സിന്ധുവിന്റെ ആത്മഹത്യ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; കൂട്ട സ്ഥലമാറ്റത്തിന് ശുപാർശ

മാനന്തവാടി സബ് ആർടിസി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. ഓഫിസിലെ പതിനൊന്ന് ജീവനക്കാരെ സ്ഥലം മാറ്റാൻ ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അന്തിമ അന്വേഷണ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറി. സിന്ധുവിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഓഫീസിലെ ജീവനക്കാര്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയർന്നിരുന്നു. മാത്രമല്ല സിന്ധുവിൻറെ ആത്മഹത്യാ കുറിപ്പിലും, പോലീസ് പിന്നീട് മുറിയില്‍ നിന്നും കണ്ടെടുത്ത ഡയറി കുറിപ്പുകളിലും ചില ജീവനക്കാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിൻറെയെല്ലാം പശ്ചാത്തലത്തിലാണ് […]

Continue Reading

ആയിരം കുടിവെള്ള കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

വെണ്ണിയോട്:കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന ആയിരം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വ്വഹിച്ചു. വെണ്ണിയോട് ചെറിയമൊട്ടം കോളനിയില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. രൂക്ഷമായ കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണിത്.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, പഞ്ചായത്ത് […]

Continue Reading

തെളിനീരൊഴുകും നവകേരളം;സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു.ആസൂത്രണ ഭവനിലെ എ.പി.ജെ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ തിരിച്ചു പിടിക്കാനുളള ശ്രമമാണ് തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ നടത്തുന്നതെന്നും ക്യാമ്പയിനിൽ ജനങ്ങളുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ജി. നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഐ. ഇ.സി […]

Continue Reading

യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

മാനന്തവാടി:ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര,കേരളാ സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നനിൽപ്പ് സമരം കല്ലിയോട്ട് കുന്ന് ശാഖയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.നജാസ് നാഫിൽ, അഖിൽ നാസിം, അഫ്സൽ,ഷെറിൽ, സാബിത്ത്,സിനാൻ, അൻസിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

പനമരം വനിതാലീഗ് ഫണ്ട് ശേഖരണ ക്യാമ്പയിൻ

പനമരം:പനമരം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി എന്റെ പാർട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിൻ ലക്ഷ്മി മെമ്പറുടെ ഹദിയ സ്വീകരിച്ചു കൊണ്ട് വനിതാ ലീഗ് ജില്ലാ സെക്രട്ടറി സൗജത്ത് ഉസ്മാൻ ഉദ്ഘടനം ചെയ്തു.വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ ,സെക്രട്ടറി ആസിയ ഉസ്മാൻ,മെമ്പർമാരായ ആയിഷ ഉമ്മർ, ഹസീന ശിഹാബുദ്ദീൻ, ലക്ഷ്മി ആലക്കാമുറ്റം, വനിതാലീഗ് പ്രവർത്തകരും പങ്കെടുത്തു

Continue Reading

ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (11.04.22) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168234 ആയി. 167243 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 4 പേര്‍ ഉള്‍പ്പെടെ ആകെ 29 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

എംഎസ്എഫ് തജ്ദീർ കാമ്പയിൻ പുരോഗമിക്കുന്നു

മാനന്തവാടി: എം.എസ്.എഫ് തജ്ദീർ റമളാൻ കാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. വിശ്വാസം, നിരാസം, ചരിത്രത്തിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. വാളാട് ലീഗ് ഓഫീസിൽ വെച്ച് നടന്ന തവിഞ്ഞാൽ പഞ്ചായത്ത് സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. നുഫൈസ് വള്ളിത്തോട് അധ്യക്ഷനായി. ഷാഫി ദ്വാരക പ്രമേയ പ്രഭാഷണം നടത്തി. മുത്തലിബ് ദ്വാരക, അജ്നാസ് പുലിക്കാട്, റുമൈസ് അഞ്ചാമൈൽ, ശുഹൈബ് മാനന്തവാടി, റിയാസ് വാളാട് സംസാരിച്ചു. പുതിയ […]

Continue Reading

മാനന്തവാടി നഗരസഭ പൊതു ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

മാനന്തവാടി: മാനന്തവാടി നഗരസഭ ടൗണിൽ എത്തിചേരുന്ന പൊതു ജനങ്ങൾക്കായി പൊതു ശൗചാലയം നിർമ്മിച്ചു. താഴെങ്ങാടി റോഡിൽ ഹോമിയോ ഡിസ്പെൻസറിയുടെ സമീപത്ത് നഗരസഭ കാര്യാലയത്തിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർഴ്സേൺ സി.കെ.രത്ന വല്ലി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ്സ, പി.വി. ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ, മാർഗ്രറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, കെ.രാമചന്ദ്രൻ, അരുൺ കുമാർ ബി.ഡി, ലേഖാ രാജീവൻ, സിനി ബാബു, ബാബു പുളിക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Continue Reading

മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു, ഈസ്റ്റർ ചന്ത പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറി ചന്ത തുടങ്ങി. മാനന്തവാടി താഴെങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസs ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്സ്മൂസ്സ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സി.മാർ, […]

Continue Reading

ചെറുപുഷ്പ മിഷൻലീഗ് നടവയൽ മേഖല സംസ്ഥാനത്ത് ഒന്നാമത്

മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തന മേഖലയായി നടവയൽ മേഖല.2019- 20 , 2020-21 വർഷത്തിലെ സംസ്ഥാനത്തെയും രൂപതയിലെയും ഏറ്റവും മികച്ച മേഖലയായി നടവയൽ തെരഞ്ഞെടുക്കപ്പെട്ടു.രൂപതയിൽ ഏറ്റവും നല്ല മിഷൻ മാസാചാരണത്തിനും ഒന്നാം സ്ഥാനം നടവയൽ മേഖലക്കാണ്. രൂപതാ കലാ സാഹിത്യ മേഖലകളിൽ മികവാർന്ന നേട്ടം കരസ്ഥമാക്കാൻ മേഖലക്ക് കഴിഞ്ഞു.രൂപത പ്രസിഡന്റ് ശ്രീ.രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ മാർ .ജോസ് പൊരുന്നേടം പിതാവിൽ നിന്ന് നടവയൽ മേഖലാ ഭാരവാഹികൾ ട്രോഫികൾ ഏറ്റുവാങ്ങി.മേഖല […]

Continue Reading