി എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ആദരിച്ചു. എ.ഡി.എസ് പ്രസിഡണ്ട് ലാലി റോജസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അക്കൗണ്ടൻ്റ് ഷീന തോമസ് പ്രസംഗിച്ചു

Continue Reading

പാസിംഗ് ഔട്ട് പരേഡ് നടത്തി

പനമരം:പനമരം ഗവൺമെൻറ് ഹൈസ്കൂളിലെ സ്റ്റുഡൻ്റസ് പോലീസ് കേഡടിൻ്റെ പാസിങ് ഔട്ട് പരേഡ് പനമരം ഹൈസ്കൂൾ ഗ്രൗണ്ടിൽ വർണാഭമായ പരിപാടികളോടെ നടത്തി.പാസിംഗ് ഔട്ട് ഔദ്യോഗികമായി പനമരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആസിയ ടീച്ചർ സല്യൂട്ട് സ്വീകരിച്ചു . ഹെഡ്മാസ്റ്റർ മോഹനൻ മാസ്റ്റർ,സി.ഐ റെജീന കെ ജോസ് എന്നിവർ പങ്കെടുത്തു.കൂടാതെ സി അർ ദിനേശ്,പ്രസീദ എം എസ്,രേഖ കെ. നവാസ് ടി എന്നിവർ പങ്കെടുത്തു.

Continue Reading

എടവക ഗ്രാമ പഞ്ചായത്ത് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു

എടവക:സ്ത്രീകൾക്കെതിരെയുള്ള അക്രമവും വിവേചനവും തടയുന്നതിനായുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പെയിൻ്റെ ഭാഗമായി സ്ത്രീകളുടെ രാത്രി നടത്തം-പൊതു ഇടം എൻ്റേതും എന്ന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്‌ മാസ്റ്റർ മെഴുകുതിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത്, പഞ്ചായത്ത് മെമ്പർമാരായ ഗിരിജ സുധാകരൻ, അഹമ്മദ് കുട്ടി ബ്രാൻ, ഐ.സി.ഡി.എസ് സൂപ്ര വൈസർമാരായ ശ്രുതി.കെ.വി, ഷിഞ്ചു ഭരതൻ, എടവക […]

Continue Reading

ടൂറിസത്തെ തകർക്കരുത്ഃഡബ്ലു.ടി.എ

വൈത്തിരി :- വയനാട്ടിൽ RTO നിരന്തരം ടൂറിസ്റ്റ് ബസ്സുകളെയും, ടാക്സികളെയും നോക്കി പിടിച്ചു പിഴ ചുമത്തുന്നു. ടൂറിസ്റ്റ് സർവീസ് നടത്തുന്നവർക്ക് വയനാട്ടിലേക്ക് വരാൻ പേടിപ്പെടുത്തുന്നത് മറ്റു ലോബികളെ സഹായിക്കാൻ ആണ് എന്ന് WTA വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇന്ന് രാവിലെ ലക്കിടിയിൽ സമാന സംഭവം ഉണ്ടാകുകയും WTA ഇടപെടൽ മൂലം RTO ചെക്കിങ് നിർത്തി പോകുകയും ആണ് ഉണ്ടായത്. ടൂറിസ്റ്റ് വണ്ടികളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി ഇനി അവസാനിപ്പിക്കണം. ഇതിനു മുൻപും ഇത്തരം സാഹചര്യം […]

Continue Reading

അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു

തിരുവനന്തപുരം:അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ഒന്‍പതാം റാങ്ക് നേടിയ അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണി മന്ത്രി വീണ ജോർജിനെ സന്ദർശിച്ചു.എറണാകുളം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഉണ്ണി.നാഗമനയിലെ ആദ്യ ഡോക്ടറാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണി തിരുവനന്തപുരത്തെത്തിയത്.ലോക്കല്‍ ഗാര്‍ഡിയനായ ഔസേപ്പച്ചനും ഉണ്ണിയോടാപ്പം ഉണ്ടായിരുന്നു.ഉണ്ണിയ്ക്ക് ആശംസകളും നേരുന്നതോടപ്പം ഉണ്ണിയുടെ പ്രയത്‌നവും സമര്‍പ്പണവും സമൂഹത്തിന് മാതൃകാപരമാണ് മന്ത്രി വീണ ജോർജ് പറഞ്ഞു.

Continue Reading

ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്-4 ചെറുകാട്ടൂരിൽ ജാഗ്രതസമിതി അംഗങ്ങൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ സിനോ പാറക്കാലായിൽ അധ്യക്ഷത വഹിച്ചു.തലപുഴ എ. എസ്‌.ഐ സാദിർ ക്ലാസ് എടുത്തു സംസാരിച്ചു.സീതാ ലക്ഷ്മി സ്വാഗതം പറഞ്ഞു. സൗജത്‌ ഉസ്മാൻ,ലിസി പത്രോസ്,ഹാജറ അഷ്‌റഫ്,ഹേമലത,ബിന്ദു വി ആർ,സണ്ണി ചെറുകാട്ട് എന്നിവർ സംസാരിച്ചു

Continue Reading