നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാനന്തവാടി-വള്ളിയൂര്‍ക്കാവ് റോഡ്, ശാന്തി നഗര്‍, ചില്ലിംഗ് പ്ലാന്റ്, പടച്ചിക്കുന്ന്, മൈത്രിനഗര്‍ ട്രാന്‍സ്ഫോമറുകളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളിലയിള്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (ശനി) രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Continue Reading

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം;രജിസ്ട്രേഷൻ ആരംഭിച്ചു

പനമരം: മെയ് 21,22 തീയതികളിൽ എറണാകുളത്ത് വച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ടെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം പനമരത്ത് വെച്ച് സോളിഡാരിറ്റി വയനാട് ജില്ല പ്രസിഡണ്ട് ബിൻഷാദ് പിണങ്ങോട് നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതി അംഗം സെമീർ കൈതക്കൽ, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അബൂബക്കർ പരിയാരം, സമിതി അംഗങ്ങളായ ഹിഷാം പുലിക്കോടൻ, പി.എച്ച് ലത്തീഫ്, മുഹമ്മദ് ഷഫീഖ് ടി എന്നിവർ സംബന്ധിച്ചു.

Continue Reading

കൽപ്പറ്റ ന്യു ഹോട്ടലിൽ തീപ്പിടുത്തം

കൽപ്പറ്റ: കൽപ്പറ്റ ടൗണിലെ ന്യൂ ഹോട്ടലിന് തീപ്പിടിച്ചു. ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് സംഭവം. തീ പിടിക്കുന്ന സമയത്ത് ഹോട്ടലിൽ ആൾക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

Continue Reading

ലോകാരോഗ്യ ദിനം ആചരിച്ചു

മീനങ്ങാടി:ജില്ല ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ലോകാരോഗ്യ ദിനാചരണം നടത്തി. മീനങ്ങാടി സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ നടന്ന ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനവും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു. നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഭൂമിയേയും, കാലാവസ്ഥയേയും പ്രകൃതിയേയും സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിലൂടെ മാത്രമേ മനുഷ്യന് നിലനില്‍പ്പുള്ളൂ എന്ന വലിയ സന്ദേശം […]

Continue Reading

എന്റെ പാർട്ടിക്ക് എന്റെ ഹദിയ; മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

മാനന്തവാടി:എന്റെ പാർട്ടിക്ക് എന്റെ ഹദിയ സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തന ഫണ്ട് ശേഖരണം മാനന്തവാടി മുൻസിപ്പൽ തല ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പടയൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പടയൻ റെഷീദ്,സി കുഞ്ഞബ്ദുള്ള, പി.വി.എസ് മുസ്സ,കബീർ മാനന്തവാടി,ശബീർ സുഹ്ഫി,അരുൺ കുമാർ, ബി.ഡി.സലീം പി.എച്ച്,അബ്ദുള്ള എന്നിവർ പങ്കടുത്തു.

Continue Reading

സിന്ധുവിന്റെ ദുരൂഹ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം; യൂത്ത് ലീഗ്

മാനന്തവാടി:മാനന്തവാടി സബ് ആർ ടി ഒ ഓഫീസ് ജീവനക്കാരി സിന്ധുവിന്റെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെടു. സിന്ധുവിന്റെ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും,കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടു

Continue Reading

ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (07.04.22) 5 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168216 ആയി. 167216 പേര്‍ രോഗമുക്തരായി. നിലവില്‍ 40 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 37 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 8 പേര്‍ ഉള്‍പ്പെടെ ആകെ 40 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് […]

Continue Reading

‘അക്ഷരപുര’ വികസന മധുര യാത്രക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി

പീച്ചാംകോഡ്ഃ വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷൻ തലത്തിൽ നടക്കുന്ന അക്ഷരപുരവികസന മധുര യാത്രയ്ക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരപുര പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈബ്രറികൾക്ക് നൽകുന്ന സാധന-സാമഗ്രികളുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണ യാത്രയാണ്വികസന മധുര യാത്ര.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ പതിനൊന്ന് അംഗീകൃത ലൈബ്രറികളിലും അനുവദിക്കപ്പെട്ട സാമഗ്രികൾ […]

Continue Reading

പ്രതിഷേധ സമരം നടത്തി

മാനന്തവാടി: സബ് ആർ ടി ഓഫീസിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഓഫീസിന് മുമ്പിൽ എടവക യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.ധർണാ സമരം ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു, ജോർജ്ജ് പട കൂട്ടിൽ ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം മുതുവോടൻ, ജോഷി വാണക്കുടി ഗിരിജാ സുധാകരൻ, വിനോദ് തോട്ടത്തിൽ, ലീലാ ഗോവിന്ദൻ, റഹീം, സുജാത എന്നിവർ പ്രസംഗിച്ചു

Continue Reading

വേനൽമഴ: വയനാട്ടിൽ 25.74 കോടിയുടെ കൃഷിനാശം സംഭവിച്ചു

കൽപറ്റ: ജില്ലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്ത കനത്ത വേനൽമഴയിലും കാറ്റിലും വയനാടൻ കാർഷികമേഖലക്ക് കനത്ത നഷ്ടം. കാർഷിക വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 25.74 കോടി രൂപയുടെ വിളനാശം സംഭവിച്ചു. പച്ചക്കറികൾ, വാഴ, റബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കണിയാമ്പറ്റ, പനമരം, തരിയോട്, നൂൽപുഴ, കോട്ടത്തറ, പടിഞ്ഞാറത്തറ, മുട്ടിൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ 3489 കർഷകരെയാണ് വേനൽമഴ […]

Continue Reading