വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടിൽ മാണ്ടാട് പന്നിക്കുഴി പ്രസാദ് ( 32) ആണ് മരിച്ചത്. ഈ മാസം 7 ന് രാവിലെ മാനന്തവാടി വടേരി ശിവക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. പ്രസാദും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിരെ വന്ന ചരക്കുവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ […]

Continue Reading

താമരശ്ശേരിചുരത്തില്‍ തീ പിടുത്തം

താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ തീപിടുത്തം.ആറാം വളവിന് മുകളിലായി ഹെെവേയിലാണ് ആദ്യം തീ പടര്‍ന്നത്.കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ്,ഫോറസ്റ്റ്,ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്തത്തില്‍ തീ അണക്കാനുള്ള ശ്രമത്തിലാണ്. തീ അണക്കല്‍ തുടരുന്നതിനാല്‍ ചുരത്തില്‍ ഭാഗിക ഗതാഗത തടസ്സം നേരിടുകയാണ്. ഫയര്‍ വാഹനത്തിന് കൂടുതല്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ സാധിക്കാത്തതും ഉയര്‍ന്ന ചൂടും,കാറ്റും കാരണം തീ നിയന്ത്രണ വിധേയമാക്കല്‍ ശ്രമകരമാണ്.

Continue Reading

ജില്ലാ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ഉദ്ഘാടനം ചെയ്തു

മീനങ്ങാടി:വയനാട് ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ ജില്ലാ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യൻഷിപ്പ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.പി വിജയ് പതാക ഉയർത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗൺസില്‍ പ്രസിഡന്റ് എം. മധു മുഖ്യാതിഥിയായി. മീനങ്ങാടി ഹൈസ്കൂൾ കായികാധ്യാപകനും ജില്ലാ അത് ലറ്റിക് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറുമായ […]

Continue Reading

വനിതാ തൊഴിലാളികളെ ആദരിച്ചു

മാനന്തവാടി:മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ വനിതാ തൊഴിലാളികളെ ആദരിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തി അധിക ജീവനോപാധി കണ്ടെത്തിയ വിവിധ പഞ്ചായത്തുകളിലെ 10 മികച്ച വനിതാ തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി […]

Continue Reading

റിലീസിനൊരുങ്ങി മാമുക്കോയയുടെ ‘ഉരു’

ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ ‘ഉരു’ സിനിമ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു. ഉരു നിര്‍മാണത്തിന്റെ പരമ്പരാഗത രീതിയെക്കുറിച്ച് പഠിച്ച ശേഷമാണ് സിനിമയ്ക്ക് തുടക്കം കുറിച്ചതെന്ന് സംവിധായകന്‍ ഇ എം അഷ്റഫ് പറഞ്ഞു.പരമ്പരാഗത ഉരു നിര്‍മാണത്തിന്റെ ചരിത്രപശ്ചാത്തലം പകര്‍ത്തി വയ്ക്കുകയാണ് സിനിമ. സാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഇ എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് മുന്നോടിയായി സാമൂഹിക […]

Continue Reading

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

മാനന്തവാടി:മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലീം ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.അസ്‌ലം ആദ്യക്ഷത വഹിച്ചു. നജാസ് നാഫിൽ, ഫായിസ്,നസീം അഫ്സൽ,സഫുവാൻ കെ.പി,അൻസിൽ എന്നിവർ പങ്കെടുത്തു

Continue Reading

മുസ്ലിം ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു

വെള്ളമുണ്ട: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട സിറ്റിയിൽ യൂത്ത് ലീഗ് സ്ഥാപക ദിന പരിപാടി സംഘടിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് മാർച്ച് 10 ന് നടത്തേണ്ട പരിപാടി മാർച്ച് 13 നേക്ക് മാറ്റുകയായിരുന്നു.യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട പതാക ഉയർത്തി.കബീർ എം,ഹാരിസ് കെ,യൂസഫ് എം,റഹ്മാൻ പി,ഹാരിസ് പി,റിയാസ് കെ,ഷിഹാബ് എം,ഫായിസ് കെ,ദാവൂദ് ടി,ഫാസിൽ എം തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആഘോഷങ്ങള്‍ സമൂഹ നന്‍മക്ക് ഉതകുന്നതാകണം; ഒ.ആർ. കേളു എം.എൽ.എ

മാനന്തവാടി : വിവിധ മത വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ സമൂഹ നന്‍മക്ക് ഉതകുന്നതാകണമെന്ന് ഒ.ആർ. കേളു എം.എൽ.എ. മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പളളിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സുവർണ്ണജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസവും ആത്മീയതയും സുഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുവർണ്ണജൂബിലിയോടനുബന്നിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷനല്‍ ആയുഷ്മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന ആയൂർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. […]

Continue Reading

സാധാരണകാർക്ക് വേണ്ടി ജീവിതം ഒഴിഞ് വെച്ച നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.കെ. അഹമ്മദ് ഹാജി

മാനന്തവാടി:സാധാരണക്കാർക്കും നിർധനർക്കും വേണ്ടി ജീവിതം ഒഴിഞ്ഞ വെച്ച മഹാവ്യക്തിത്വത്തിന്നുടമയാണ്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി.എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെറിയവനെന്നേ വലിയ വനെന്നോ ഉള്ള വിത്യാസമില്ലാതെ എല്ലാവരെയും സ്നേഹിച്ച തങ്ങളുടെ മരണം തീരാനഷ്ടമാണ്.നിരാലംബരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും തൻ്റെത് കൂടിയാണെന്ന് മനസ്സിലാക്കി കൊണ്ടുള്ള തങ്ങളുടെ പ്രവർത്തികൾ എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥനാ സദസ്സുംഉദ്ഘാടനം […]

Continue Reading

സര്‍വ്വീസ് പെന്‍ഷന്‍കാരെ അവഗണിച്ചു; ബജറ്റ് നിരാശാജനകം: കെ.എസ്.എസ്.പി.എ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ പാടെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളാ സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുമ്പില്‍ പ്രകടനവും ധര്‍ണ്ണയും തടത്തി. പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള 8% ക്ഷാമാശ്വാസവും, തടഞ്ഞ് വെച്ച പെന്‍ഷന്‍ കുടിശ്ശികയും നല്‍കുന്നതിന് ഒരു രൂപ പോലും സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാത്ത നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.എസ്.പി.എ. കെ.എസ്.എസ്.പി.എ കല്‍പ്പറ്റ മണ്ഡലം പ്രസിഡണ്ട് കെ..സുരേന്ദ്രന്‍ അദ്ധ്യക്ഷത. വഹിച്ച ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് വേണു ഗോപാല്‍. കീഴ്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി […]

Continue Reading