നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി

തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മൂലപിടിക ഭാഗത്ത് വെച്ച് നടത്തിയ പതിവ് പരിശോധനയിൽ നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം പിടികൂടി. വാളാട് സ്വദേശികളായ കൊല്ലിയിൽ പുത്തൻമുറ്റം ചന്ദ്രൻ.കെ.എ (39),മാക്കുഴിരാജേഷ്. കെ.സി (48),കരിക്കാട്ടിൽവിജയൻ കെ.സി (42),പുത്തൻ മുറ്റംബാലൻ ഇ.കെ (44)എന്നിവരേയും ഇവർ സഞ്ചരിച്ച കെ എൽ 07 എഡി 0760 മാരുതി കാറും ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തു കേസ്സ് റജിസ്റ്റർ ചെയ്തു.

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

തവിഞ്ഞാൽ:പട്ടികജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് പണി പൂർത്തികരിച്ച പുതിയിടം എ.എച്ച്.ഡി.പി ഗാന്ധിനഗർ റോഡ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എൽസി ജോയ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് മെമ്പർ മീനാക്ഷിരാമൻ,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അസീസ് വാളാട് എന്നിവർ സംസാരിച്ചു.

Continue Reading

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (04.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198 പേര്‍ രോഗമുക്തരായി. നിലവില്‍ 47 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 45 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 3 പേര്‍ ഉള്‍പ്പെടെ ആകെ 47 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (04.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168202 ആയി. 167198 പേര്‍ രോഗമുക്തരായി. നിലവില്‍ 47 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 45 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 3 പേര്‍ ഉള്‍പ്പെടെ ആകെ 47 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

അഖില വയനാട് വോളിബോൾ ടൂർണമെന്റ്

എടത്തന: ദർശന ആർട്സ് &സ്പോർട്സ് ക്ലബ്ബും എടത്തന തറവാടും സംയുക്തമായി നടത്തുന്ന അഖില വയനാട് വോളിബോൾ ടൂർണമെന്റ് ഇ വരുന്ന ഏപ്രിൽ 9ന് ശനിയാഴ്ച എടത്തന ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും വയനാട്ടിലെ പ്രഗൽഭരായ ആറോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കൽപ്പറ്റ നഗരസഭ കൗൺസിലറും കുറിച്ച്യ സമുദായ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കൂടിയായ ടി മാണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും വിജയികൾക്ക് ക്യാഷ് പ്രൈസു ട്രോഫിയും സമ്മാനമായി നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു

Continue Reading

പുഴ ശുദ്ധീകരിച്ച് ഡി.വൈ.എഫ്.ഐ

വെണ്ണിയോട്:വെണ്ണിയോട് ചെറുപുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ വെണ്ണിയോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീക്കം ചെയ്തു. വേനൽക്കാലമായാൽ തൊട്ടടുത്ത് താമസിക്കുന്ന ആദിവാസികളും പൊതുജനങ്ങളും അലക്കാനും കുളിക്കാനുള്ള ഏക ആശ്രയം ഈ പുഴയാണ്. പുഴയോട് ചേർന്ന് വ്യാജമദ്യ വിൽപ്പനയും നടക്കുന്നുണ്ട്.മദ്യം കുടിച്ച് കഴിഞ്ഞാൽ കുപ്പി ഗ്ലാസ് ഇവയെല്ലാം പുഴയിലേക്കാണ് എറിയുന്നത്. നിരവധിതവണ എക്സൈസ് പോലീസ് അധികാരികളെ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിനെതിരെ ശക്തമായി ഇടപെടും എന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.ഡിവൈഎഫ്ഐ വെണ്ണിയോട് മേഖലാ സെക്രട്ടറി പി ആർ ജിതേഷ്, ട്രഷറർ […]

Continue Reading

അൽഹിദായ അരി വിതരണം നടത്തി

മാനന്തവാടി:പഞ്ചാരക്കൊല്ലിയിൽ പ്രവർത്തിക്കുന്ന അൽ ഹിദായ ചാരിറ്റബിൾ എജ്യുക്കേഷനൽ സൊസൈറ്റി തുടർച്ചയായ മൂന്നാമത്തെ വർഷവും അരി വിതരണം ചെയ്തു.305 കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്തത്.പരിപാടിയിൽ ഫൈസൽ പഞ്ചാരക്കൊല്ലി സ്വഗതം പറഞ്ഞു സൊസൈറ്റി പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡണ്ട് എസ് മുനീർ ഉദ്ഘാടനം ചെയ്തു.ഒന്നാം ഡിവിഷൻ കൗൺസിലർ ഫാത്തിമ ടീച്ചർ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബബിതാശ്രീനു മഹല്ല് പ്രസിഡണ്ട് മുജീബ് കോടിയാടൻ ,ഐഎൻടിയുസി സെക്രട്ടറി എം ആർ മണി […]

Continue Reading

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ നടയ്ക്കൽ, തരുവണ, കരിങ്ങാരി ഭാഗങ്ങളിൽ നാളെ (ഏപ്രിൽ 4 – തിങ്കൾ ) രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മൊയ്‌തുട്ടിപ്പടി, വൈപ്പടി, ചെന്നലോട്, കാപ്പുവയൽ, ലൂയിസ് മൗണ്ട്, കല്ലങ്കരി മൃഗാശുപത്രി റോഡ്, ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Continue Reading

ജില്ലയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (03.04.22) 3 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168200 ആയി. 167183 പേര്‍ രോഗമുക്തരായി. നിലവില്‍ 59 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 55 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 7 പേര്‍ ഉള്‍പ്പെടെ ആകെ 59 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

മെഡിക്കൽ കോളജ് മടക്കിമലയിൽ വേണം: ബിജെപി

വയനാട് മെഡിക്കൽ കോളേജ് വയനാട്ടിലെ ജനങ്ങളുടെ സൗകര്യാർത്ഥം മടക്കിമലയിൽ തന്നെ വേണം എന്നുള്ളതാണ് പാർട്ടിയുടെ നിലപാടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും മടക്കിമലയിൽ മെഡിക്കൽ കോളേജ് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. എന്നുമാത്രമല്ല തുടർന്നുവന്ന എൽഡിഎഫ് ഗവൺമെന്റിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ഷൈലജ മടക്കിമലയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന് അന്നത്തെ കൽപ്പറ്റ മണ്ഡലം എംഎൽഎ […]

Continue Reading