മെഡിക്കല്‍ ക്യാമ്പുകൾ അനിവാര്യം – ഷംസാദ് മരക്കാര്‍

പനമരം : പ്രളയവും കോവിഡുംമൂലം സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ ഉറപ്പുവരുത്താൻ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു. പനമരം ഗവ. എൽ.പി. സ്കൂളിൽ ഹോമിയോപ്പതി വകുപ്പ്, പനമരം ഗ്രാമപ്പഞ്ചായത്ത്, നാഷ്ണല്‍ ആയുഷ്മിഷന്‍, വയനാട് ജില്ലാ ഹോമിയോ ആശുപത്രി, പനമരം പൗരസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സൗജന്യ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്രദേശങ്ങളിലേക്കടക്കം […]

Continue Reading

യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥിയെ സന്ദർശിച്ചു

കൽപ്പറ്റ:യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിയ കൽപ്പറ്റയിലെ കല്ലുവെട്ടാം പറമ്പിലെ റോബിൻ ദേവസ്യയുടെ മകനായ അലൻ റോബിൻസനെ ടി. സിദ്ദിഖ് എം.എൽ.എ സന്ദർശിച്ചു.സുമിയിൽ വൈറ്റനറി കോഴ്സിന് പഠിക്കുന്ന അലൻ കഴിഞ്ഞ ദിവസമാ

Continue Reading

യുദ്ധ കെടുതിയിൽ കുടുങ്ങി തിരിച്ചെത്തിയവരുടെ വീട് സന്ദർശിച്ചു

പനമരം:യുക്രൈനിലെ കാർകീവ് മെഡിക്കൽ കോളേജിൽ പഠിക്കുന്ന പനമരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ബെന്നി ചെറിയാൻറെ മക്കളായ ക്രിസ്റ്റീന ബെന്നിനേയും സഹോദരി അലീന ബെന്നിനേയും വിമൺ ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ സന്ദർശിച്ചു.വയനാട് ജില്ലാ പ്രസിഡൻറ് ഷമീമ മാനന്തവാടി,സെക്രട്ടറി ഹസീന പനമരം, ഭാരവാഹികളായ ഹുസ്ന, റഹന എന്നിവർ സന്ദർശിച്ചു.

Continue Reading

തെളിമ – പഠന പ്രോത്സാഹന പരിപാടിയുമായി ജി.എച്ച്.എസ് പനമരം

പനമരം:ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി പനമരം ഗവ.ഹൈസ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ പഠന പ്രോത്സാഹന പരിപാടി സംഘടിപ്പിച്ചു.പഠനം ആസ്വാദ്യകരമാക്കാനായിസ്കൂൾ തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ അനുസരിച്ചായിരുന്നു പരിപാടി.ഹെഡ് മാസ്റ്റർ ശ്രീ മോഹൻ മാസ്റ്റർ പരിപാടി ഉത്ഘാടനം ചെയ്തു.യു.പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നിർവഹണം.

Continue Reading

‘ഞങ്ങളും ഹീറോയാകും’ ഉൽഘാടനം ചെയ്തു

വെള്ളമുണ്ടഃഎസ്.എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടി ‘ഞങ്ങളും ഹീറോയാകും’ തരുവണ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ഔപചാരികമായി തുടക്കമിട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ ഉൽഘാടനം ചെയ്തു.ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.എച്ച്‌.എം.ജീറ്റോ ലൂയിസ്,വി.പി.സുഫിയാൻ,കെ.കെ.ജംഷീർ,കെ.സി.ആലി,നൗഷാദ്.കെ,മുഹമ്മദലി.കെ.എ, ഗോമേഷ് ഗോപാൽ,പി.സി.ജെസ്സി തുടങ്ങിയവർ സംസാരിച്ചു. ‘നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം’എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ […]

Continue Reading

ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണം ,കേരള എൻ.ജി.ഒ. അസോസിയേഷൻ

കോവിഡിന്റെ പേരിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ തടഞ്ഞുവച്ച നടപടി പിൻവലിക്കണം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന സാഹചര്യത്തിലും ജീവിത ചിലവുകൾ കുതിച്ചുയരുന്നതിനാലും ക്ഷമബത്ത കുടിശ്ശിക ,ലീവ് സറണ്ടർ എന്നിവ നൽകാൻ തയ്യാറാവണം. സർക്കാർ പങ്കാളിത്തത്തോടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ,മെഡിസെപ്പ് ,നടപ്പിലാക്കണം. തിരഞ്ഞെടുപ്പ് സമയത്ത് എൻ.പി.എസ്.ജീവനക്കാർക്ക് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം .പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി.ഷാജി ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം […]

Continue Reading

ബിജെപിയുടെ വിജയം ജനങ്ങളുടേത്:സുരേഷ് ഗോപി എംപി

ബത്തേരി: ബിജെപിയുടെ വിജയം ജനങ്ങളുടേത് എന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണ നിർവ്വഹണം സാധാരണക്കാരുടെ അരികിലേക്ക് എത്തിയതാണ്   ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞടുപ്പുകളിൽ ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ചത്. സ്ഥിരം കർമ്മയോഗിയായ മോദി എന്നും സാധാരണ ജനവിഭാഗങ്ങൾക്ക് ഗുണകരമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. യുപിയിൽ നിന്ന് ഭയന്നോടി വയനാട്ടിൽ അഭയം തേടിയ രാഹുൽ ഗാന്ധി എന്ത് പ്രവർത്തനമാണ് വയനാട്ടിൽ നടത്തുന്നത് എന്ന് ജനങ്ങൾ തിരിച്ചറിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയം അദ്ദേഹം […]

Continue Reading

സംവരണ നിഷേധത്തിനെതിരെ തെരുവിലിറങ്ങും:എസ്.പി അമീറലി

സര്‍ക്കാര്‍ സര്‍വ്വീസിലെ 87 വകുപ്പുകളിലും വാര്‍ഷീക അവലോകനം നടത്തുകയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ നിയമനങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനമായ പൊതുഭരണ എംപ്ലോയ്‌മെന്റ് ബി സെല്‍ നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം എസ്.പി അമീറലി പറഞ്ഞു. കല്‍പ്പറ്റയില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാര പങ്കാളിത്തത്തിലും ഭരണ പ്രതിനിധ്യത്തിലും പിന്നാക്കം നില്‍ക്കുന്ന SC-ST വിഭാഗങ്ങളെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തുകയും ഭരണഘടനാവകാശത്തിന് തുരങ്കം വെക്കുന്നതുമായ നടപടിയാണ് സര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ […]

Continue Reading

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എടവക പഞ്ചായത്ത് സി ഡി എസ്സ് ഭരണസമിതിക്ക് സ്വീകരണവും, മെമ്പർ റിലീഫ് ഫണ്ട്‌ മുഖേന ലഭിച്ച ചികിത്സാ ധനസഹായ വിതരണവും നടത്തി

നല്ലൂർനാട് സർവീസ് സഹകരണ ബാങ്ക്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എടവക സി ഡി എസ്സിന് സ്വീകരണവും, മെമ്പർ റിലീഫ് പദ്ധതി മുഖേന ബാങ്കിലെ 23എ ക്ലാസ്സ്‌ മെമ്പർമാർക്കായി ലഭിച്ച 495000/- രൂപയുടെ ചികിത്സാ ധനസഹായ വിതരണ ഉത്ഘാടനവും നടത്തി. പരിപാടി ബാങ്ക് പ്രസിഡന്റ്‌ ശ്രീ.മനു.ജി.കുഴിവേലി ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ മാരായ ശ്രീ.എ. ചന്ദ്രൻ, ശ്രീ.അത്തിലൻ അബൂബക്കർ,ശ്രീ.എം. കെ. ബാബുരാജ്, ശ്രീമതി.കെ.ഷറഫുന്നീസ,ശ്രീമതി.ഇ. പി.വിലാസിനി, സി ഡി എസ്സ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി ഇൻ […]

Continue Reading

മിനിമം വേതനം 700 രൂപയാക്കി തൊഴിലാളികളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണം : ആര്‍ ചന്ദ്രശേഖരന്‍

കല്‍പ്പറ്റ : കുത്തനെയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവും മറ്റ് ആരോഗ്യ സാമ്പത്തിക രംഗങ്ങളിലെ തകര്‍ച്ചയും മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്ക് മിനിമം വേതനം 700 രൂപയാക്കി നല്‍കിക്കൊണ്ട് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉള്ള നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊള്ളണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസി വയനാട് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി നിലനിന്നിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ യാതൊരു ലജ്ജയുമില്ലാതെ വിറ്റഴിക്കുന്ന […]

Continue Reading