പഠനോപകരണങ്ങൾ വിതരണം ചെയ്തു

തോണിച്ചാൽ:എ.ഡി.എ. പി സ്കീം പ്രകാരം സെക്കന്ദരാബാദ് എൻ.എ.ഇ.പി.എ.ഡി വഴി വയനാട് എമ്മാവൂസ് വില്ലയിലെ 49 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാനേജർ ബ്രദർ. ഫ്രാങ്കോ കണ്ണംപ്പുഴ, വാർഡ് മെമ്പർ ലിസി ജോണി, ഡോ. വിജയ് രാജ് ബോളാപ്പള്ളിൽ സി.ആർ.സി ദേവാങ്കരേ അഡ്മിനിസ്ട്രേറ്റീവ് കണ്ട്രോൾ ഓഫ് എൻ.എ.ഇ.പി.എ.ഡി സെക്കന്ദരാബാദ്, സി. ജെസ്സി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Continue Reading

പേരിയ കോറോം റോഡ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ ചിലവഴിച്ച് 3.77 കിലോമീറ്റർ നവീകരിച്ച പേരിയ കോറോം റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനായി നിർവഹിച്ചു.മാനന്തവാടി എം.എൽ.എ ഒ ആർ കേളു മുഖ്യ അതിഥിയായി ഓൺ ലൈനായി പങ്കെടുത്തു. നിരവിൽപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് ചേർന്ന പ്രാദേശിക്ക പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജസ്റ്റിൻ ബേബി ഫലകം അനാച്ഛാദനം ചെയ്തു. […]

Continue Reading

വിലക്കയറ്റത്തിനെതിരെ പ്രതിഷേധ ധർണ നടത്തി

മേപ്പാടി:മേപ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിന് എതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി.യോഗത്തിൽ ടി. എ മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ഒ.ഭാസ്ക്കരൻ,പി.ഇ.ഷംസുദ്ദീൻ, രാജു ഹെജമാടി,വി.എസ് ബെന്നി,അരുൺ ദേവ്, അൻവർ താഞ്ഞിലോട് , മൻസൂർ പി.എം,ഷാജി ടി.എം,നോരിസ്,സുകന്യ മോൾ സാജിർ,അഷ്‌റഫ്‌, മജീദ്,വിനോദ് എന്നിവർ സംസാരിച്ചു..

Continue Reading

തരുവണയിൽ തെരുവ് നായ ശല്യം രൂക്ഷം

തരുവണ:തരുവണയിൽ തെരുവ് നായ ശല്യം രൂക്ഷം.നാലു പേർക്ക് കടിയേറ്റു.രാവിലെ വില്ലേജ്കുന്ന് കോളനിയിലെ പാലൻ, കർത്താ എന്നിവർക്കും, കണിയാൻ കണ്ടി മൊയ്‌ദു എന്നിവർക്കുമാണ് കടിയേറ്റത്. വൈകുന്നേരം നയിക്കാരൻ അഷ്‌റഫ്‌,അമ്പിളിക്കുന്നൻ റഹ്മത്ത് എന്നിവരുടെ മൂന്ന് വയസായ മകൾ റിയക്കാണ് കടിയേറ്റത്. റിയയുടെ കണ്ണിനു താഴെയാണ് കടിയേറ്റത്. കുട്ടികളെ മദ്രസ്സയിലേക്കും, സ്കൂളിലേക്കും ഒറ്റയ്ക്ക് വിടാൻ പേടിച്ചിരിക്കുകയാണ് രക്ഷിതാക്കൾ.

Continue Reading

സ്പോർട്സ് കിറ്റ് കൈമാറി

പനമരം:പനമരം ഗ്രാമപ്പഞ്ചായത്തിലെ യുവകായിക താരങ്ങളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ബാലസഭ യൂണിറ്റിന് നൽകുന്ന സ്പോർട്സ് കിറ്റുകൾ കൈമാറി.പനമരം ‘ ഷോപ്പിറ്റൈൽ സ്പോർട്സ് ആൻഡ് ടോയ്സ് ‘ ഉടമ മുഹമ്മദ് ജാവിദ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ, വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ എന്നിവർക്ക് കൈമാറി.യുവപ്രതിഭകൾക്ക് വിതരണത്തിനായി എത്തിച്ച ക്രിക്കറ്റ്, ബുഡ്ബാൾ കിറ്റുകളും കാരം ബോർഡ്, ജെസ്സ് ബോർഡ് തുടങ്ങിയവയാണ് കൈമാറിയത്. ചടങ്ങിൽ വാർഡംഗങ്ങളായ വി.സി.അജിത്ത്കുമാർ, ശോഭന രാമകൃഷണൻ, രജിത വിജയൻ, അനീറ്റ ഫെലിക്സ്, കല്യാണി ബാബു, ആയിഷ ഉമ്മർ, […]

Continue Reading

നവീകരിച്ച സുൽത്താൻ ബത്തേരി – നൂൽപ്പുഴ റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച സുൽത്താൻ ബത്തേരി- നൂൽപ്പുഴ റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയോടനുബന്ധിച്ചാണ് റോഡിൻ്റെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരിയെയും തമിഴ്നാട്ടിലെ പാട്ടവയൽ ടൗൺ, വിനോദസഞ്ചാര കേന്ദ്രമായ ഊട്ടി എന്നിവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ബത്തേരി- നൂൽപ്പുഴ റോഡ്. 4 കോടി രൂപ മുടക്കിയാണ് 5.705 കി.മീ നീളമുള്ള റോഡിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. […]

Continue Reading

പോസ്റ്റ് കോവിഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച പോസ്റ്റ് കോവിഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് 7 ലക്ഷം രൂപ ഉപയോഗിച്ചാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് നിർമ്മിച്ചത്. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷയായി.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സക്കീന. കെ റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ (ന്യൂഡൽഹി) കെ.വി പ്രദീപ് കുമാർ മുഖ്യാതിഥിയായി. ജില്ലാ പ്ലാനിംഗ് ഓഫീസർ മണിലാൽ ആർ, ജില്ലാ […]

Continue Reading

ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (31.03.22) 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168182 ആയി. 167147 പേര്‍ രോഗമുക്തരായി. നിലവില്‍ 73 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 66 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 953 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 6 പേര്‍ ഉള്‍പ്പെടെ ആകെ 73 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ […]

Continue Reading

എസ്.എസ്.എല്‍.സി പഠന ക്യാമ്പ് ആരംഭിച്ചു

വെള്ളമുണ്ട:വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാപ്പകൽ എസ്.എസ്.എല്‍സി പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എച്ച്.എം പി.കെ.സുധ അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം.ടി,സ്റ്റാഫ് സെക്രട്ടറി നാസർ സി, വി.കെ.പ്രസാദ്,ഷൈജ എൻ.ജെ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ആര്‍ദ്രകേരളം പുരസ്‌ക്കാരം:ഒന്നാമതെത്തി നൂല്‍പ്പുഴ പഞ്ചായത്ത്

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്. സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തായാണ് നൂല്‍പ്പുഴയെ തെരഞ്ഞെടത്തത് .10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. നാല്പത് ശതമാനത്തോളം ആദിവാസി ജനത പാര്‍ക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ കോളനികളിലെ രോഗികള്‍ക്ക് ഡോക്ടറുമായി യഥാസമയം സംവദിക്കാന്‍ കഴിയുന്ന സംവിധാനമായ ടെലി മെഡിസിന്‍ പദ്ധതി, ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ദന്തപരിചരണ വിഭാഗം, തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും അതിര്‍ത്തി […]

Continue Reading