ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ ഇന്നുമുതൽ പന്നികളെ കൊന്ന് തുടങ്ങും

കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് തവിഞ്ഞാൽ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികൾ ഇന്ന് തുടങ്ങും. ഇതിനായി മൃഗ സംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം വയനാട്ടിലെത്തി. 360 പന്നികളുള്ള ഫാമിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട് മാനന്തവാടിയിലെ രണ്ട് വാർഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങൾ പ്രകാരമാണ് സംസ്കരിക്കുക. ഡെപ്യൂട്ടി കളക്ടർ ആർ ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപിക്കുന്ന ചുമതല. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ […]

Continue Reading

ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ

പനമരം:വിമുക്തി എസ് പി സി സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെൻറ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിഎച്ച്എസ്എസ് മൂലങ്കാവിയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ മിതലാജ് KT, തെരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സിപിഒ മാരായ നവാസ് ടി, രേഖ കെ ,എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലിക്കുന്നത്.

Continue Reading

നൂറുമേനി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൽപ്പറ്റ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ. യും അനുമോദിച്ചു.സ്കൂൾ തലത്തിൽ അഭിനവ് മധു ( 98.8%) ഒന്നാം സ്ഥാനവും വി.ഉജ്ജ്വല (98.2%) രണ്ടാം സ്ഥാനവും എസ്..സിയ സഞ്ജന (98%) മൂന്നാം സ്ഥാനവും നേടി.

Continue Reading

വ്യാപാരികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

മാനന്തവാടി:ഉറവിടത്തിൽ നിയന്ത്രണം വരുത്താതെ സ്ഥാപനങ്ങളിൽ കയറി പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഒണ്ടയങ്ങാടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് സി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ, സെക്രട്ടറി എം.ആർ.സുരേഷ്, ഗ്രേസി രവി, പി.അബ്ദുൾ മുത്തലിബ്, സെയ്ദ് ഒണ്ടയങ്ങാടി സംസാരിച്ചു.

Continue Reading

ഡോക്ടർ മഞ്ജുഷക്ക് എച്.എം.സി.കമ്മിറ്റി യാത്രയയപ്പ് നൽകി

തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ അസ്‌പെത്രിയിൽ സ്തുത്യർഹമായ സേവനം ചെയ്ത് മാറിപ്പോകുന്ന ജനപ്രിയ ഡോക്ടർ മഞ്ജുഷക്കു എച്. എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉൽഘടനം ചെയ്തു.ഡോക്ടർ വിനീത, എച്. എം. സി. മെമ്പർമാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, ഉസ്മാൻ പള്ളിയാൽ, ജംഷീർ, എം. നൗഷാദ്, നൗഫൽ, കെ. വിജയൻ, കെ. […]

Continue Reading

ആഫ്രിക്കന്‍ പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കൽപ്പറ്റ : വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി. വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് […]

Continue Reading

റിമാന്റ് തടവുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

മാനന്തവാടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും, അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി. ടിബി.രോഗിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജുവാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ബന്ധുകളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ടി.ബി. പേഷ്യന്റായ ബിജുവിന് ഡോക്ടറുടെ സാനിധ്യം എപ്പോഴും ആവശ്യമാണ്. എന്നാല്‍ ഐസൊലേഷന്‍ […]

Continue Reading

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; പരിശീലനം തുടങ്ങി

മാനന്തവാടി: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജി.എസ്.എ വയനാട് ജില്ലാ കോഡിനേറ്റര്‍ ശരത് ചന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 10 വിഷയങ്ങളില്‍ […]

Continue Reading

ആഫ്രിക്കൻ പന്നി പനി നിയന്ത്രിക്കുവാൻ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി

വയനാട് ജില്ലയിലെ മാനന്തവാടിയിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ (പന്നി പനി ) രോഗം സ്ഥിരീകരിച്ചു. ഭോപ്പാൽ – ICAR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ (NIHSAD) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ഫാമിൽ 43 പന്നികളും, തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 1 എണ്ണവും രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 300 പന്നികളാണ് ഉള്ളത്. നിലവിൽ അവിടെ മൂന്ന് മൃഗങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ട്. 19 / 07 […]

Continue Reading

വിമുക്തി മിഷൻ: മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മാനന്തവാടി : എക്സൈസ് റേഞ്ച് ഓഫീസും എം.ടി.ഡി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റും, മൊബൈൽ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക് വയനാട് അഞ്ചുകുന്നും സംയുക്തമായി ആയി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പാലേരി കോളനി നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഗണേശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എം ടി ഡി എം ഹയർസെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് അനിൽകുമാർ കെ ആർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ […]

Continue Reading