ഉന്നത വിജയികളെ അനുമോദിച്ചു

കുണ്ടാലഃ മൻഹജ്‌ തസ്‌കിയത്തിൽ ഇസ്‌ലാമിയയുടെ നേതൃത്വത്തിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സാഹിത്യോത്സവ് പ്രതിഭകളേയും അനുമോദിച്ചു.ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറിസി.റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു.മമ്മൂട്ടി മദനി,അബ്ദുസമദ് സുഹ്‌രി,ഉസ്മാൻ പിലാക്കണ്ടി,അസീസ് മുസ്‌ലിയാർ.ടി,ഷഫീഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കാർഷിക സംസ്കൃതിയുടെ തനിമയോടെ കമ്പളനാട്ടി നടത്തി

പനവല്ലി: കർഷക ദിനത്തോടനുബന്ധിച്ചു രണ്ടു പത്തിട്ടാണ്ടിലേറേയായി ജൈവകൃഷി രംഗത്ത് പ്രവർത്തിക്കുന്ന തണൽ എന്ന പരിസ്ഥിതി സംഘടന പനവല്ലിയിൽ പ്രവർത്തിക്കുന്ന അഗ്രോ ഇക്കോളജി സെന്ററിൽ ചിങ്ങം ഒന്നിന് കമ്പളനാട്ടി ഉൽസവം നടത്തി. വയനാട്ടിലെ ആദിവാസികളുടെ പൈതൃകമായ കാർഷിക ഉത്സവമാണ് കമ്പള നാട്ടി. ഈ ഉൽസവത്തിൽ എല്ലാവരും പാട്ടും നൃത്തവുമായി കൂട്ടത്തോടെ ഞാറു നടീലിൽ പങ്കെടുക്കുന്നു. അതിന്റെ പ്രതീകമായാണ് തണൽ ഇക്കുറി കമ്പളനാട്ടി ഉത്സവം നടത്തിയത്. വലിയ ചെന്നെല്ല്, മുള്ളൻകഴമ, ഗന്ധകശാല തുടങ്ങിയ ഇടത്തരം മൂപ്പുള്ള വയനാടൻ നെല്ലിനങ്ങളാണ് നാട്ടിയത്. […]

Continue Reading

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം

കല്പറ്റ: ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. വയനാട് ജില്ലാ കളക്ടർ എ. ഗീതയുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ സൈബർപോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ സൈബർ പോലീസിൽ പരാതി നൽകണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് […]

Continue Reading

ഏറ്റവും നല്ല കർഷകനെ ആദരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളിയിലെ ഏറ്റവും നല്ല കർഷകനെ ഇസാഫ് ബാങ്ക് നേതൃത്വത്തിൽ ആദരിച്ചു. പുൽപ്പള്ളി മരക്കടവ് സ്വദേശി പ്രിൻസ് ജോർജ് തൊമ്മിപറമ്പിലിനെയാണ് ബാങ്ക് പ്രതിനിധികൾ നേരിട്ട് ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. കൃഷിയിൽ എന്നും പുതു പരീക്ഷണങ്ങൾ നടത്തി, ഏക്കറ് കണക്കിന് കൃഷി ഭൂമിയിൽ നിന്ന് നൂറു മേനി കൊയ്തെടുക്കുന്നതിനാണീ പുരസ്‌കാരം കൃഷി ദിനത്തിൽ നൽകിയത്. പുൽപ്പള്ളി ഇസാഫ് ബാങ്ക് മാനേജർ ദീപ്തി ബിനോജ് പ്രിൻസ് ജോർജ്ന് ഉപഹാരം നൽകി.ബാങ്ക് ജീവനക്കാരായ ജോയൽ, വിഷ്ണു എന്നിവരും പങ്കെടുത്തു.

Continue Reading

സ്വാതന്ത്യദിന പരിപാടികൾ സംഘടിപ്പിച്ചു

കോറോം: വെസ്റ്റേൺ ഗാർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. മുതിർന്ന സ്റ്റാഫ് അംഗം പാർവതി പതാക ഉയർത്തി പ്രിൻസിപ്പൽ ഷഹദ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ചരിത്രം മഹത്തരമാണെന്നും മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അതിൻ്റെ സംരക്ഷകരായി നമ്മൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ അധ്യാപകരായ യഹ്‌യ, അനസ്, ഉവൈസ് റഹ് മാൻ, പ്രവീൺ, രാഹുൽ, അമല, അക്ഷയ തുടങ്ങിയവർ സംസാരിച്ചു

Continue Reading

പേര്യ ചുരം വഴിയുള്ള ഗതാഗതം ഇന്ന് മുതൽ പുനഃസ്ഥാപിക്കും.: ജില്ലാ പോലീസ് മേധാവി

ശക്തമായ മഴയിൽ ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്നതിനാൽ പേര്യ നെടുംപൊയിൽ റോഡ് വഴിയുള്ള ഗതാഗതം 04.08.2022 മുതൽ കണ്ണൂർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു. മേൽ റോഡ് പുതുക്കി പണിതത്തിനാൽ ഇന്ന് മുതൽ പേര്യ- നെടുംപൊയിൽ ചുരം വഴിയുള്ള റോഡ് ഗതാഗത യോഗ്യമാകുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ആർ. ആനന്ദ് ഐ. പി.എസ് അറിയിച്ചു.

Continue Reading

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 18ന് വയനാട്ടില്‍

കല്‍പ്പറ്റ:  വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 18 ന് വയനാട്ടില്‍ സൗജന്യ  കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. സിവില്‍ സ്റ്റേഷന് സമീപം ഓഷിന്‍ ഹോട്ടലില്‍   രാവിലെ 10 മണി മുതലാണ് സെമിനാര്‍. വിദേശ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള വിദഗദ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. യുകെ, കാനഡ, ഒാസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും […]

Continue Reading

കെ ആർ എഫ് എ അംഗത്വ സർട്ടിഫിക്കറ്റ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

വൈത്തിരി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ വയനാട് ജില്ലാതല അംഗത്വ സർട്ടിഫിക്കറ്റ്ന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എൻ എം മുജീബ് റഹ്മാൻ ജില്ലാ പ്രസിഡൻറ് കെ സി അൻവറിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽസംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ട്രഷറർ ബിജു ഐശ്വര്യ കോട്ടയംസംസ്ഥാന ഭാരവാഹികളായ നാസർ പാണ്ടിക്കാട്, ഹമീദ് ബറാക്ക കാസർകോട്, പി ജെ ജേക്കബ് പത്തനംതിട്ട ,ഹുസൈൻ ചുങ്കത്തറ,ബിനോയ്,രാജേന്ദ്രക്കുറുപ്പ്,ഹമീദ് കോട്ടയം,ജില്ലാ ഭാരവാഹികളായ ഷാജി കല്ലടാസ്,അബൂബക്കർ ,ഷബീർ ജാസ്,സുരേഷ് കേണിച്ചിറ,റിയാസ് മാനന്തവാടി,നൗഷാദ്, അളകർ […]

Continue Reading

കെ.ടി. ജലീല്‍ പാക് ചാരനെന്ന് കെ. സുരേന്ദ്രന്‍

മാനന്തവാടി: കെ.ടി. ജലീല്‍ എം.എല്‍.എയെ പാക്കിസ്ഥാന്‍ ചാരനെന്നു മുദ്രകുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി മാനന്തവാടിയില്‍ സംഘടിപ്പിച്ച തിരഗ യാത്ര സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ദേശീയതയില്‍ വിശ്വാസമില്ലാത്ത ജലീല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയില്‍ മാപ്പുപറയാന്‍ ജലീല്‍ തയാറായിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയോട് ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാക്കിസ്ഥാനിലാണ്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരേ നിയമനടപടി സ്വീകരിക്കണം. ജലീലിനെതിരെ […]

Continue Reading

ജനജാഗരണ്‍ സദസ് നടത്തി

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അടിമത്തത്തിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി ജനജാഗരണ്‍ സദസ് നടത്തി. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പേരിപാടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് ജാഗരണ്‍ സദസിനെത്തിയവര്‍ പ്രതിജ്ഞയെടുത്തു. സദസിനു മുന്നോടിയായി കനറ ബാങ്ക് പരിസരത്തുനിന്നു വിജയ പമ്പ് പരിസരത്തേക്കു റാലി നടത്തി. പൊതുസമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം […]

Continue Reading