ഗതാഗതം നിരോധിച്ചു

പുല്‍പ്പള്ളി പ്രകാശ് നഗര്‍ മാവിലാംതോട് റോഡ് ടാറിംഗ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 15) മുതല്‍ 23 വരെ ഗതാഗതം നിരോധിച്ചു.

Continue Reading

മീനങ്ങാടി,വെള്ളമുണ്ട,മുട്ടിൽ ഇലക്ട്രിക്കൽ* സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് ( 15.03.2022 – ചൊവ്വ ) രാവിലെ 9 മുതൽ 3 വരെ പി.ബി.എം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ, പൂർണ്ണമായോ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പീച്ചംങ്കോട് മില്ല്, പീച്ചംങ്കോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും, ഒഴുക്കന്മൂല മുണ്ടയ്ക്കല്‍ റോഡിലും ഇന്ന് (15.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മുട്ടിൽ കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ മാണ്ടാട്, ഖാദർ […]

Continue Reading

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (15-03-2022) ഒ.പി വിവരങ്ങൾ

📌അസ്ഥി രോഗ വിഭാഗം (OP 7) 📌ശിശു രോഗ വിഭാഗം ( OP.9-10 ) 📌ജനറൽ മെഡിസിൻ ( OP.11-12 ) 📌ഫിസിക്കൽ മെഡിസിൻ (OP.13) 📌ഇ.എൻ.ടി ( OP.16 ) 📌മാനസിക വിഭാഗം ( OP.17 ) 📌ഡെന്റൽ വിഭാഗം :(op 18:) 📌ഫിസിഷൻ വിഭാഗം ( OP.19 📌നിത്യരോഗ വിഭാഗം ( OP.20 ) 📌ചർമ രോഗ വിഭാഗം ( OP.21 ) 📌സർജറി വിഭാഗം ( OP.22 ) 📌ഡ്രസ്സിങ് വിഭാഗം ( […]

Continue Reading

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (15-03-2022) ഒ.പി വിവരങ്ങൾ

1️⃣ജനറൽ ഒ പി 2️⃣ശിശു രോഗ വിഭാഗം 3️⃣ദന്ത രോഗ വിഭാഗം 4️⃣നേത്ര രോഗ വിഭാഗം (ഡോ. അബ്ദുൾ റഷിദ് ) 5️⃣സർജറി (ഡോ. അരുൺ ഗോപ്) 6️⃣ത്വക് രോഗ വിഭാഗം (ഡോ. സച്ചിൻ ) ( ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11.30 വരെ ഫോൺ : 04936 206226 )

Continue Reading

സഞ്ചാരികളുടെ പറുദീസയായി പഴശ്ശി പാര്‍ക്ക്

കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ദിവസേന ജില്ലയുടെ വിവിധ കോണുകളില്‍ നിന്നും നിരവധി വിനോദസഞ്ചാരികളാണ് കബനി നദിക്കരയില്‍ അണിയിച്ചൊരുക്കിയ പാര്‍ക്കിന്റെ ഭംഗി ആസ്വദിക്കാനായി എത്തിച്ചേരുന്നത്. വിശാലമായ പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, കൃത്രിമ വെള്ളച്ചാട്ടം, കിയോസ്‌ക്കുകള്‍, കാന്റീന്‍ എന്നിവയാണ് 5 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പാര്‍ക്കിന്റെ പാര്‍ക്കിന്റെ പ്രധാന സവിശേഷതകള്‍. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. 2021 ഫെബ്രുവരി 9 നാണ് […]

Continue Reading

പദ്ധതി ആശയ രൂപീകരണം യോഗം ചേര്‍ന്നു

ജില്ലയുടെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് വയനാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന പഞ്ചവത്സര പദ്ധതിയുടെ മൂന്നാം ഘട്ട പദ്ധതി ആശയ രൂപീകരണ യോഗം സിവില്‍ സറ്റേഷനിലെ എ.പി.ജെ ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മാരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല, കായികം, യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്. വിദ്യാലയങ്ങളില്‍ കായിക പരിശീലനം നിര്‍ബന്ധമാക്കണമെന്നും പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിന് കായിക പരീശീലനവും, കായിക പ്രോത്സഹവും ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് […]

Continue Reading

കരുതൽ – 2022 സംഘടിപ്പിച്ചു

കാട്ടിക്കുളം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ നേത്യത്വത്തിൽ ഗിരിവർഗ്ഗ മേഖലയിലെ കുട്ടികളുടെ ആരോഗ്യം ,വിദ്യഭ്യാസം, സുരക്ഷ, സാംസ്ക്കാരിക ഉന്നമനം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണം നടത്തുന്നതിനും കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുമായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെയും സഹകരണത്തിൽ “കരുതൽ – 2022 ” എകദിന ശില്പശാല കാട്ടിക്കുളം എസ്.എൻ .ഡി.പി.ഹാളിൽസംഘടിപ്പിച്ചു.. ശില്പശാലയുടെ ഉത്ഘാടനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീമതി: അഡ്വ.ബബിത ബൽരാജ് നിർവഹിച്ചു.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു… ഉത്ഘാടനത്തിനു […]

Continue Reading

വിദ്യാര്‍ത്ഥിക്കള്‍ക്ക് രണ്ട് രൂപ നല്‍കി പ്രതിഷേധം

മാനന്തവാടി:വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഗതാഗത മന്ത്രിയുടെ പ്രസ്താവനയില്‍ മാനന്തവാടിയില്‍ വേറിട്ട പ്രതിഷേധം നടത്തി കെ.എസ്.യു. ബസ്സ് കയറാന്‍ സ്റ്റാന്റിലെത്തിയ വിദ്യാര്‍ത്ഥിക്കള്‍ക്ക് രണ്ട് രൂപ സംഘടനയുടെ വകയായി നല്‍കിയാണ് കെ.എസ്.യു വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസി:സുനില്‍ ആലിക്കല്‍  ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ സെക്രട്ടറി സുശോഭ് ചെറുകുമ്പം, എം.പി.ശശികുമാര്‍ ,യൂസഫ് തോല്‍പ്പെട്ടി, അബ്ദുള്ള പാണ്ടികടവ്, ആള്‍ട്രിന്‍ കമ്മന, അജ്മല്‍ പള്ളത്ത്, തേജസ് പനവല്ലി, ജസീര്‍ പാണ്ടികടവ്, ശശി പെരുവക, നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ അവഹേളിച്ച ഗതാഗത […]

Continue Reading

വള്ളിയൂര്‍ക്കാവ് മഹോത്സവം;ആദ്യ സംഭാവന ഏറ്റുവാങ്ങി

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ആദ്യ സംഭാവന ഇ. എം ശ്രീധരന്‍ മാസ്റ്ററില്‍ നിന്നും ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.വി ഗിരീഷ് കുമാര്‍ ഏറ്റുവാങ്ങി. ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൺവീനർ അശോകൻ കൊയിലേരി, വൈസ് ചെയര്‍മാന്‍ സന്തോഷ് ജി.നായര്‍, ട്രസ്റ്റിമാരായ എച്ചോം ഗോപി, ടി.കെ അനില്‍കുമാര്‍, ഇ .പി മോഹന്‍ദാസ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.സി സുനില്‍ കുമാര്‍, എന്‍.ഐ തങ്കമണി എന്നിവര്‍ സംബന്ധിച്ചു

Continue Reading

പാലിയേറ്റീവ് വോളന്റിയർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി:നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം വയനാട് )നാഷണൽ പ്രോഗ്രാം ഫോർ ഹെൽത്ത്‌ കെയർ ഓഫ് ദി എൽഡർലി പ്രോഗ്രാമിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ എൻ.എച്ച്.എം പാലിയേറ്റീവ് വോളന്റിയർമാർക്ക് വേണ്ടി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പാലിയേറ്റീവ് വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട്‌ ശ്രീകുമാരി ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് വളന്റിയേഴ്‌സ് ജില്ലാ കോ ഓർഡിനേഷൻ പ്രസിഡണ്ട്‌ അസൈനാർ പനമരം അധ്യക്ഷനായിരുന്നു. പ്രഗത്ഭ ട്രൈനറും കൗൺസിലറുമായ ഷാനവാസ്‌ എ.കെ മോട്ടിവേഷൻ ക്ലാസ്സ്‌ നയിച്ചു. ട്രോമകെയർ, ബി.എൽ. എസ്. ഫസ്റ്റ് എയ്ഡ് ക്ലാസുകൾ കുഞ്ഞിമുഹമ്മദ് […]

Continue Reading