അരികെ – പഠന സഹായി മാഗസിന്‍ പ്രകാശനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍, വയനാട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായി മാഗസിന്‍ പ്രകാശനം ചെയ്തു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് മാഗസിന്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി […]

Continue Reading

ആരോഗ്യ ബോധവത്ക്കരണം:ഫോക് ക്യാമ്പയിന് തുടക്കമായി

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന ഫോക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ആരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പാവകളിയും മാജിക് ഷോയും ക്യാമ്പയിനിലെ പ്രധാന ആകര്‍ഷകങ്ങളാണ്. ഒരു ദിവസം 3 ഷോ വീതമാണ് ഉണ്ടാവുക. 10 മണി, 3 മണി, 5 മണി എന്നിങ്ങനെയാണ് ഷോ ക്രിമീകരിച്ചിട്ടുള്ളത്. ഇന്ന് (മാര്‍ച്ച് 11 ) കോട്ടത്തറ, തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും 12 ന് പൊഴുതന, വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലും ഷോകള്‍ […]

Continue Reading

ടോക്കണ്‍ സിസ്റ്റം ഉദ്ഘാടനം ചെയ്തു

പനമരം:പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പുതിയതായി ആരംഭിച്ച ഫ്രണ്ട് ഓഫീസ് ടോക്കണ്‍ സിസ്റ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, വാര്‍ഡ് മെമ്പര്‍ ശോഭന രാമകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജി. പി, ജൂനിയര്‍ സൂപ്രണ്ട് അരുണ്‍ നാഥ് . ആര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

ജപ്തിനടപടി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രധാന മന്ത്രിക്കും മുഖ്യ മന്ത്രിക്കും കത്തയച്ചു

കൽപ്പറ്റ: കര്‍ഷകരെ ദ്രോഹിച്ച് കൊണ്ട് ഒരു സര്‍ക്കാരിനും മുമ്പോട്ട് പോകാനാവില്ലെന്ന് ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ എക്‌സ്-എം.എല്‍.എ. കര്‍ഷകര്‍ എടുത്തിട്ടുള്ള മുഴുവന്‍ കടങ്ങളും എഴുതിത്തള്ളാനുള്ള നടപടി സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കര്‍ഷക വിരുദ്ധമായ സര്‍ഫാസി നിയമം നടപ്പാക്കുന്നത് തടയാന്‍ നിയമം കൊണ്ട് വരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്‍.ഡി. അപ്പച്ചന്‍. കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കുക, സര്‍ഫാസി നിയമം നടപ്പാക്കുന്നത് നിര്‍ത്തി വെക്കുക, കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും […]

Continue Reading

ജില്ലയിലെ മികച്ച മേറ്റുമാരെ ആദരിച്ചു

മുട്ടില്‍:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആസാദി കാ അമൃദ് മഹോത്സവ് ന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാചരണ ത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മികച്ച 8 മേറ്റുമാരെ ആദരിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .അസൈനാറിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര് ഉത്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മികച്ച മേറ്റുമാരായി തിരഞ്ഞെടുത്ത കാര്ത്ത്യായിനി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് […]

Continue Reading

വ്യാപാരികള്‍ ജി.എസ്.ടി. ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാര ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജി.എസ്. ടി റിട്ടേണ്‍ ഫയലിലെ അപാകതകള്‍ പരിഹരിക്കുക, കടകള്‍ കയറിയുള്ള ടെസ്റ്റ് പര്‍ച്ചേസ് അവസാനിപ്പിക്കുക, 2017 മുതലുള്ള ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് തിരിച്ചടയ്ക്കാനുള്ള നോട്ടീസുകള്‍ പിന്‍വലിക്കുക, ഇ-വേ ബില്ലിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു. സമരം. ധര്‍ണ്ണാ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്.പ്രസിഡന്റ് […]

Continue Reading

പ്രതിഷേധങ്ങുടെ പെൺ സ്വരങ്ങൾ ഉയരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം: ചിന്നമ്മ ജോസ്

കൽപ്പറ്റ: സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും നാളില്ലാത്ത വിധം വർദ്ധിച്ചു വരികയാണ്, യുവതലമുറ ഒന്നാകെ ലഹരിയുടെ പാതയിലേക്ക് വഴിതെറ്റി പോകുന്ന കാഴ്ചയാണ് കാണുന്നത്, ഭരണകൂടം തന്നെ കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മാറുന്നത് ലജ്ജാകരമാണ്, ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. കുടുംബങ്ങളിൽ കണ്ണീരു വീഴ്ത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതിഷേധങ്ങളുടെ പെൺ ശബ്ദങ്ങൾ ഉയരേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ […]

Continue Reading

യുപിയിലെ വിജയം ആർജവം പകരുന്നുവെന്ന് സുരേഷ് ഗോപി എം പി

ബത്തേരി:യുപിയിലെ വിജയം ആർജവം പകരുന്നുവെന്ന് സുരേഷ് ഗോപി എം പി.ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിന് സ്ത്രീകളാണ് യോഗിയെ വിജയിപ്പിച്ചത്. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ പ്രധാന സൂചനയാണീ ചരിത്ര വിജയമെന്നും യോഗിക്ക് വോട്ടുചെയ്യരുതെന്ന് പിണറായി വിജയൻ പ്രസ്താവന ഇറക്കിയിട്ടും യു.പി കേരളം പോലെയാകരുതെന്ന യോഗിയുടെ അദ്യർത്ഥന യുപിയിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading

ഒടുവിൽ കടുവയെ പിടികൂടി

മാനന്തവാടി:മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

Continue Reading

വാഹനത്തിലും മറ്റുമായ അനധികൃത കച്ചവടം നിയന്ത്രിക്കണം:കെ ആർ എഫ് എ

മാനന്തവാടി : വാഹനത്തിലും തെരുവോരങ്ങളിലും സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ചുള്ള യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാത്ത അധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട റീട്ടെയിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഇത്തരത്തിലുള്ള കച്ചവടങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾ തയ്യാറാകണമെന്ന് പ്രവർത്തകസമിതി യോഗം ശക്തമായി ആവശ്യപ്പെട്ടു..യോഗത്തിൻറെഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് യു വി മെഹബൂബ് അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡൻറ് അൻവർ കെ സി […]

Continue Reading