നിറവ് 2022 മരക്കടവ് സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടത്തി

പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വെച്ച് സി എ ഫൈനൽ കരസ്ഥമാക്കിയ ഡൊമിരിയോ ഡാമിൻ തൊമ്മിപറമ്പിൽ , എം.എസ്സി. സൈക്കോളജി പരീക്ഷയിൽ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും കരസ്ഥമാക്കിയ സാനിയ എം സണ്ണി മടിക്കാങ്കൽ, എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും, കോവിഡ് കാലത്തെ നിസ്തുല സേവനത്തിന് ആശവർക്കറെയും, എഡിഎസ് ഭാരവാഹികളെയും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്വികസന സമിതിയും മരക്കടവ് സെന്റ് ജോസഫ് ചർച്ച് […]

Continue Reading

ബാങ്ക് ഇനി വിരല്‍ത്തുമ്പില്‍; തെരുവുനാടകവുമായി ബാങ്ക് ജീവനക്കാര്‍

അനുദിനം മാറി മറിയുന്ന സാങ്കേതിക ലോകത്തില്‍ ഡിജിറ്റല്‍ സേവനങ്ങളെ പരിചയപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ തെരുവ് നാടകം വേറിട്ടതായി. അതിവേഗത്തിലും കാര്യക്ഷമതയോടും ആര്‍ക്കും പ്രാപ്യമാകുന്ന ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങളെ സമഗ്രവും ലളിതവുമായി തെരുവുനാടകത്തിലൂടെ ജീവനക്കാര്‍ അവതരിപ്പിച്ചു. തിരക്കിട്ട ബാങ്ക് ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി നാടകത്തിന്റെ തിരക്കഥയും സംവിധാനവുമെല്ലാം ഇവര്‍ തന്നെയാണ് തയ്യാറാക്കിയത്. ബാങ്ക് ജീവനക്കാര്‍ക്കൊപ്പം സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരും ബാങ്ക് വിരല്‍ത്തുമ്പില്‍ തെരുവ് നാടകത്തില്‍ അണിനിരന്നു. വയനാട് ഡിജിറ്റലിലേക്ക് പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ […]

Continue Reading

ജില്ലയുടെ സമഗ്രവികസനം: പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത വേണം – ജില്ലാവികസന സമിതി

ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഇവയുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യമാണെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആദിവാസി മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതി തയ്യാറാക്കുമ്പോള്‍ വൈദ്യുതി, […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓസം’ ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രേള്‍ നോഡല്‍ ഓഫീസര്‍ ഡോ. വി. അമ്പു അധ്യക്ഷത വഹിച്ചു.വയനാട് ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും […]

Continue Reading

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാൽ 13-ാം വാർഡിലെ കാവറ്റയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുടിവെള്ള പദ്ധതിയാണിത്. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ 20ലധികം കുടുംബങ്ങൾക്ക് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. […]

Continue Reading

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍

ബത്തേരി: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരനെ പോലീസ് വലയിലാക്കി. കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ പോലീസ് പിടികൂടിയത്. 2002 മെയ് 28 നാണ് വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും […]

Continue Reading

കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തും

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശങ്ങളില്‍ ഇറങ്ങിയ കടുവയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തുരത്താന്‍ വനം വകുപ്പിന്റെ നേതൃത്യത്തില്‍ മുന്നാം ദിവസവും തിരച്ചില്‍ നടത്തി. രാവിലെ 10 മണിയോടെ വനം വകുപ്പ് മൂന്ന് ടീമുകളായി തിരിഞ്ഞ് പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈകീട്ട് വരെ പൂര്‍ണ്ണമായും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനം വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കടുവയെ തുരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്ന് കുടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു […]

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി

കൽപ്പറ്റ : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിലും, വിലക്കയറ്റത്തിലും, രൂപയുടെ മൂല്യ തകർച്ചയിലും, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി ഹർഷൽ കോന്നാടൻ, എബിൻ മുട്ടപ്പള്ളി, ഡിന്റോ ജോസ്, ഷിജു […]

Continue Reading

യൂത്ത് ലീഗ് പതാക ദിനം അചരിച്ചു

തരുവണ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലുടനീളം പതാക ദിനം അചരിച്ചു.തരുവണയിൽ യൂത്ത് ലീഗ് പ്രസിഡന്റ് എസ്. നാസർ പതാക ഉയർത്തി. വി. അബ്ദുള്ള, ഉസ്മാൻ പള്ളിയാൽ, സി. മമ്മുഹാജി, പി. നാസർ,കെ. അബൂബക്കർ, അഷ്‌റഫ്‌. ഈ, നിസാർ. സി. തുടങ്ങിയവർ പങ്കെടുത്തു. പുലിക്കാട് ശാഖാ മുസ്ലിം യൂത്ത് ലീഗ്, ‘യൂത്ത് ലീഗ് ദിന’ത്തോടാനുബന്ധിച്ച് പതാക ഉയർത്തി. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂലയിൽ പതാക ഉയർത്തി. യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇസ്മായിൽ, സെക്രട്ടറി യാസർ, മുഹമ്മദ്‌, […]

Continue Reading

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിലെ ജീവനക്കാരുടെയും ഡയറക്ടർമാരുടെയും എസ്എസ്എൽസി സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മക്കളെ സംഘം ഓഫീസിൽ വച്ച് ആദരിച്ചു. സംഘം പ്രസിഡണ്ട് ശ്രീ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം ചടങ്ങുകൾ വിദ്യാർഥികൾക്ക് അവരുടെ പഠനത്തിന് പ്രചോദനമാകുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് ഇ ബഷീർ, ഡയറക്ടർമാരായ കെ ഡി തോമസ്, ആർ രാമചന്ദ്രൻ, റജീന തോമസ്, […]

Continue Reading