മാനന്തവാടി:ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു.ബ്ലോക്ക് സെക്രട്ടറി കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വിപിൻ കെ അധ്യക്ഷനായി. ട്രഷറർ അഖിൽ സ്വാഗതം പറഞ്ഞു ബബീഷ് വി ബി,എ കെ റൈഷാദ്, വിപിൻ വേണുഗോപാൽ, ശ്രീജിത്ത് കെ കെ, സിനാൻ,അമൽ ജെയിൻ എന്നിവർ സംസാരിച്ചു. അഡ്വക്കറ്റ് നിരഞ്ജന നന്ദി പറഞ്ഞു.