സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനത്തിന് തുടക്കം

മാനന്തവാടി വനാന്തരങ്ങളിലെ സൂക്ഷ്മ കാഴ്ചകൾ പകർത്തിയ സാജിത വയനാടിൻ്റെ വനജാലകം ഫോട്ടോ പ്രദർശനംഎം.എൽ.എ ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വയനാടിന്റെ കാനന കാഴ്ചാ മർമ്മരങ്ങൾ പകർത്തിയ അൻപതോളം ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ സുധീഷ് പല്ലിശ്ശേരി,ഷാജി പാമ്പള ,ഒ.ടി. ബാലചന്ദ്രൻ,ജോസഫ് മാക്കോളി,അനീസ് മാനന്തവാടി എന്നിവർ സംസാരിച്ചു.പി .കെ .സുധീർ സ്വാഗതവും സാജിത വയനാട് നന്ദിയും പറഞ്ഞു.ഓരോ ഫോട്ടോകളും വനജാലകങ്ങളുടെ ചാരുതയാർന്ന കാഴ്ചകളാണ്.പ്രദർശനം ഏപ്രിൽ ആറിന് സമാപിക്കും.

Continue Reading

എഴുത്തുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ബത്തേരി : അക്ഷരദീപം സാംസ്‌കാരിക സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട്ടിലെ എഴുത്തുകാരുടെ കൂട്ടായ്മ സുൽത്താൻ ബത്തേരിയിൽ ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ ഭാഗമായി സീനിയർ എഴുത്തുകാരെ ആദരിച്ചു.ഹരിദാസൻ ശ്രീരാഗം അധ്യക്ഷത വഹിച്ചു.പി കെ സത്താർ, കെ റഷീദ്, ടി കെ മുസ്തഫ, മിനി ഉതുപ്പ്, ഇന്ദിര ഗംഗാധരൻ, വനജ ടീച്ചർ, സോയ അന്ന, ഭവാനി ടീച്ചർ, ബേസിൽ അരിവയൽ, ശ്രീജ വാരിയർ, ജിപ്സ സുരേഷ്, ആരിഫ് തണലോട്ട് എന്നിവർ പ്രസംഗിച്ചു.

Continue Reading

ജേഴ്‌സി പ്രകാശനം ചെയ്തു

വെള്ളമുണ്ട:ചാൻസിലേഴ്സ് ക്ലബ് വെള്ളമുണ്ടയും ലോട്ടസ് എഫ്.സി മാനന്തവാടിയും സംയുകതമായി നടത്തുന്ന ഫുട്ബാൾ ആകാദമിയുടെ 2022 വർഷത്തെ ജേഴ്‌സി വെള്ളമുണ്ട ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുധ ടീച്ചർ കുട്ടികൾക്ക് നൽകികൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ സലാം മാസ്റ്റർ, പരിശീലകരായിട്ടുള്ള ജോബിഷ്,മുജീബ് എം. സാലിം ടി. തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (02.04.22) 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168197 ആയി. 167175 പേര്‍ രോഗമുക്തരായി. നിലവില്‍ 62 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 58 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 8 പേര്‍ ഉള്‍പ്പെടെ ആകെ 62 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ഡി.വൈ.എഫ്‌.ഐ പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു

കണിയാരം:ഡിവൈഎഫ്‌ഐ കണിയാരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരായി പോസ്റ്റര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു.പോസ്റ്റര്‍ ക്യാംപയിന്‍ ഡി.വൈ.എഫ്‌.ഐ മുന്‍ ജില്ലാസെക്രട്ടറി പി ടി ബിജു ഉദ്ഘാടനം ചെയ്തു. ടെറ്റസ് പിലാക്കാവ് അധ്യക്ഷനായി. എ കെ റൈഷാദ്, അമൃത വാസുദേവ്, ജിതുന്‍ സി എം, ജയേഷ് അടിവാരം, ജിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി:ജില്ലാ പഞ്ചായത്ത് അനുവദിച്ച പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച സുരഭിക്കവല പുലരി വെയിറ്റിംഗ് ഷെഡ് – ഗ്രാമശ്രീ കവല റോഡിന്റെ ഉദ്ഘാടനം നടത്തി.മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ വിജയന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറും വികസനകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബീന ജോസ് കരുമാങ്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഷിജോയ് മാപ്ലശ്ശേരി, ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ ജോസ് , കെ. കെ ചന്ദ്ര […]

Continue Reading

ഇ രാധാകൃഷ്ണൻ വിരമിച്ചു

കൽപ്പറ്റ:അനർട്ട് വയനാട് ജില്ലാ ഓഫീസിൽ നിന്നും 32 വർഷത്തെ സേവനത്തിനു ശേഷം ടെക്‌നിക്കൽ അസിസ്റ്റന്റ് ഇ രാധാകൃഷ്ണൻ വിരമിച്ചു.അനർട്ട് ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ അനർട്ട് സി.ഇ.ഒ അനീഷ് പ്രസാദ്,ജയചന്ദ്രൻ നായർ,കെ ജെ സെബാസ്റ്റ്യൻ, ശ്രീകുമാർ, ചന്ദ്രൻ, സഹപ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Continue Reading

നാളെ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താം മൈലില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും. കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കമ്പളക്കാട് പമ്പ് പരിസരം, കെല്‍ട്രോണ്‍ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പരിയാരംമുക്കിൽ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (01.04.22) 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168190 ആയി. 167158 പേര്‍ രോഗമുക്തരായി. നിലവില്‍ 71 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 66 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 9 പേര്‍ ഉള്‍പ്പെടെ ആകെ 71 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ഹ്വസ്വചിത്രം പ്രകാശനം ചെയ്തു

കൽപ്പറ്റ:പാലിയേറ്റീവ് വളണ്ടിയേഴ്സ് കോ-ഓർഡിനേഷന്‍ കമ്മിറ്റി സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘ഒരു തണലാവുക’ ഹ്വസ്വചിത്രം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രിയാസേനന്‍, ജില്ലാ കോർഡിനേറ്റര്‍ പി. സ്മിത ,കോ-ഓർഡിനേഷന്‍ കമ്മറ്റി ജില്ലാ ചെയര്‍മാന്‍ പി. അസൈനാര്‍, സെക്രട്ടറി എം. വേലായുധന്‍,വനിതാ വിംഗ് പ്രസിഡന്റ് ബി.ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading