ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി മുഹമ്മദ് ഷാലു അറസ്റ്റിൽ

വയനാട് : ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും 3 ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണം നടന്ന വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവർച്ച നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ […]

Continue Reading

കാട്ടാന ശല്യം; ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പലശ്ശേരിയില്‍ കാട്ടാന ഞാറ്റടി നശിപ്പിച്ച സംഭവം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ച്ചയായുള്ള വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് പ്രദേശത്ത് വാച്ചര്‍മാരെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പ്രദേശവാസികള്‍ ഉപരോധിച്ചത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തോല്‍പ്പെട്ടിയിലെയും ബേഗൂരിലെയും റെയ്ഞ്ച് ഓഫിസര്‍മന്മാരും നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തുമെന്നും, ട്രഞ്ച് നവികരിക്കാനുള്ള നടപടി സ്വീകരിക്കും, നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്തും. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യും എന്നീ സമരക്കാരുടെ […]

Continue Reading

പ്രാർത്ഥനകൾ വിഫലമായി..പാർവതി ഓർമ്മയായി

സുൽത്താൻബത്തേരി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി പാർവതി (17) വിട പറഞ്ഞു.നമ്പിക്കൊല്ലി നന്ദനം ഭവനത്തിൽ സുശാന്ത് സിജ ദമ്പതികളുടെ മകളാണ്. ബ്ലഡ് ക്യാൻസർ ബാധിതയായി കോഴിക്കോട് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കും.സംസ്കാരം വൈകിട്ട് 5 മണിക്ക് പണിക്കർപടി തറവാട് വീട്ടുവളപ്പിൽ.

Continue Reading

കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി സഞ്ജയ് അഗർവാൾ (25 ) ആണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, പ്രിവന്റിവ് ഓഫീസർമാരായ ഷിജു എം. സി, അബ്ദുൽ സലീം വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്, ഷഫീഖ് എം. ബി എന്നിവരുടെ സംഘം നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്

Continue Reading

സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പാടി: സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജെ.സി.ഐ കൽപ്പറ്റയും, കരുണ ഐ കെയറും, മേപ്പാടി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ് ഉദ്ഘാടനം ചെയ്തു. കരുണ ഐകെയർ എം.ഡി.റോയ് ജോസഫ്, ജെ.സി.ഐ സെക്രട്ടറി ബീന സുരേഷ്, Dr: ജിൻഷ,ശിഹാബുദ്ധീൻ ഫൈസി, ടിൻ്റു റോയ്, എന്നിവർ സംസാരിച്ചു.148പേർ ക്യാമ്പിൽ പങ്കെടുത്തു സേവനം പ്രയോജനപ്പെടുത്തി.

Continue Reading

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് പുൽപ്പള്ളിയിൽ

ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സപ്തംബർ 10 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും . ജൂനിയർ , യൂത്ത് , സീനിയർ , മാസ്റ്റേഴ്സ് , ഗ്രാൻ്റ് മാസ്റ്റേഴ്സ് , സീനിയർ ഗ്രാൻറ് മാസ്റ്റേഴ്സ് , അംഗ പരിമിതർ എന്നീ വിഭാഗങ്ങളിൽ ആൺ / പെൺ , പുരുഷ / വനിത വിഭാഗങ്ങൾക്കായി ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും . ഇടത് വലത് കൈകൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും […]

Continue Reading

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു

തലപ്പുഴ: തലശ്ശേരി മാനന്തവാടി സംസ്ഥാന പാതയിൽ തലപ്പുഴയിൽ റോഡിന്റെ ശോചനീയാവസ്ഥയിലും,അപകടകരമാംവിധം രൂപം കൊണ്ട കുഴികൾ നികത്താതിലും പ്രതിഷേധിച്ചുകൊണ്ട് തലപ്പുഴ ഗവണ്മെന്റ് യു. പി സ്കൂൾ പരിസരത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബൈക്ക് യാത്രികരും മറ്റും ദിവസവും ഈ പാതയിലെ കുഴികളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യ സംഭവമായിരിക്കുകയാണ്.പ്രതിഷേധ സമരത്തിന് തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്. പ്രസിഡന്റ്‌ ജബ്ബാർ, തവിഞ്ഞാൽ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുബാറക് തലപ്പുഴ, വൈസ്. […]

Continue Reading

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ത്രിവർണ്ണ പ്രഭയിൽ സബ്ബ് കളക്ടർ ഓഫിസും താലൂക്ക് ഓഫീസും

മാനന്തവാടി:സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാനന്തവാടി സബ്ബ് കളക്ടർ ഓഫിസും താലൂക്ക് ഓഫീസും വൈദ്യുപദീപങ്ങളാല്‍ അലങ്കരിച്ചു.75-ാം വാര്‍ഷികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാണിജ്യസ്ഥാപനങ്ങളുമുള്‍പ്പെടെ നാട് മുഴുവന്‍ ആഘോഷമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസ് അലങ്കരിച്ചത്.പരിസരങ്ങള്‍ വൃത്തിയാക്കിയ ശേഷം ഓഫീസ് പരിസരത്തുള്ള മരങ്ങളും കെട്ടിടവുമെല്ലാം ദീപാലങ്കാരങ്ങാല്‍ വര്‍ണ്ണാഭമാക്കിയിട്ടുണ്ട്.ആഗസ്ത് 15 ന് വൈകുന്നേരം വരെ ഇവ പ്രകാശിപ്പിക്കും. ആഗസ്ത് 15 ന് പതിവ് പോലെ ഉയര്‍ത്തുകയും ചെയ്യും. താലൂക്ക് ഓഫിസ് മുറ്റത്ത് എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തിനെ അനുസ്മരിച്ച് എഴുപത്തിയഞ്ച് മൺചിര […]

Continue Reading

വയനാട് പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍

കല്‍പ്പറ്റ: മികച്ച അന്വേഷണ നിപുണതക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലിന് വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് അര്‍ഹനായി. വയനാട് ജില്ലാ എസ്.എം.എസ് യൂണിറ്റില്‍ അഡീഷണല്‍ പോലിസ് സൂപ്രണ്ട് ആയിരിക്കെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 186/2020 കേസിന്റെ അന്വേഷണ മികവിനാണ് പോലീസ് മെഡലിന് അര്‍ഹനായത്. കഴിഞ്ഞമാസം 12നാണ് വയനാട് ജില്ലാ പോലീസ് മേധാവിയായി ആര്‍. ആനന്ദ് ചുമതലയേറ്റത്. സംസ്ഥാന പോലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഐജിയായിരുന്ന ആനന്ദ് ഇരിട്ടി […]

Continue Reading

ഗിയർ ബോക്സുകളും മോഷ്ടിച്ച 5 അംഗസംഘം പിടിയിൽ

മീനങ്ങാടി : മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണഗിരി മട്ടപ്പാറയിലെ സി.ബി.എം. എൻറർപ്രൈസസ് എന്ന സ്ഥാപനത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന എകദേശം മൂന്ന് ലക്ഷം രൂപ വില വരുന്ന ഗിയർബോക്സുകളും, മോട്ടോറുകളും മോഷണം ചെയ്ത് കൊണ്ടുപോയ കേസിലെ പ്രതികളെ മീനങ്ങാടി പോലീസ് സബ്ബ് ഇൻസ്പെക്ടർ രാം കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്‌തു. അമ്പലവയൽ ചീങ്ങേരി ആദിവാസി കോളനിയിലെ മധു സി.എ (32 ), സുരേഷ് സി.ബി (55 ), വിജിത്ത് കെ (26 ), […]

Continue Reading