മാനന്തവാടിയിൽ വാഹനാപകടം 2 യുവാക്കൾക്ക് പരിക്ക്

മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ വാടേരി ശിവക്ഷേത്രത്തിന് സമീപം ബൈക്കും ഗുഡ്സും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് പരിക്ക്.മുട്ടിൽ മാണ്ടാട് സ്വദേശി പ്രസാദ് (32), ഗണേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. പ്രസാദിന്റെ പരിക്ക് ഗു രുതരമാണ്.

Continue Reading

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഇന്നു മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക. ശ്രീലങ്കന്‍ തീരുത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച്‌ തമിഴ്നാടിന്റെ വടക്കു ഭാ​ഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബം​ഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ല

Continue Reading

ശിൽപശാല സംഘടിപ്പിച്ചു

മാനന്തവാടി:വയനാട് ജില്ലാക്ഷീരസംഗമത്തോടനുബന്ധിച്ച്ചാണകത്തിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. അമ്പലവയൽ കൃഷി വിഞ്ജാൻ കേന്ദ്രം പ്രൊജക്ട് അസിസ്റ്റൻറ് ശ്രുതി കൃഷ്ണ വിഷയാവതരണം നടത്തി.കന്നുകാലി വളർത്തലിൽ കാലിതീറ്റ വിലവർദ്ധനവൾപ്പടെ ഉൽപാദന ചെലവ് വർദ്ധിക്കുമ്പോൾ കൃഷി ലാഭകരമായി മാറ്റാൻ ചാണക സംസ്കരണത്തിലൂടെയും മൂല്യവർദ്ധിത ഉൽപന്ന നിർമാണത്തിലൂടെയും സാധിക്കുമെന്ന് ശ്രുതി കൃഷ്ണ പറഞ്ഞു.ശിൽപശാലയിൽ ജീവാമൃതം, ഘനജീവാമൃതം, പഞ്ചഗവ്യം, ജൈവസ്ലറി,മൃതസഞ്ജീവനി, വളഛായ എന്നിവ നിർമിക്കുന്നതിന് കർഷകർക്ക് പരിശീലനവും നൽകി.യോഗത്തിൽവി വി രാമകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, […]

Continue Reading

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ഏച്ചോം:ഇന്റർനാഷണൽ സിവിൽ ഡിഫൻസ് ദിനാചരണത്തിന്റെ ഭാഗമായി ഏച്ചോം സർവ്വോദയ സ്കൂളിൽവെച്ച് സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സങ്കടിപ്പിച്ചു.മാനന്തവാടി ഫയർ സ്റ്റേഷൻ എ.എസ്.ടി.ഒ ജയിംസ് സർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു.സിവിൽ ഡിഫൻസ് അംഗങ്ങളായ അക്ഷര എം.നായർ,ചാക്കോ കെ.യൂ എന്നിവർ നേതൃത്വം നൽകി.

Continue Reading

ഡി.വൈ.എഫ്.ഐ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

മാനന്തവാടി:ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ് വിപിൻ കെ അധ്യക്ഷനായി. ട്രഷറർ അഖിൽ സ്വാഗതം പറഞ്ഞു ബബീഷ് വി ബി,എ കെ റൈഷാദ്, വിപിൻ വേണുഗോപാൽ, ശ്രീജിത്ത്‌ കെ കെ, സിനാൻ,അമൽ ജെയിൻ എന്നിവർ സംസാരിച്ചു. അഡ്വക്കറ്റ് നിരഞ്ജന നന്ദി പറഞ്ഞു.

Continue Reading

കോൺഗ്രസ് കനറാ ബാങ്കിന് മുൻപിൽ ധർണ നടത്തി

പനമരം :കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കുക, സർഫാസി നിയമം പിൻവലിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പനമരം കോൺഗ്രസ് മണ്ഡലം കമ്മറ്റി കനറാ ബാങ്കിന് മുൻപിൽ ധർണാ സമരം നടത്തി.ഡി.സി.സി വൈസ് പ്രസിഡണ്ട് മംഗലശേരി മാധവൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം പ്രസിഡണ്ട് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു. പി.ജെ.ബേബി, വാസു അമ്മാനി, തുരിത്തിയിൽ ബേബി, എം.ജി പ്രകാശ്, സാബു നീർവാരം, എം.കെ അഹമ്മദ്, മഹിളാ […]

Continue Reading

ജലജീവൻ മിഷൻ ടാപ്പ് കണക്ഷൻ ഉദ്ഘാടനം ചെയ്തു

എടവക:ജലജീവൻ മിഷൻ വഴി കേരള വാട്ടർ അതോറിറ്റി എടവക ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഗാർഹിക ശുദ്ധജല ടാപ് കണക്ഷൻ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വീട്ടിച്ചാൽ നാല് സെൻ്റ് കോളനിയിൽ നടന്ന ചടങ്ങിൽവൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.രണ്ടായിരത്തി ഇരുപത്തിനാലോടെ ജലജീവൻ മിഷൻ വഴി അവശേഷിക്കുന്ന നാലായിരത്തി ഒരു നൂറ് വീടുകളിൽ ശുദ്ധജല ടാപ്പ് കണക്ഷനുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വാട്ടർ അതോറിറ്റി പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് ‘ ജനപ്രതിനിധികളായ […]

Continue Reading

വയനാട് ജില്ലാ ക്ഷീര സംഗമത്തിന് തുടക്കമായി

മാനന്തവാടി:മാര്‍ച്ച് 1 മുതല്‍ 7 വരെ മാനന്തവാടിയില്‍ നടക്കുന്ന വയനാട് ജില്ലാ ക്ഷീര സംഗമത്തിന് തുടക്കമായി. ജില്ലാക്ഷീരവികസന വകുപ്പും, ജില്ലയിലെ 56 ക്ഷീരസംഘങ്ങളും സംയുക്തമായാണ് പരിപാടിസംഘടിപ്പിക്കുന്നത്. മേളയോടനുബന്ധിച്ച് ക്ഷീരമേഖലിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ശില്‍പ ശാലകളും നടക്കും. ആദ്യദിനത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ്മത്സരംശിദര്‍ശ് എം ദിനേശ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി 40 ടീമുകളാണ് മത്സരത്തില്‍പങ്കെടുത്തത്. എ അജയകുമാര്‍ മത്സരം നിയന്ത്രിച്ചു.തുടര്‍ന്ന് കഥ, കവിത, ചിത്രരചന, ഉപന്യാസ മത്സരങ്ങളും നടന്നു.അനീസ് മാനന്തവാടി,സാദിര്‍ തലപ്പുഴ […]

Continue Reading

പാലിയാണ കാലിക്കടവ് റോഡ്; വികസന മധുര സംഗമം നടത്തി

തരുവണ:പാലിയാണ കാലിക്കടവ് റോഡ് നവീകരണത്തിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 10 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തീകരിച്ചതിന്റെ ഭാഗമായുള്ള ‘വികസന മധുര സംഗമം’ നടത്തി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അമീൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ, ഗ്രാമപഞ്ചായത്തംഗം രമേശൻ സി.വി,മലബാർദേവസ്വം ബോർഡ് മെമ്പർ കെ.രാമചന്ദ്രൻ,എം.രാധാകൃഷ്ണൻ,കെ.സി.കെ.നജുമുദ്ധീൻ,പഞ്ചായത്ത്‌ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ.ജയരാജൻ,വിനോദ് പാലിയാണ,സൂപ്പി പള്ളിയാൽ,കൂവണ വിജയൻസുമേഷ് […]

Continue Reading

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് 13 ആം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ 2,64,000 മുതൽ മുടക്കി നിർമ്മിച്ച നീരട്ടാടി പൊയിൽ റോഡ് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ അജിത്ത്.വി.സി നിർവഹിച്ചു.വാർഡ് കൺവീനർ ഷൈനി കൃഷണൻ,കോൺട്രക്ടർ ദീലിവ്,സുരചുണ്ടക്കുന്ന്, മഹറൂഫ് നിരട്ടാടി, വിജയൻ എന്നീവർ സംസാരിച്ചു.

Continue Reading