റോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ കല്ലംചിറ ചെക്ക് ഡാം റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി അധ്യക്ഷനായി.വാർഡ് മെമ്പർ പി.എൻ സുമ ടീച്ചർ, പി.ഗോപി, എ.മോഹനൻ എന്നിവർ സംസാരിച്ചു.

Continue Reading

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മുന്നേറ്റം സ്റ്റേറ്റ് മാതൃക..!

വീഡിയോ കാണാം.. നിങ്ങൾക്കും പങ്കാളിയാവാം

Continue Reading

ചെട്ട്യാലത്തൂർ കോളനിയിൽ ഹോമിയോ ക്യാമ്പ് സംഘടിപിച്ചു

ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ചു വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ റീച്ചും, മെഡിക്കൽ ഡോക്ടർമാരുടെ സംഘടനകളും വനം വകുപ്പും ചേർന്ന് ്് ചെട്ട്യാലത്തൂർ കോളനിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപിക്കുകയുണ്ടായി.. മഴക്കാലത്ത് ചോർന്നൊലിക്കുന്ന 27 ഓളം കുടുംബങ്ങൾക്ക് ടാർപോളിൻ സൗജന്യമായി വിതരണം ചെയ്തു. കുട്ടികൾക്ക് ബലൂണും മുട്ടായികളും, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ സാമുവൽ ഹാനിമാൻ ജന്മദിനത്തോടന ബന്ധിച്ച് വിതരണം ചെയ്തു.. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സിന്ധു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രി രാഗേഷ്, ഡോ […]

Continue Reading

ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്:ഭര്‍ത്താവ് അറസ്റ്റില്‍

പനമരം; പനമരം കവാടത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവിനെ പനമരം പോലീസ് തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്തു.കാവാടം പുളിക്കലേത്ത് ബഷീറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. ബഷീർ ഭാര്യ മിസ്രിയയെ ഓടിച്ചിട്ട് പലതവണ കുത്തുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റെങ്കിലും സാരമായി പരിക്കേൽക്കാത്തതിനാൽ മാത്രമാണ് മിസ്രിയ രക്ഷപ്പെട്ടത്. പ്രതിയെ തൃശൂർ പഴയന്നൂരിൽ നിന്നുമാണ് പിടിച്ചത്. എഎസ്ഐ വിനോദ് ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹൻദാസ്, സിവിൽ പോലീസ് ഓഫിസർമാരായ ഗിരീഷ്, ജയേഷ്, ലാൽകൃഷ്ണ […]

Continue Reading

ജില്ലയില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (09.04.22) 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168225 ആയി. 167231 പേര്‍ രോഗമുക്തരായി. നിലവില്‍ 35 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 31 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 7 പേര്‍ ഉള്‍പ്പെടെ ആകെ 35 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

ജ്യോതിർഗമയ രക്തദാന വാരാചരണം ആരംഭിച്ചു

മാനന്തവാടി: ജ്യോതിർഗമയ രക്തദാന നേത്രദാന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി പീഡാനുഭവ വാരം രക്തദാന വാരമായി ആചരിക്കുന്നതിന് തുടക്കമായി. 13-ാമത് രക്തദാന വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ‘രക്തദാന രംഗത്ത് ജ്യോതിർഗമയ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ സെൻ്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് പദ്ധതി വിശദീകരിച്ചു. […]

Continue Reading

മാരിയമ്മൻദേവി ക്ഷേത്രോത്സവം കൊടിയേറി

കൽപ്പറ്റ:ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടി ഉയർത്തി. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്ത ചടങ്ങുകൾക്ക് ജനറൽ കൺവീനർ എം മോഹനൻ ക്ഷേത്രം പ്രസിഡന്റ് കെ രാജൻ വി കെ ബിജു, ഗിരീഷ് കൽപ്പറ്റ എസി അശോക് കുമാർ എന്നിവർ നേതൃത്വം നൽകി . പ്രധാന കോമരങ്ങൾ മാതൃസമിതി കൺവീനർ തമിഴ് സെൽവി പി സുലോചന എ എസ് ബലമുരുഗൻ, പി മോഹൻ പുൽപാറ, വി സുനിൽ […]

Continue Reading

ശുചീകരണം നടത്തി

ഒഴുക്കന്മൂല:സർഗ്ഗ ഗ്രന്ഥാലയം ഒഴുക്കന്മൂല അക്ഷരസേനയുടെ ആഭിമുഖ്യത്തിൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിയും പരിസരവും ശുചീകരിച്ചു. സർഗ്ഗ ഗ്രന്ഥാലയ ഭാരവാഹികളായ ജോയ് വി.ജെ., ബിബിൻ വർഗീസ് അക്ഷരസേന അംഗങ്ങളായ സജി അരീക്കാട്ട് , സിജോ തുരുത്തേൽ, അർജുൻ, ജിബിൻ, നവനീത് ഡോക്ടർ മനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

ലക്കിടി: ചുരത്തിൽ ഇന്നലെ രാത്രി ഉണ്ടായിരുന്ന ബ്ലോക്ക് ഒരു മണിയോടുകൂടി മാറ്റിയെങ്കിലും ഇന്ന് രാവിലെ വീണ്ടും ഒൻപതാം വളവിലും എട്ടാം വളവിലും ലോറികൾ കേടായിട്ടുണ്ട്. അത് കാരണം 9 ആം വളവ് 8 ആം വളവ് എന്നിവിടങ്ങളിൽ വൺ വേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നത്.വാഹനങ്ങളുടെ നീണ്ട നിര ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്. 09.00 AM

Continue Reading

ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (08.04.22) 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168223 ആയി. 167225 പേര്‍ രോഗമുക്തരായി. നിലവില്‍ 36 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 32 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 5 പേര്‍ ഉള്‍പ്പെടെ ആകെ 36 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് […]

Continue Reading