എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് നിയമനം

വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാനഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 20,21,22,27 തീയതികളില്‍ കേരള പബ്ലിക് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പുകള്‍ അവരുടെ പ്രൊഫൈലിലും മൊബൈല്‍ ഫോണില്‍ എസ് എം എസ് സന്ദേശമായി ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഓ വി റ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത തീയതിയില്‍ സമയത്തും ഹാജരാക്കേണ്ടതാണ്.

Continue Reading

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (06.04.22) 8 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168211 ആയി. 167209 പേര്‍ രോഗമുക്തരായി. നിലവില്‍ 39 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 36 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1 ആള്‍ ഉള്‍പ്പെടെ ആകെ 39 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് […]

Continue Reading

ഗതാഗതക്കുരുക്കിന് വിരാമം; കൈനാട്ടിയിൽ ട്രാഫിക് സിഗ്നൽ

കൽപറ്റ: കൈനാട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ തയാറായി. സിഗ്നൽ ഒരാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പി‍െൻറ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും സിഗ്നലുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയാക്കി സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമാവും. മേയ് ഒന്നു മുതല്‍ കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം […]

Continue Reading

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു

കൽപ്പറ്റ:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം കൽപ്പറ്റ കൈനാട്ടി വ്യാപാരഭവനിൽ വെച്ച് നടത്തുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് യു കെ പ്രഭാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ബേബി സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.കമ്മറ്റിയുടെ ചെയർമാനായി എം എൻ ശിവകുമാറിനെയും ജനറൽ കൺവീനർ പി ബി സുരേഷ്കുമാറിനെയും തിരഞ്ഞെടുത്തു കൂടാതെ ആറോളം സബ്കമ്മറ്റികളും […]

Continue Reading

സിപിഐ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

മാനന്തവാടി:സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.മാർച്ച്‌ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില വർധനവും അതിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സൃഷ്ടിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഐ തുടക്കം […]

Continue Reading

മാനന്തവാടി സബ് ആർ ടി ഓ ഓഫീസ് സീനിയർ ക്ലാർക്ക് മരിച്ച നിലയിൽ

എടവക: മാനന്തവാടി സബ് ആര്‍.ടി.ഒ. ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്. പിതാവ്: ആഗസ്തി മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫീസര്‍, ഡബ്ല്യു.എസ്.എസ് , മാനന്തവാടി), ഷൈനി, ബിന്ദു,നോബിള്‍

Continue Reading

നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തിനഗര്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റഇലക്ട്രിക്കല്‍ സെക്ഷനിലെ പുത്തൂര്‍വയല്‍, പി.ഒ ഭവന്‍, വിനായക ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍, തോണിക്കടവ്, ബാവലി, മീന്‍കൊല്ലി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നാളെ ( ബുധന്‍) രാവിലെ 8 മുതല്‍ […]

Continue Reading

ഡി.വൈ.എഫ്.ഐ മാർച്ച്‌ നടത്തി

പനമരം:ഇന്ധന വില വർധനവിനെതിരെ ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പനമരം പോസ്റ്റ്‌ഓഫീസിലേക്ക് മാർച്ച്‌ നടത്തി.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ അധ്യക്ഷനായിരുന്നു.രാഗേഷ്, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (05.04.22) ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168203 ആയി. 167204 പേര്‍ രോഗമുക്തരായി. നിലവില്‍ 43 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 41 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2 പേര്‍ ഉള്‍പ്പെടെ ആകെ 43 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 110 […]

Continue Reading

നാടിന്റെ സമഗ്ര വികസനം; സമൂഹം മാറ്റത്തെ ഉള്‍ക്കൊള്ളണം;മന്ത്രി സജി ചെറിയാന്‍

നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങള്‍ മാറ്റത്തെ ഉള്‍ക്കൊള്ളണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്‌സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തെ പരമാവധി എത്തിപ്പിടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഭൂതപൂര്‍വ്വമായ വികസനമുന്നേറ്റത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ മുഖം ആകെ മാറി. ഏഴായിരത്തോളം ജീവനക്കാരെയാണ് കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ ആരോഗ്യ മേഖലയില്‍ മാത്രം നിയമിച്ചത്. സ്വകാര്യ ആശുപത്രികളെ പോലും […]

Continue Reading