‘സ്‌റ്റെപ്പ് അപ്പ് ‘ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് നടത്തി

മാനന്തവാടി: യംങ് വർക്കേഴ്‌സ് കൗൺസിൽ ഐ.എൻ.ടി.യു.സി മാനന്തവാടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സ്‌റ്റെപ്പ് അപ്പ് ‘ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ് മാനന്തവാടി ഡബ്ലൂ.എസ്.എസ്.എസ്. ഹാളിൽ വെച്ച് നടത്തി. തൊഴിലവസരങ്ങൾ ഇല്ലായ്മ ചെയ്ത് കൊണ്ട് യുവജനങ്ങളുടെ പ്രതീക്ഷകൾ തല്ലി കെടുത്തുന്ന കേന്ദ്ര കേരള സർക്കാരുകൾ തെറ്റ് തിരുത്തണമെന്ന് ക്യാമ്പ് ഉദ്ഘാനം ചെയ്യ്ത് കൊണ്ട് കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ആവശ്യപ്പെട്ടു.ലിബിൻ എം.ഒ അദ്ധ്യക്ഷത വഹിച്ചു . ഇഷ്ടക്കാർക്ക് അനധികൃ തമായി നിയമനങ്ങൾ കൊടുത്ത് സർക്കാർ യുവജനങ്ങളെ വഞ്ചിക്കു കയാണെന്ന് ക്യാമ്പ് […]

Continue Reading

അംഗൺവാടി ഉദ്ഘാടനം ചെയ്തു

എടവക:പുതുക്കിപണിത എടവക പഞ്ചായത്തിലെ ചങ്ങാടക്കടവ് അംഗൺവാടിയുടെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.വാർഡ് മെമ്പർ തോട്ടത്തിൽ വിനോദ് അദ്ധ്യക്ഷത വഹിച്ചു ചടങ്ങിൽ വച്ച് അംഗ അംഗൺ വാടിക്ക് സൗജന്യമായ് സ്ഥലം നൽകിയ സതി സുകുമാരനെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ്,ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വിജയൻ,സ്റ്റാന്റിംഗ് ചെയർമാരായ ജോർജ് പടകൂട്ടിൽ,ജെൻസി ബിനോയ്,സി.ഡി.പി. ഒ രാജാംബിക. ലിസി ജോൺ,ഷമീൽ സി എച്ച്, ബിജു യു.വി ഗിരിജ കെ.പി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജനകീയ റോഡ് വെട്ടല്‍ സമരം നടത്തി

ചിപ്പിലിത്തോട്: ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തളിപ്പുഴയില്‍ നടന്ന വനാതിര്‍ത്തിയിലെ ജനകീയ റോഡ് വെട്ടല്‍ സമരം അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ദേശീയപാത 766ചിപ്പിലിത്തോട് ചിപ്പിലിത്തോട് 47.500 ല്‍ നിന്ന് തുടങ്ങി തളിപ്പുഴ 60.200ല്‍ എത്തിച്ചേരുന്ന നിലയിലാണ് നിര്‍ദ്ധിഷ്ട ബൈപ്പാസ്.ഇതിൽ കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ,കോടഞ്ചേരി പരിധിയിൽ 6 കിലോമീറ്റർ പഞ്ചായത്ത് റോഡ് നിലവിലുണ്ട്.തുടർന്ന് രണ്ടെര കിലോമീറ്റർ വനഭൂമി പിന്നിട്ടാൽ ബാക്കി ഭാഗം വൈത്തിരി പഞ്ചായത്ത് പരിധിയിലെ കൂപ്പ് റോഡാണ്. കാലപ്പഴക്കം കൊണ്ടും […]

Continue Reading

പുസ്തകങ്ങൾ സംഭാവന നൽകി

വെള്ളമുണ്ട:ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സമാഹരിക്കുന്നതിനായുള്ള ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം തല ക്യാമ്പയിനിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പുസ്തകങ്ങൾ സംഭാവന നൽകി പങ്കാളിയായി.വായനശാല സെക്രട്ടറി വിപിൻ വർഗീസ്,നിർവാഹക സമിതിയംഗംസിജോ ടി.ജെ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

നഴ്സുമാർ പ്രതിഷേധ ധർണ നടത്തി

മാനന്തവാടി:കേരള ഗവ. നഴ്സസ് അസോസിയേഷൻ വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക, ഡസിഗ്‌നേഷൻ പരിഷ്കരണം യാഥാർധ്യമാകക, സീനിയോരിറ്റിലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പിലാക്കുക,കണ്ണൂർ മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂർത്തി കരിക്കുക,വയനാട് മെഡിക്കൽ കോളേജിൽ നഴ്സുമാരടക്കമുള്ള ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ധർണ കെ.ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീജ പള്ളിക്കര ഉദ്ഘാടനം ചെയ്തു.. […]

Continue Reading

മാധ്യമ സെമിനാർ നടത്തി

വെള്ളമുണ്ട:വർത്തമാന കാലത്തെ മാധ്യമ ധർമ്മം എന്ന വിഷയത്തിൽ വിജ്ഞാൻ ലൈബ്രറി നടത്തിയ മാധ്യമ സെമിനാർലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സൂപ്പി പള്ളിയാൽ വിഷയ അവതാരകനായ പരിപാടിയിൽ പി എ ജലീൽ മാസ്റ്റർ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകരായ എം. കമൽ, കെ.എം. ഷിനോജ്, രാജപ്പൻ, വിജിത്ത് വെള്ളമുണ്ട എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.ചർച്ചയിൽ പങ്കെടുത്ത് പി ജെ ആന്റണി,ജയരാജൻ മാസ്റ്റർ, എസ് കെ തങ്ങൾ, അമൃത എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എം […]

Continue Reading

വീൽ ചെയർ സംഭാവന ചെയ്തു

പുലിക്കാട്:പുലിക്കാട് ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിലേക്ക് സംഭാവന ചെയ്ത വീൽ ചെയർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് കൈമാറി.പരിപാടിയിൽ ഇബ്രാഹിം മൂലയിൽ, റഷീദ്.കെ,ഇബ്രാഹിം. കെ സി,ഇസ്മായിൽ. കെ, നാസർ.കെ, യാസർ.എം, സുലൈഖ. കെ, സഫിയ.പികെ, മൈമൂന കെസി, ഹക്കീം. കെ കെ,മുഹമ്മദ്‌. കെ കെ ഹക്കീം. സി എന്നിവർ സംബന്ധിച്ചു.

Continue Reading

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ,തിയറ്ററുകളിൽ മുഴുവൻ പേർക്കും പ്രവേശനം,ബാറുകളിലും 100%,പൊതുപരിപാടികൾക്ക് 1500 പേർ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എല്ലാ പൊതുപരിപാടികൾക്കും 25 സ്വ.മീറ്ററിൽ ഒരാൾ എന്നനിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ […]

Continue Reading

തിരുനെല്ലി ഓലഞ്ചേരിയിൽ “ഹരിതരശ്മിയുടെ” നടീൽ ഉത്സവം നടത്തി

തിരുനെല്ലി:പട്ടികവർഗ്ഗ വികസന വകുപ്പും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന “ഹരിതരശ്മി” പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെയും കിഴങ്ങ് വർഗ്ഗങ്ങളുടെയും നടീൽ ഉത്സവം നടത്തി.കൊയ്ത്തിനു ശേഷം തരിശായി കിടക്കേണ്ടിയിരുന 4 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി വിത്തിറക്കിയത്.നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ശ്രീ.ഇസ്മായിൽ സി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ.നജുമുദ്ദീൻ(ടി.ഇ.ഒ, കാട്ടിക്കുളം), ശ്രീ.പി.ജി.അനിൽ( സംസ്ഥാന കോഓർഡിനേറ്റർ CMD), ശ്രീ. പ്രഭാകരൻ .എം , (വാർഡ് മെമ്പർ) ശ്രീ. ചന്ദ്രൻ,( ഹരിതരശ്മി സംഘം […]

Continue Reading

കെ.എസ്.എസ്.പി.എ സഹായധനം കൈമാറി

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വരൂപീകരിച്ച സഹായധനം കൈമാറി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മാനന്തവാടി കെ.എസ്.ഇ.ബി യ്ക്ക് സമീപം താമസിക്കുന്ന ജേറോമിന് അവരുടെ ഭവനത്തിൽ ചെന്ന് കെ.എസ്.എസ്.പി.വയനാട് ജില്ലാ പ്രസിഡണ്ട് വേണു കീഴ്ശ്ശേരി സഹായധനം നൽകി. വിജയമ്മ ടീച്ചർ, ശശിധരൻ മാസ്റ്റർ, സക്കറിയ, സുരേഷ് കുമാർ, പി.കെ.സുകുമാരൻ, ഗ്രേയ്സി ടീച്ചർ, എസ്.ഹമീദ്, സുബ്രമണ്യൻ, എന്നിവർ നേതൃത്വം നൽകി

Continue Reading